സ്വത്ത് സമ്പാദന കേസൊതുക്കാന്‍ കൈക്കൂലി വാങ്ങി... ഡിവൈഎഎസ്പി വേലായുധന്‍ നായരുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

ഡിവൈഎഎസ്പി വേലായുധന്‍ നായരുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കഴക്കൂട്ടത്തെ വീട്ടിലാണ് പരിശോധന. അഴിമതികേസ് അട്ടിമറിക്കാന്‍ കൈക്കൂലി വാങ്ങിയതിന് വേലായുധന്‍ നായര്‍ക്കെതിരെ കേസെടുത്തിരുന്നു. എസ്പി അജയ കുമാറിന്റെ നേതൃത്വ ത്തിലാണ് പരിശോധന.
അഴിമതിക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന സംഭവത്തെ തുടര്‍ന്നായിരുന്നു വിജിലന്‍സ് ഡിവൈഎസ്പിക്കെതിരെ കേസ്. ഡിവൈഎസ്പി വേലായുധന്‍ നായര്‍ക്കെതിരെയാണ് വിജിലന്‍സ് കേസെടുത്തത്. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഡിവൈഎസ്പിയാണ് വേലായുധന്‍.
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനില്‍ നിന്നാണ് പണം വാങ്ങിയത്. നാരായണനെതിരെയുണ്ടായിരുന്ന സ്വത്ത് കേസ് അവസാനിപ്പിക്കാനായി 50,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. നാരായണന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കേസൊതുക്കാന്‍ കൈക്കൂലി നല്‍കിയതിന്റെ തെളിവ് ലഭിച്ചത്. സ്വത്ത് സമ്പാദന കേസ് അട്ടിമറിച്ച ശേഷം ഡിവൈഎസ്പി യുടെ മകന്റെ അക്കൗണ്ടിലേക്ക് 50000 നാരായണന്‍ കൈമാറിയതായി കണ്ടെത്തി.
https://www.facebook.com/Malayalivartha

























