Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫാരിസിന് 100 കമ്പനികൾ; 100 കോടി കള്ളപ്പണം... പിണറായിക്കും വൻ നിക്ഷേപം? ഇഡി ഇനി ക്ലിഫ് ഹൗസിലേക്ക്!

22 MARCH 2023 10:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...

'മന്ത്രിയായിട്ടും എനിക്ക് രക്ഷയില്ല..' ശരീരത്തിന്‍റെ ചിത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.. ഓൺലൈൻ ചാനലുകളു‌ടെ പ്രവൃത്തി..പൂട്ടിടാൻ സർക്കാർ..

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

പിണറായി വിജയനും ഫാരിസ് അബൂബേക്കറും തമ്മിലുള്ള ബിസിനസ് ബന്ധത്തെ കുറിച്ച് പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചിട്ട് ഏതാനും മാസങ്ങളായി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രികരിച്ച് സ്വർണ്ണക്കടത്ത് കേസ് ഉണ്ടായപ്പോൾ കള്ളക്കടത്തിൽ ബന്ധമുണ്ടെന്ന് പിസി ജോർജ് ആരോപിച്ച വിവാദ വ്യവസായി കൂടിയാണ് ഫാരിസ് അബുബക്കർ. പ്രാഥമിക വിവരങ്ങളാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ആദ്യം തേടിയത്.

പിണറായിയുടെ പണം മുഴുവൻ ഫാരിന്റെ പക്കലാണെന്ന് പി.സി. ജോർജ് അടക്കം ആരോപിച്ചിട്ടുണ്ട്. എന്തായിരുന്നാലും ഗുരുതര വിവരങ്ങൾ ഈ അവസരത്തിൽ പുറത്ത് വരുന്നുണ്ട്. 2009ൽ കോഴിക്കോട് മുഖ്യമന്ത്രിയുടെ മരുമകൻ മുഹമ്മദ് റിയാസിന് സീറ്റ് കൊടുത്ത സമയം മുതൽ ഫാരിസ് അബൂബക്കർ എന്ന പേര് പുറത്ത് വരുകയാണ്.

ഫാരിസ് അബൂബക്കർ ആറുവർഷമായി കേരളത്തിന്റെ നിഴൽ മുഖ്യമന്ത്രിയാണെന്നും സംസ്ഥാന ഭരണത്തിൽ പിണറായി വിജയൻ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ഫാരിസിൻറേതാണെന്നും പി.സി. ജോർജ് മുൻപ് സംഘടിപ്പിച്ച ഒരു വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഒരു വർഷത്തിനിപ്പുറം ആദായ നികുതി വകുപ്പ് ഇന്നലെ ഫാരിസിന്റെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയതിനു പിന്നാലൊണ് ഇ.ഡിയും അന്വേഷണത്തിന് ഒരുങ്ങുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും പ്രിയപ്പെട്ടവനാണ് ഫാരിസ് അബൂബക്കർ എന്ന വിവാദ വ്യവസായി. ഫാരിസ് വലയിലായാൽ ഒരു പക്ഷെ പിണറായി സർക്കാരിന്റെ അടിവേര് ഇളകാൻ അത് മതി. ഫാരിസ് അബൂബക്കറിന്റെ വീട്ടിലും ഓഫീസുകളിലും ഇൻകം ടാക്‌സ് പരിശോധന തകൃതിയായി നടക്കുകയാണ്. ഫാരിസിന്റെ ഭൂമിയിടപാടുകൾക്ക് കള്ളപ്പണ ഇടപാട് നടന്നെന്ന വിവരങ്ങളെ തുടർന്നാണ് ഇഡിയും അന്വേഷണം നടത്തുന്നത്. ഫാരിസ് രജിസ്റ്റർ ചെയ്ത കമ്പനികളുടെ പേരിലും ഇ.ഡി അന്വേഷണം നടത്തും.

ഫാരിസിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ ഇടനിലക്കാർ വഴി കൊച്ചിയിലടക്കം പലയിടത്തും ലാന്റ ബാങ്ക് സ്വന്തമാക്കിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. എല്ലാ തെളിവുകളും ഉണ്ടായിട്ട് പോലും അന്വേഷണ ഏജൻസികൾക്ക് ഫാരിസിന്റെ രോമത്തിൽ പോലും തൊടാനാകില്ല എന്ന ആക്ഷേപം ഉയർന്ന് കേട്ടിരുന്നു. പക്ഷേ കേന്ദ്ര സർക്കാർ കേന്ദ്ര ഏജൻസികളോട് എല്ലാ രീതിയിലും കരുക്കൾ നീക്കാനാണ് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നത്. അതിന്റെ ഭാഗമായി കൃത്യമായി കരുക്കൾ നീക്കുവായിരുന്നു ഇഡി സംഘം.

ചെന്നൈയിൽ നിന്നുള്ള പ്രത്യേക സംഘം പല ടീമുകളായി തിരിഞ്ഞ് ഒരേ സമയമായിരുന്നു പരിശോധന. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് സംബന്ധിച്ചായിരുന്നു അന്വേഷണം. രാവിലെ പത്തരയോടെയാണ് ഫാരിസ് അബൂബക്കറിന്റെ കൊയിലാണ്ടി നന്ദി ബസാറിലെ വീട്ടിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുള്ള ഓഫീസുകളിലും പരിശോധന തുടങ്ങിയത്. പത്ത് ഉദ്യോഗസ്ഥർ വീതമുള്ള വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന.

നന്ദി ബസാറിലെ വീട്ടിൽ ഫാരിസിന്റെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന. ലണ്ടനിലുള്ള ഫാരിസിനോട് നാട്ടിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. തണ്ണീർ തടങ്ങൾ ഉൾപ്പെടെ നിർമ്മാണങ്ങൾക്ക് നിയന്ത്രണമുള്ള ഭൂമി, വിലയ്ക്ക് വാങ്ങി നികത്തി വൻകിടക്കാർക്ക് കൈമാറിയെന്നും ഇതിന്റെ സാമ്പത്തിക ഇടപാടുകൾ വിദേശത്ത് വെച്ച് നടത്തിയെന്നുമാണ് ഫാരിസിനും ശോഭ ഗ്രൂപ്പിനും എതിരായ പരാതി.

തണ്ണീർ തടങ്ങൾ ഉൾപ്പെടെ നിർമ്മാണങ്ങൾക്ക് നിയന്ത്രണമുള്ള ഭൂമി, വിലയ്ക്ക് വാങ്ങി നികത്തി വൻകിടക്കാർക്ക് കൈമാറിയെന്നും ഇതിന്റെ സാമ്പത്തിക ഇടപാടുകൾ വിദേശത്ത് വച്ച് നടത്തിയെന്നുമാണ് ഫാരിസിനും ശോഭ ഗ്രൂപ്പിനും എതിരായ പരാതി. വിദേശത്തുവച്ച് ഇടപാടുകൾ നടത്തിയത് വഴി വൻ തോതിൽ നികുതിവെട്ടിപ്പ് നടന്നതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

വിദേശത്തുവച്ച് ഇടപാടുകൾ നടത്തിയത് വഴി വൻ തോതിൽ നികുതി വെട്ടിപ്പ് നടന്നതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. നേരത്തെ കള്ളപ്പണ വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ശോഭ ഡെവലപ്പേഴ്‌സിന്റെ ഗുരു ഗ്രാമിലെ 201 കോടി രൂപയുടെ സ്വത്തുക്കൾ ഇ ഡി കണ്ട് കെട്ടിയിരുന്നു. മലയാളിയായ പിഎൻസി മേനോന്റെ ഉടമസ്ഥതയിലുള്ളതാണ് ശോഭാ ഡെവലപ്പേഴ്‌സ്.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. പിണറായിയുടെ സാമ്പത്തിക ഇടപാടുകൾ നടക്കുന്നത് വീണാ വിജയന്റെ കമ്പനി വഴിയെന്ന് സംശയിക്കുന്നതായുമായിരുന്നു ജോർജ്ജ് ഉന്നയിച്ച ആരോപണം. 2012 മുതൽ കഴിഞ്ഞ 10 കൊല്ലമായി പിണറായി വിജയന്റെ എല്ലാ നിക്ഷേപങ്ങളേയും രാഷ്ട്രീയത്തേയും നീക്കങ്ങളെയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും ഫാരിസ് ആണ്.

2016 ഇത് ചെന്നൈ കേന്ദ്രീകരിച്ചായിരുന്നെങ്കിൽ ഇപ്പോളത് അമേരിക്ക കേന്ദ്രീകരിച്ചാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കൻ സന്ദർശനത്തെക്കുറിച്ചും അമേരിക്കൻ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നും ജോർജ്ജ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടിൽ എത്തിയ വാർത്ത ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. ഫാരിസ് അബൂബക്കറിന്റെ പിതാവ് മരണപ്പെട്ടിരുന്നു.

ഇതിൻറെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. ഏറെ നേരം ഫാരിസിന്റെ വീട്ടിൽ ചിലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ മടങ്ങിയത്. ദീപിക ദിനപ്പത്രം മുൻ ഡയറക്ടറായിരുന്ന ഫാരിസ് അബൂബക്കറിനെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ വെറുക്കപ്പെട്ടവർ എന്ന് വിളിച്ചിരുന്നു. ഇത് ഏറെ വിവാദത്തിലായിരുന്നു. പിണറായി വിജയന് ഫാരിസ് അബൂബക്കറുമായി ബന്ധമുണ്ടെന്ന ആരോപണവും ആ സമയത്ത് ഉയർന്നിരുന്നു.

മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി കേഡർ സ്വഭാവമുണ്ടെന്ന് അവകാശപ്പെടുന്ന സിപിഎമ്മിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് കൈവരിച്ച പദവികളും അതുനേടിയ കുറുക്ക് വഴികളും പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും വിമർശന വിധേയമാവുന്നു.
സീനിയർ നേതാക്കളെയെല്ലാം അപ്രസക്തമാക്കി വളരെ പെട്ടന്ന് മന്ത്രിയായും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും റിയാസ് മാറിയത് വളരെ പെട്ടന്നായിരുന്നു.

മുഹമ്മദ് റിയാസിന്റെ ബന്ധുവാണ് ഫാരിസ് അബൂബക്കറെന്നും അയാളെ ഏത് കാലത്തും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും പി.സി. ജോർജ് നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. പിണറായിയുടെ രണ്ടു മക്കളുടെ മൂന്നു കല്യാണത്തിന്റെ തലേന്നും ഫാരിസ് അബൂബക്കർ വീട്ടിലെത്തിയിരുന്നു. ഫാരിസ് അബൂബക്കർ നിഴൽ സാന്നിദ്ധ്യമായി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. ‌

2012 മുതൽ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെയും രാഷ്ട്രീയ നീക്കങ്ങളെയും നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കർ ആണെന്നും ജോർജ് ആരോപിച്ചിരുന്നു. സോളർ കേസിലെ പ്രതി നൽകിയ പീഡന പരാതിയിൽ അറസ്റ്റിലായ ജോർജ് കോടതിയിൽനിന്നു ജാമ്യം നേടി പുറത്തിറങ്ങിയശേഷമാണ് അന്ന് ഈ ആരോപണങ്ങളുന്നയിച്ചത്.

2016 മുതൽ അമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫാരിസ് അബൂബക്കറുമായുള്ള സാമ്പത്തിക ഇടപാടുകൾക്കു വേണ്ടിയാണോ പിണറായി വിജയൻ തുടർച്ചയായി അമേരിക്ക സന്ദർശിക്കുന്നതെന്ന് കേന്ദ്ര സർക്കാരും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷിക്കണമെന്നു ജോർജ് ആവശ്യപ്പെട്ടിരുന്നു. അത് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു.

കോഴിക്കോടു നിന്ന് പ്രസിദ്ധീകരിച്ച ‘ക്രൈം’ വാരികയിൽ അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറിച്ച് ഒരു അന്വേഷണ റിപ്പോർട്ട് വന്നത് വൻ വിവാദമായി. എസ്എൻസി ലാവ്‌ലിൻ അഴിമതി കേസ് ഉൾപ്പെടെ പരാമർശിച്ച കവർ‌സ്റ്റോറി ചർച്ചയായി. ബാക്കി തെളിവുകൾ ഉടൻ പുറത്തുവിടുമെന്ന് വാരിക മുന്നറിയിപ്പ് നൽകി. പാർട്ടിയിൽ പ്രബലമായ വി.എസ് പക്ഷം ഈ റിപ്പോർട്ടുകളെ ആയുധമാക്കി മുൻപന്തിയിൽ വന്നു.

പിണറായി വിജയന്റെ നിലനിൽപ്പിനും പ്രതിച്ഛായയ്ക്കും ഭീഷണിയായ ക്രൈമിന്റെ ഓഫിസിലേക്ക് 2005 ഫെബ്രുവരി രണ്ടിന് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഒരുപറ്റം അക്രമികൾ ഇരച്ചുകയറി അടിച്ചു തകർത്തു. ലാവ്‌ലിൻ, കവിയൂർ കേസ് അടക്കം പല സുപ്രധാന രേഖകളും കടത്തിക്കൊണ്ട് പോവുകയും രേഖകൾ പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തു.

പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ വൻ പ്രതിസന്ധിയായ് മാറിയേക്കുമായിരുന്ന ലാവ്‌ലിൻ കേസിന്റെയും ബന്ധുവിന്റെ പേരിലുള്ള ഇന്റർനാഷണൽ എക്‌സ്‌പോർടിങ് കമ്പനിയുമായ് ബന്ധപ്പെട്ട രേഖകളും നഷ്ടപ്പെട്ടെന്ന് അക്കാലത്ത് ആരോപണം ഉയർന്നു. കേസിൽ മുഹമ്മദ് റിയാസ് പേരിനു വേണ്ടി അറസ്റ്റ് ചെയ്തു. മൂന്ന് ആഴ്ചയോളം ജയിൽ ശിക്ഷ അനുഭവിച്ചു.

മുഹമ്മദ് റിയാസിനോടുള്ള നന്ദി പിണറായി വിജയൻ പ്രകടിപ്പിച്ചത് കോഴിക്കോട് കോർപ്പറേഷനിൽ കോട്ടപ്പറമ്പ് വാർഡിൽ സ്ഥാനാർഥിത്വം നൽകിയാണ്. ശക്തി കേന്ദ്രത്തിൽ പക്ഷെ, പാർട്ടി പ്രവർത്തകർ റിയാസിനെ കാലുവാരി തോൽപ്പിച്ചു. എന്നാൽ ഫാരിസ് അബൂബക്കർ എന്ന കുപ്രസിദ്ധ വ്യവസായിയുടെ ‘ബന്ധുബലം’ റിയാസിന് അപ്പോഴും തുണയായി.

2009 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റ് ജനതാദളിൽ നിന്ന് പിടിച്ചെടുത്ത്, എല്ലാവരെയും ആശ്ചര്യപ്പെടുത്തി റിയാസിനെ സ്ഥാനാർഥിയാക്കി. റിയാസ് ഫാരിസ് അബൂബക്കറിന്റെ ബിനാമിയാണെന്ന ആരോപണം പരസ്യമായ് ആദ്യം ഉയർത്തിയത് അന്നത്തെ സിറ്റിങ് എംപിയും ‘മാതൃഭൂമി’ എംഡിയുമായിരുന്ന എം.പി വീരേന്ദ്രകുമാറായിരുന്നു.

2009ൽ കോഴിക്കോട് സീറ്റ് വീരേന്ദ്ര കുമാറിൽ നിന്ന് പിടിച്ചെടുത്തത് ഫാരിസിന്റെ നിർദേശ പ്രകാരമാണ്. അന്ന് അവിടെ മത്സരിച്ചത് മുഹമ്മദ് റിയാസാണ്. പെയ്മെന്റ് സീറ്റ് എന്ന് അന്നേ ആരോപണമുണ്ടായിരുന്നുവെന്നും ജോർജ് മുൻപ് പറഞ്ഞിരുന്നു. ഉറച്ച സീറ്റെന്ന വിശ്വാസത്തിലാണ് റിയാസിനെ കോഴിക്കോട്ട് മത്സരിപ്പിച്ചതെങ്കിലും പാർട്ടിയ്ക്കുള്ളിൽ ഒരു വിഭാഗം പാലം വലിച്ചതോടെ റിയാസ് പരാജയപ്പെട്ടു.

പിണറായിക്കുവേണ്ടി പിന്നീട് ഒരു പത്രം തന്നെ തുടങ്ങിയതും ഫാരിസായിരുന്നു. ആ ബന്ധമാണ് റിയാസിനെ ചേർത്തുപിടിക്കാൻ വിജയനെ പ്രേരിപ്പിച്ചത്. ദീപിക പത്രത്തിന്റെ മുൻ ഉടമസ്ഥനും വ്യവസായിയുമാണ് ഫാരിസ് അബൂബക്കർ. നഷ്ടത്തിലായി ദീപികെയ ഫാരിസ് അബൂബക്കർ ഏറ്റെടുക്കുകയും തുടർന്ന് ദീപികയിലെ ഇരുന്നുറോളം പത്രപ്രവർത്തകർ സ്വയം വിരമിക്കൽ പദ്ധതിയുടെ മറവിൽ നിർബന്ധിതമായി പുറത്താക്കിയിരുന്നു. ഇത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു.

പ്രഥമ നായനാർ സ്വർണക്കപ്പ് ഫുട്ബാൾ ടൂർണമെന്റിനു വേണ്ടി അറുപതു ലക്ഷം രൂപ വെളിപ്പെടുത്താതെ നൽകിയ കുറ്റത്തിനാണ് ദീപിക ചെയർമാൻ ഫാരിസ് അബൂബേക്കറിന്റെ നെറ്റിയിൽ വെറുക്കപ്പെട്ടവൻ എന്ന മുദ്ര വി എസ് ചാർത്തിയത്. 2007 മാർച്ച് എട്ട്, ഏപ്രിൽ 3, മെയ് 14 തീയതികളിലാണ് പാരറ്റ് ഗ്രോവിന്റെ സ്ഥാപനം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ കണ്ണൂർ ശാഖയിലുളള ടൂർണമെന്റ് സംഘാടക സമിതിയുടെ അക്കൗണ്ടിലേയ്ക്ക് പണമയച്ചത്. അങ്ങനെ പലതും ഈ അവസരത്തിൽ കേരളം ഓർത്തെടുക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (4 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (19 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (26 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (37 minutes ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (47 minutes ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (55 minutes ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (59 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (1 hour ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (1 hour ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (1 hour ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (1 hour ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (2 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (2 hours ago)

Malayali Vartha Recommends