Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിപിഎമ്മിന്റെ വഴിയടഞ്ഞു... വിശ്വസ്തരെല്ലാം അകത്ത്! അടുത്തത് പിണറായി? ചങ്കിടിച്ച് നേതാക്കളും... കേന്ദ്രം പിണറായിയെ പൂട്ടി!

22 MARCH 2023 10:48 PM IST
മലയാളി വാര്‍ത്ത

More Stories...

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...

'മന്ത്രിയായിട്ടും എനിക്ക് രക്ഷയില്ല..' ശരീരത്തിന്‍റെ ചിത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.. ഓൺലൈൻ ചാനലുകളു‌ടെ പ്രവൃത്തി..പൂട്ടിടാൻ സർക്കാർ..

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

കാര്യങ്ങളുടെ പോക്ക് അനുസരിച്ച് സ്ഥിതി ഗതികൾ പിണറായിക്ക് ഒട്ടും അനുകൂലമല്ല എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. ഏത് നിമിഷവും കേന്ദ്ര സേന കേരളത്തിലെ ചില പ്രമുഖ നേതാക്കളെ വളയും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഓരോന്നായി പറയുകയാണെങ്കിൽ ആദ്യം ശിവശർ, പിന്നെ സി. എം. രവീന്ദ്രൻ, ഫാരിസ് അബൂബക്കർ ഏറ്റവും ഒടുവിൽ സന്തോഷ് ഈപ്പൻ.

ഇനി അറസ്റ്റ് പ്രതീക്ഷിക്കുന്നത് രവീന്ദ്രനും അതുപോലെ ഫാരിസ് അബൂബക്കറിനുമാണ്. ധൃതി കാട്ടാതെ സമയമെടുത്ത് പഴുതടച്ച് തെളിവുകളൊക്കെ ശേഖരിച്ച് മുന്നോട്ട് നീങ്ങാനാണ് ഇപ്പോൾ കേന്ദ്രം ഏജൻസികൾക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇനിയിപ്പോൾ എന്ത് തന്നെ സംഭവിച്ചാലും ഡൽഹിയിൽ ചില അദൃശ്യകരങ്ങൾ പിണറായിയെ സംരക്ഷിക്കും എന്ന് ഇപ്പോഴും പലരും വിശ്വസിക്കുന്നുണ്ട്.

ഈ അവസരത്തിൽ പാർട്ടിക്ക് പോലും മുഖ്യമന്ത്രിയെ രക്ഷിക്കാനാകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. ലൈഫ് മിഷൻ, സ്വർണക്കടത്ത് പോലെയല്ല ഏറ്റവും ഒടുവിലായി പുറത്ത് വന്നിരിക്കുന്ന ഫാരിസ് അബൂബക്കർ വിഷയം, കാരണം മുഖ്യമന്ത്രിയെ പെടുത്താനുള്ളത് വിവാദ വ്യവസായിയുടെ കൈവശമുണ്ട് എന്നുള്ളതാണ് മറ്റൊരു വസ്തുത.

ഇതിനെയെല്ലാം മുഖ്യമന്ത്രിയും ഭയപ്പെടുന്നുണ്ട്. വിഎസ് വെറുക്കപ്പെട്ടവൻ എന്ന് പൊതുവേദിയിൽ വച്ച് വിളിച്ച ഫാരിസ് ഇപ്പോൾ മുഖ്യമന്ത്രിയുടെ എല്ലാമെല്ലാമാണ്. 2007-ൽ കണ്ണൂരിൽ നടന്ന നായനാർ സ്മാരക ഫുട്ബോൾ മേളയ്ക്ക് 60 ലക്ഷം രൂപ എന്ന വലിയ തുക സ്പോൺസർഷിപ്പ് വെളിപ്പെടുത്താതെ നൽകിയതിലും സംശയകരമായ വസ്തുതകൾ ഉണ്ടെന്ന് മാതൃഭൂമി ദിനപത്രം ആരോപിച്ചത് ഈ അവസരത്തിൽ ഓർക്കുകയാണ്.

അതിൽ വിജയ് മല്യയുടെ പേരിലുള്ള കിംങ് ഫിഷർ കമ്പനിയാണ് സ്പോൺസർമാർ എന്നും അതിനെ പറഞ്ഞ് ഒളിപ്പിച്ചു. ഈ ആരോപണങ്ങളെ ഫാരിസിൻറെ കീഴിലുള്ള അന്നത്തെ ദീപിക ദിനപത്രം ശക്തമായ ഭാഷയിൽ എതിർത്തിരുന്നു. സി.പി.എം.-ലെ പിണറായി വിഭാഗത്തിന്റെ പക്ഷം പിടിച്ചു കൊണ്ടും തനിക്കെതിരായും ദീപികയിൽ തുടരെ വാർത്തകൾ വന്നതിന്‌ ശേഷമാണ് കേരളത്തിലെ അന്നത്തെ മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദൻ ഫാരിസിനെ "വെറുക്കപ്പെട്ടവൻ" എന്നു വിശേഷിപ്പിച്ചത്.

"വെറുക്കപ്പെട്ടവൻ" എന്ന പരാമർശം മാധ്യമങ്ങളിൽ വളരെ ചർച്ചാ വിഷയമാവുകയും ഫാരിസിന്റെ സ്വകാര്യത വിവാദമാവുകയും ചെയ്തപ്പോൾ പാർട്ടിയുടെ നിയന്ത്രണത്തിലുളള നിയന്ത്രണത്തിലുളള കൈരളി ചാനൽ ഫാരിസുമായുള്ള അഭിമുഖം രണ്ടു ദിവസങ്ങളിലായി നിർത്താതെ സംപ്രേഷണം ചെയ്തു. പ്രസ്തുത അഭിമുഖത്തിനുശേഷം ഫാരിസ് പി.ടി. ഉഷയുടെ സ്കൂൾ ഓഫ് അത്‌‍ലറ്റിക്സിന്‌ ഒന്നരക്കോടിരൂപ സംഭാവന നല്കിയിരുന്നു എന്ന വാർത്തയും പുറത്തുവന്നു.

അതുപോലെ, ഫാരിസിന്റെ മൂന്നു കമ്പനികളിൽനിന്ന് 50 ലക്ഷം അമേരിക്കൻ ഡോളർ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സിംഗപ്പൂരിലെ നാഷണൽ കിഡ്നി ഫൗണ്ടേഷൻ നൽകിയ കേസിൽ അദ്ദേഹത്തിന്‌ സിംഗപ്പൂർ കോടതി സമ്മൻസ് അയച്ചു എന്ന വാർത്തയും ശ്രദ്ധേയമാണ്. കേസിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് അവസരത്തിലാണ് മുങ്ങിയതെന്നും പിസി ആരോപിച്ചിട്ടുണ്ട്.

ഫാരിസ് അബൂബേക്കറും വി.എസും തമ്മിലായിരുന്നില്ല വിരോധം. അത് വി.എസും പിണറായിയും തമ്മിലായിരുന്നു. പിണറായിയോടുള്ള വിവാദം ഫാരിസിലേക്ക് വളർത്താനാണ് വി.എസ് ശ്രമിച്ചത്. പിണറായിയെ സംബന്ധിച്ചടത്തോളം തികഞ്ഞ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കാര്യങ്ങൾ.

പഴയ കാല ശത്രുക്കളെല്ലാം അദ്ദേഹത്തിനെതിരെ അണി ചേരുന്നു.കാലം അദ്ദേഹത്തോട് പകരം ചോദിക്കുന്ന ദയനീയ കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഇ.ഡി. ഇതെല്ലാം വലിച്ചു പുറത്തിടും എന്നാണ് പി.സി.ജോർജ് ഉൾപ്പെടെയുള്ളവർ കരുതുന്നത്. ഇതിനിടയിലാണ് ഇന്നലെ സന്തോഷ് ഈപ്പനെ ഇഡി സംഘം അറസ്റ്റ് ചെയ്തത്.

ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് നാലു കോടിയോളം രൂപ കോഴ നൽകിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിൽ രണ്ടാമത്തെ അറസ്റ്റാണിത്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ ഭാഗമായി ഫ്ലാറ്റ് കെട്ടിടം നിർമ്മിക്കാനുള്ള കരാർ സന്തോഷ് ഈപ്പന്റെ കമ്പനിക്കായിരുന്നു.

സന്തോഷ് ഈപ്പൻ പ്രതികൾക്ക് നാല് കോടിയിലധികം രൂപ കോഴ നൽകിയെന്നാണ് കണ്ടെത്തൽ. സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് കിട്ടിയ ഒരു കോടി രൂപയും ഇതിലുൾപ്പെട്ടതാണെന്നാണ് കണ്ടെത്തൽ. യുഎഇ കോൺസുലേറ്റിലെ ഖാലിദ് അടക്കമുള്ളവർക്ക് ഇത്തരത്തിൽ പണം കിട്ടിയിട്ടുണ്ട്.

20 കോടി രൂപയാണ് യുഎഇ റെഡ് ക്രസന്റ് വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണത്തിനായി നൽകിയത്. ഇതിലെ 20 ശതമാനത്തോളം തുകയാണ് കമ്മീഷനായി നൽകിയത്. പണം ഡോളറുകളാക്കിയാണ് ഖാലിദ് അടക്കമുള്ള പ്രതികൾക്ക് നൽകിയത്. കേസിൽ എം. ശിവശങ്കറിനെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നു, കള്ളപ്പണം കൈമാറി, ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് പണം ഡോളറുകളാക്കി മാറ്റി, കോഴപ്പണം നൽകി തുടങ്ങി നിരവധി ആരോപണങ്ങൾ ഇദ്ദേഹത്തിനെതിരെയുണ്ട്. സ്വപ്ന സുരേഷിന്റെ മൊഴിയിലും സന്തോഷിനെതിരെ വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു.

ലൈഫ് മിഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ ശിവശങ്കർ എറണാകുളം ജില്ലാ ജയിലിലാണ് കഴിയുകയായിരുന്നു. ഈ മാസം 21 വരെയാണ് എം ശിവശങ്കറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പെടെയുള്ളവരാണ് ലൈഫ് മിഷൻ കോഴക്കേസിലെ പ്രതികൾ.

ലൈഫ് മിഷൻ കരാറുകാരായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ യു വി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനെന്ന നിലയിൽ കരാർ യൂണിടാക്കിന് തന്നെ കിട്ടാൻ യു വി ജോസിനെ നിഷ്പ്രഭനാക്കി ശിവശങ്കർ ചരടുവലികൾ നടത്തിയെന്നാണ് സ്വപ്ന സുരേഷ് മൊഴി നൽകിയിരിക്കുന്നത്. യു വി ജോസിനെ ശിവശങ്കർ മുഖാന്തിരം പരിചയപ്പെട്ടത് സംബന്ധിച്ച് സന്തോഷ് ഈപ്പനും മൊഴി നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന് ഇക്കാര്യങ്ങൾ മുൻകൂട്ടി അറിയാമായിരുന്നു എന്നാണ് ഇഡി സംശയിക്കുന്നത്. ശിവശങ്കറിൻറെ ഈ ഇടപെടലുകൾ അഴിമതി നടത്തുകയെന്ന ഉദ്ദേശത്തോട് കൂടിയായിരുന്ന എന്ന നിഗമനത്തിലാണ് കേന്ദ്ര ഏജൻസി. കോഴപ്പണം കണ്ടെത്തിയ ലോക്കർ ശിവശങ്കർ പറഞ്ഞിട്ടാണ് തുറന്നതെന്നും എല്ലാം ശിവശങ്കറിൻറെ അറിവോടെയായിരുന്നെന്നും ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാൽ മൊഴി നൽകിയിട്ടുണ്ട്.

എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ് ആപ് ചാറ്റ് വിവരങ്ങൾ പുറത്ത് വന്നതാണ് ഇ ഡിക്ക് പിടിവള്ളിയായത്. ജോലിക്കായി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്നും സ്വപ്ന സുരേഷിനെ നോർക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തിയെന്നും തെളിയിക്കുന്ന വാട്സ് ആപ്പ് ചാറ്റുകളും പുറത്ത് വന്നിരുന്നു.. സ്വപ്ന മുഖ്യമന്ത്രിയെ കണ്ടത് സിഎം രവീന്ദ്രനെ അറിയിച്ചെന്ന് ചാറ്റിൽ ശിവശങ്കർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (4 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (19 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (26 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (37 minutes ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (47 minutes ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (55 minutes ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (59 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (1 hour ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (1 hour ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (1 hour ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (1 hour ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (2 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (2 hours ago)

Malayali Vartha Recommends