Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ചടക്ക ലംഘനം നടത്തിയ അഞ്ച് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു

22 MARCH 2023 10:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...

'മന്ത്രിയായിട്ടും എനിക്ക് രക്ഷയില്ല..' ശരീരത്തിന്‍റെ ചിത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.. ഓൺലൈൻ ചാനലുകളു‌ടെ പ്രവൃത്തി..പൂട്ടിടാൻ സർക്കാർ..

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

അച്ചടക്ക ലംഘനം നടത്തിയ അഞ്ച് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു. മദ്യപിച്ച് സര്‍വ്വീസ് നടത്തിയ 2 ഡ്രൈവര്‍മാര്‍, ടിക്കറ്റില്‍ തിരിമറി നടത്തിയ കണ്ടക്ടര്‍, അമിതവേഗതയില്‍ അപകടം ഉണ്ടാക്കിയ ഡ്രൈവര്‍, മേലുദ്യോഗസ്ഥര്‍ക്കെതിരെ അപകീര്‍ത്തി പ്രചരണം നടത്തിയ കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മദ്യപിച്ച് സര്‍വ്വീസ് നടത്തി അപകടം ഉണ്ടാക്കുകയും ഡ്യൂട്ടിക്കിടയില്‍ ബസില്‍ നിന്നും ഇറങ്ങിപ്പോയ സംഭവത്തില്‍ മാനന്തവാടി യൂണിറ്റിലെ ഡ്രൈവര്‍ എ. ആര്‍. ജയരാജനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സിഎംഡിയേയും ഉദ്യോഗസ്ഥരേയും വിമര്‍ശിച്ച് കൊണ്ട് പ്രസംഗിക്കുകയും അത് വാട്ട്‌സ് അപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കോട്ടയം ഡിപ്പോയിലെ കണ്ടക്ടര്‍ വിജു. കെ നായരെ സസ്‌പെന്‍ഡ് ചെയ്തു. സഹപ്രവര്‍ത്തകന്റെ അനുസ്മരണ ചടങ്ങില്‍ വെച്ചാണ് വിജു കെ നായര്‍ സിഎംഡിക്കും മേല്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ച് പ്രചരിപ്പിച്ചത്. ഇത് ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റ ദൂഷ്യവുമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

മാര്‍ച്ച് 20 ന് കോയമ്പത്തൂര്‍ മാനന്തവാടി സര്‍വ്വീസ് നടത്തവെ ഗാന്ധിപുരത്ത് വെച്ച് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന തമിഴ്‌നാട് കോര്‍പ്പറേഷന്‍ ബസില്‍ പിന്നോട്ട് പോയി ഇടിക്കുകയും ബസിന്റെ ബംബറിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന് ഡ്രൈവര്‍ മദ്യപിച്ചതായി യാത്രക്കാര്‍ പറഞ്ഞപ്പോള്‍ ഇയാള്‍ ബസില്‍ നിന്നും ഇറങ്ങി ഓടിപ്പോകുകയായിരുന്നു. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരിയിലെ മറ്റൊരു ഡ്രൈവറെ നിയോഗിച്ചാണ് സര്‍വ്വീസ് പൂര്‍ത്തിയാക്കിയിരുന്നത്.

മാര്‍ച്ച് 19 ന് സുല്‍ത്താന്‍ ബത്തേരി തിരുവനന്തപുരം സര്‍വ്വീസ് നടത്തവെ കുറ്റിപ്പുറത്ത് സമീപം കാറുമായി ഉരസി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ അജി ഉണ്ണിക്കൃഷ്ണന്‍ മദ്യപിച്ച് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അജി ഉണ്ണികൃഷ്ണനേയും സസ്‌പെന്‍ഡ് ചെയ്തു. മാര്‍ച്ച് 1 ന് അമിത വേഗതയില്‍ ബസ് ഓടിച്ച് രണ്ട് കാറുകളില്‍ ഇടിക്കുകയും ബൈക്ക് യാത്രക്കാരായ 3 പേര്‍ക്ക് ഗുരുതര പരിക്ക് ഉണ്ടാക്കുകയും ചെയ്ത സംഭവത്തില്‍ സിറ്റി ഡിപ്പോയിലെ ഡ്രൈവര്‍ എസ് മാരിയപ്പനേയും സസ്‌പെന്‍ഡ് ചെയ്തു.

യാത്രക്കാരില്‍ നിന്നും പണം ഈടാക്കി ടിക്കറ്റ് നല്‍കുകയും ബാക്കി തുക നല്‍കുന്നതില്‍ ക്രമക്കേട് കാട്ടുകയും ചെയ്ത സംഭവത്തില്‍ തൃശ്ശൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ കെ എ കുഞ്ഞിമുഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തു. യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍മാര്‍ വിവിധ സ്‌റ്റോപ്പുകളില്‍ നിന്നും യാത്രക്കാര്‍ ആയി കയറി.

കുഞ്ഞിമുഹമ്മദിന്റെ പ്രവര്‍ത്തികള്‍ നിരീക്ഷിക്കവെ ഗ്രൂപ്പ് ടിക്കറ്റ് നല്‍കുന്നതിന് പകരം വെവ്വേറെ ടിക്കറ്റുകള്‍ പ്രിന്റ് ചെയ്തു ചുരുട്ടി നല്‍കുകയും ടിക്കറ്റ് ഫെയറില്‍ മനപൂര്‍വ്വം നിരക്ക് കൂട്ടി യാത്രക്കാരില്‍ നിന്നും കൂടുതല്‍ തുക ഈടാക്കുകയും യാത്രക്കാരില്‍ നിന്നും പണം ഈടാക്കിയ ശേഷം ടിക്കറ്റ് നല്‍കാതെ യാത്ര ചെയ്യാന്‍ അനുവദിച്ചതും കളക്ഷന്‍ ബാഗില്‍ 1342 രൂപ അധികം കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ടിക്കറ്റില്‍ കൃത്രിമം കാട്ടി യാത്രക്കാരേയും കോര്‍പ്പറേഷനേയും കബളിപ്പിച്ച സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (4 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (19 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (26 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (37 minutes ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (47 minutes ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (55 minutes ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (59 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (1 hour ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (1 hour ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (1 hour ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (1 hour ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (2 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (2 hours ago)

Malayali Vartha Recommends