വീട്ടിലെ മതില്‍ ചാടിക്കടന്ന് ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു... നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു

തിരുവനന്തപുരത്തെ ഒരു വീട്ടില്‍ ആരുമറിയാതെ മതില്‍ ചാടിക്കടന്ന് ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി. തിരുവനന്തപുരത്തെ ശാസ്തമംഗലം ശ്രീരംഗം ലെയ്‌നിലെ വീട്ടിലെ മതില്‍ ചാടിക്കടന്ന് ശുചിമുറിയില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മേഴ്‌സിന്‍ ജോസാണ് പിടിയിലായത്.
മാര്‍ത്താണ്ഡം സ്വദേശിയായ മേഴ്‌സിന്‍ ജോസിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വീടിനുള്ളില്‍ ചാടികടന്ന് ശുചിമുറിയുടെ എയര്‍ഹോളിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച മേഴ്‌സിന്‍ ജോസിനെ പരിസരവാസികള്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























