കേന്ദ്ര ഏജൻസി ആദ്യം പൊക്കുന്നത് മന്ത്രി റിയാസിനെ? കേരളം കത്തിക്കും! കള്ളംപ്പണം ഒഴുകിയത് ഇങ്ങനെ...

പിണറായിയുടെ പണം മുഴുവൻ ഫാരിന്റെ പക്കലാണെന്ന് പി.സി. ജോർജ് അടക്കം ആരോപിച്ചിട്ടുണ്ട്. എന്തായിരുന്നാലും ഗുരുതര വിവരങ്ങൾ ഈ അവസരത്തിൽ പുറത്ത് വരുന്നുണ്ട്. 2009ൽ കോഴിക്കോട് മുഖ്യമന്ത്രിയുടെ മരുമകൻ മുഹമ്മദ് റിയാസിന് സീറ്റ് കൊടുത്ത സമയം മുതൽ ഫാരിസ് അബൂബക്കർ എന്ന പേര് പുറത്ത് വരുകയാണ്.
ഫാരിസ് അബൂബക്കർ ആറുവർഷമായി കേരളത്തിന്റെ നിഴൽ മുഖ്യമന്ത്രിയാണെന്നും സംസ്ഥാന ഭരണത്തിൽ പിണറായി വിജയൻ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ഫാരിസിൻറേതാണെന്നും പി.സി. ജോർജ് മുൻപ് സംഘടിപ്പിച്ച ഒരു വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഒരു വർഷത്തിനിപ്പുറം ആദായ നികുതി വകുപ്പ് ഇന്നലെ ഫാരിസിന്റെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയതിനു പിന്നാലൊണ് ഇ.ഡിയും അന്വേഷണത്തിന് ഒരുങ്ങുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും പ്രിയപ്പെട്ടവനാണ് ഫാരിസ് അബൂബക്കർ എന്ന വിവാദ വ്യവസായി. ഫാരിസ് വലയിലായാൽ ഒരു പക്ഷെ പിണറായി സർക്കാരിന്റെ അടിവേര് ഇളകാൻ അത് മതി. ഫാരിസ് അബൂബക്കറിന്റെ വീട്ടിലും ഓഫീസുകളിലും ഇൻകം ടാക്‌സ് പരിശോധന തകൃതിയായി നടക്കുകയാണ്. ഫാരിസിന്റെ ഭൂമിയിടപാടുകൾക്ക് കള്ളപ്പണ ഇടപാട് നടന്നെന്ന വിവരങ്ങളെ തുടർന്നാണ് ഇഡിയും അന്വേഷണം നടത്തുന്നത്. ഫാരിസ് രജിസ്റ്റർ ചെയ്ത കമ്പനികളുടെ പേരിലും ഇ.ഡി അന്വേഷണം നടത്തും.
ഫാരിസിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ ഇടനിലക്കാർ വഴി കൊച്ചിയിലടക്കം പലയിടത്തും ലാന്റ ബാങ്ക് സ്വന്തമാക്കിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. എല്ലാ തെളിവുകളും ഉണ്ടായിട്ട് പോലും അന്വേഷണ ഏജൻസികൾക്ക് ഫാരിസിന്റെ രോമത്തിൽ പോലും തൊടാനാകില്ല എന്ന ആക്ഷേപം ഉയർന്ന് കേട്ടിരുന്നു. പക്ഷേ കേന്ദ്ര സർക്കാർ കേന്ദ്ര ഏജൻസികളോട് എല്ലാ രീതിയിലും കരുക്കൾ നീക്കാനാണ് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നത്. അതിന്റെ ഭാഗമായി കൃത്യമായി കരുക്കൾ നീക്കുവായിരുന്നു ഇഡി സംഘം.
ചെന്നൈയിൽ നിന്നുള്ള പ്രത്യേക സംഘം പല ടീമുകളായി തിരിഞ്ഞ് ഒരേ സമയമായിരുന്നു പരിശോധന. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് സംബന്ധിച്ചായിരുന്നു അന്വേഷണം. രാവിലെ പത്തരയോടെയാണ് ഫാരിസ് അബൂബക്കറിന്റെ കൊയിലാണ്ടി നന്ദി ബസാറിലെ വീട്ടിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുള്ള ഓഫീസുകളിലും പരിശോധന തുടങ്ങിയത്. പത്ത് ഉദ്യോഗസ്ഥർ വീതമുള്ള വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന.
നന്ദി ബസാറിലെ വീട്ടിൽ ഫാരിസിന്റെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന. ലണ്ടനിലുള്ള ഫാരിസിനോട് നാട്ടിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. തണ്ണീർ തടങ്ങൾ ഉൾപ്പെടെ നിർമ്മാണങ്ങൾക്ക് നിയന്ത്രണമുള്ള ഭൂമി, വിലയ്ക്ക് വാങ്ങി നികത്തി വൻകിടക്കാർക്ക് കൈമാറിയെന്നും ഇതിന്റെ സാമ്പത്തിക ഇടപാടുകൾ വിദേശത്ത് വെച്ച് നടത്തിയെന്നുമാണ് ഫാരിസിനും ശോഭ ഗ്രൂപ്പിനും എതിരായ പരാതി.
തണ്ണീർ തടങ്ങൾ ഉൾപ്പെടെ നിർമ്മാണങ്ങൾക്ക് നിയന്ത്രണമുള്ള ഭൂമി, വിലയ്ക്ക് വാങ്ങി നികത്തി വൻകിടക്കാർക്ക് കൈമാറിയെന്നും ഇതിന്റെ സാമ്പത്തിക ഇടപാടുകൾ വിദേശത്ത് വച്ച് നടത്തിയെന്നുമാണ് ഫാരിസിനും ശോഭ ഗ്രൂപ്പിനും എതിരായ പരാതി. വിദേശത്തുവച്ച് ഇടപാടുകൾ നടത്തിയത് വഴി വൻ തോതിൽ നികുതിവെട്ടിപ്പ് നടന്നതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
വിദേശത്തുവച്ച് ഇടപാടുകൾ നടത്തിയത് വഴി വൻ തോതിൽ നികുതി വെട്ടിപ്പ് നടന്നതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. നേരത്തെ കള്ളപ്പണ വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ശോഭ ഡെവലപ്പേഴ്‌സിന്റെ ഗുരു ഗ്രാമിലെ 201 കോടി രൂപയുടെ സ്വത്തുക്കൾ ഇ ഡി കണ്ട് കെട്ടിയിരുന്നു. മലയാളിയായ പിഎൻസി മേനോന്റെ ഉടമസ്ഥതയിലുള്ളതാണ് ശോഭാ ഡെവലപ്പേഴ്‌സ്.
https://www.facebook.com/Malayalivartha

























