സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ്; പിന്നാലെ തിരുത്തി

സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണമുണ്ടായെന്ന് വെബ്‌സൈറ്റില്‍ തെറ്റായി രേഖപ്പെടുത്തി ആരോഗ്യവകുപ്പ്. തൃശൂരില്‍ മൂന്ന് പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നത്.
എന്നാല്‍, ഇന്ന് കോവിഡ് മരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വെബ്‌സൈറ്റില്‍ കണക്കുകള്‍ ചേര്‍ത്തതില്‍ പിശക് സംഭവിച്ചതെന്നും ആരോഗ്യവകുപ്പ് പിന്നീട് വിശദീകരിച്ചു.
അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തി. 210 പോസിറ്റീവ് കേസുകള്‍ ഇന്ന് രേഖപ്പെടുത്തി. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. എറണാകുളത്ത് 50 പേര്‍ക്കും തിരുവനന്തപുരത്ത് 36 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha

























