ഊർപ്പടക്കം കത്തിച്ചത് പിസിയും വി.എസ്സും... പിണറായി നരകിക്കുന്നു... അടുത്ത മുഖ്യമന്ത്രി ഫാരിസ് അബൂബക്കർ

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. പിണറായിയുടെ സാമ്പത്തിക ഇടപാടുകൾ നടക്കുന്നത് വീണാ വിജയന്റെ കമ്പനി വഴിയെന്ന് സംശയിക്കുന്നതായുമായിരുന്നു ജോർജ്ജ് ഉന്നയിച്ച ആരോപണം. 2012 മുതൽ കഴിഞ്ഞ 10 കൊല്ലമായി പിണറായി വിജയന്റെ എല്ലാ നിക്ഷേപങ്ങളേയും രാഷ്ട്രീയത്തേയും നീക്കങ്ങളെയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും ഫാരിസ് ആണ്.
2016 ഇത് ചെന്നൈ കേന്ദ്രീകരിച്ചായിരുന്നെങ്കിൽ ഇപ്പോളത് അമേരിക്ക കേന്ദ്രീകരിച്ചാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കൻ സന്ദർശനത്തെക്കുറിച്ചും അമേരിക്കൻ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നും ജോർജ്ജ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടിൽ എത്തിയ വാർത്ത ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. ഫാരിസ് അബൂബക്കറിന്റെ പിതാവ് മരണപ്പെട്ടിരുന്നു.
ഇതിൻറെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. ഏറെ നേരം ഫാരിസിന്റെ വീട്ടിൽ ചിലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ മടങ്ങിയത്. ദീപിക ദിനപ്പത്രം മുൻ ഡയറക്ടറായിരുന്ന ഫാരിസ് അബൂബക്കറിനെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ വെറുക്കപ്പെട്ടവർ എന്ന് വിളിച്ചിരുന്നു. ഇത് ഏറെ വിവാദത്തിലായിരുന്നു. പിണറായി വിജയന് ഫാരിസ് അബൂബക്കറുമായി ബന്ധമുണ്ടെന്ന ആരോപണവും ആ സമയത്ത് ഉയർന്നിരുന്നു.
മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി കേഡർ സ്വഭാവമുണ്ടെന്ന് അവകാശപ്പെടുന്ന സിപിഎമ്മിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് കൈവരിച്ച പദവികളും അതുനേടിയ കുറുക്ക് വഴികളും പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും വിമർശന വിധേയമാവുന്നു.
സീനിയർ നേതാക്കളെയെല്ലാം അപ്രസക്തമാക്കി വളരെ പെട്ടന്ന് മന്ത്രിയായും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും റിയാസ് മാറിയത് വളരെ പെട്ടന്നായിരുന്നു.
മുഹമ്മദ് റിയാസിന്റെ ബന്ധുവാണ് ഫാരിസ് അബൂബക്കറെന്നും അയാളെ ഏത് കാലത്തും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും പി.സി. ജോർജ് നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. പിണറായിയുടെ രണ്ടു മക്കളുടെ മൂന്നു കല്യാണത്തിന്റെ തലേന്നും ഫാരിസ് അബൂബക്കർ വീട്ടിലെത്തിയിരുന്നു. ഫാരിസ് അബൂബക്കർ നിഴൽ സാന്നിദ്ധ്യമായി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്.
2012 മുതൽ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെയും രാഷ്ട്രീയ നീക്കങ്ങളെയും നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കർ ആണെന്നും ജോർജ് ആരോപിച്ചിരുന്നു. സോളർ കേസിലെ പ്രതി നൽകിയ പീഡന പരാതിയിൽ അറസ്റ്റിലായ ജോർജ് കോടതിയിൽനിന്നു ജാമ്യം നേടി പുറത്തിറങ്ങിയശേഷമാണ് അന്ന് ഈ ആരോപണങ്ങളുന്നയിച്ചത്.
2016 മുതൽ അമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫാരിസ് അബൂബക്കറുമായുള്ള സാമ്പത്തിക ഇടപാടുകൾക്കു വേണ്ടിയാണോ പിണറായി വിജയൻ തുടർച്ചയായി അമേരിക്ക സന്ദർശിക്കുന്നതെന്ന് കേന്ദ്ര സർക്കാരും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷിക്കണമെന്നു ജോർജ് ആവശ്യപ്പെട്ടിരുന്നു. അത് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു.
കോഴിക്കോടു നിന്ന് പ്രസിദ്ധീകരിച്ച ‘ക്രൈം’ വാരികയിൽ അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറിച്ച് ഒരു അന്വേഷണ റിപ്പോർട്ട് വന്നത് വൻ വിവാദമായി. എസ്എൻസി ലാവ്‌ലിൻ അഴിമതി കേസ് ഉൾപ്പെടെ പരാമർശിച്ച കവർസ്റ്റോറി ചർച്ചയായി. ബാക്കി തെളിവുകൾ ഉടൻ പുറത്തുവിടുമെന്ന് വാരിക മുന്നറിയിപ്പ് നൽകി. പാർട്ടിയിൽ പ്രബലമായ വി.എസ് പക്ഷം ഈ റിപ്പോർട്ടുകളെ ആയുധമാക്കി മുൻപന്തിയിൽ വന്നു.
പിണറായി വിജയന്റെ നിലനിൽപ്പിനും പ്രതിച്ഛായയ്ക്കും ഭീഷണിയായ ക്രൈമിന്റെ ഓഫിസിലേക്ക് 2005 ഫെബ്രുവരി രണ്ടിന് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഒരുപറ്റം അക്രമികൾ ഇരച്ചുകയറി അടിച്ചു തകർത്തു. ലാവ്‌ലിൻ, കവിയൂർ കേസ് അടക്കം പല സുപ്രധാന രേഖകളും കടത്തിക്കൊണ്ട് പോവുകയും രേഖകൾ പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തു.
പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ വൻ പ്രതിസന്ധിയായ് മാറിയേക്കുമായിരുന്ന ലാവ്‌ലിൻ കേസിന്റെയും ബന്ധുവിന്റെ പേരിലുള്ള ഇന്റർനാഷണൽ എക്‌സ്‌പോർടിങ് കമ്പനിയുമായ് ബന്ധപ്പെട്ട രേഖകളും നഷ്ടപ്പെട്ടെന്ന് അക്കാലത്ത് ആരോപണം ഉയർന്നു. കേസിൽ മുഹമ്മദ് റിയാസ് പേരിനു വേണ്ടി അറസ്റ്റ് ചെയ്തു. മൂന്ന് ആഴ്ചയോളം ജയിൽ ശിക്ഷ അനുഭവിച്ചു.
മുഹമ്മദ് റിയാസിനോടുള്ള നന്ദി പിണറായി വിജയൻ പ്രകടിപ്പിച്ചത് കോഴിക്കോട് കോർപ്പറേഷനിൽ കോട്ടപ്പറമ്പ് വാർഡിൽ സ്ഥാനാർഥിത്വം നൽകിയാണ്. ശക്തി കേന്ദ്രത്തിൽ പക്ഷെ, പാർട്ടി പ്രവർത്തകർ റിയാസിനെ കാലുവാരി തോൽപ്പിച്ചു. എന്നാൽ ഫാരിസ് അബൂബക്കർ എന്ന കുപ്രസിദ്ധ വ്യവസായിയുടെ ‘ബന്ധുബലം’ റിയാസിന് അപ്പോഴും തുണയായി.
2009 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റ് ജനതാദളിൽ നിന്ന് പിടിച്ചെടുത്ത്, എല്ലാവരെയും ആശ്ചര്യപ്പെടുത്തി റിയാസിനെ സ്ഥാനാർഥിയാക്കി. റിയാസ് ഫാരിസ് അബൂബക്കറിന്റെ ബിനാമിയാണെന്ന ആരോപണം പരസ്യമായ് ആദ്യം ഉയർത്തിയത് അന്നത്തെ സിറ്റിങ് എംപിയും ‘മാതൃഭൂമി’ എംഡിയുമായിരുന്ന എം.പി വീരേന്ദ്രകുമാറായിരുന്നു.
2009ൽ കോഴിക്കോട് സീറ്റ് വീരേന്ദ്ര കുമാറിൽ നിന്ന് പിടിച്ചെടുത്തത് ഫാരിസിന്റെ നിർദേശ പ്രകാരമാണ്. അന്ന് അവിടെ മത്സരിച്ചത് മുഹമ്മദ് റിയാസാണ്. പെയ്മെന്റ് സീറ്റ് എന്ന് അന്നേ ആരോപണമുണ്ടായിരുന്നുവെന്നും ജോർജ് മുൻപ് പറഞ്ഞിരുന്നു. ഉറച്ച സീറ്റെന്ന വിശ്വാസത്തിലാണ് റിയാസിനെ കോഴിക്കോട്ട് മത്സരിപ്പിച്ചതെങ്കിലും പാർട്ടിയ്ക്കുള്ളിൽ ഒരു വിഭാഗം പാലം വലിച്ചതോടെ റിയാസ് പരാജയപ്പെട്ടു.
പിണറായിക്കുവേണ്ടി പിന്നീട് ഒരു പത്രം തന്നെ തുടങ്ങിയതും ഫാരിസായിരുന്നു. ആ ബന്ധമാണ് റിയാസിനെ ചേർത്തുപിടിക്കാൻ വിജയനെ പ്രേരിപ്പിച്ചത്. ദീപിക പത്രത്തിന്റെ മുൻ ഉടമസ്ഥനും വ്യവസായിയുമാണ് ഫാരിസ് അബൂബക്കർ. നഷ്ടത്തിലായി ദീപികെയ ഫാരിസ് അബൂബക്കർ ഏറ്റെടുക്കുകയും തുടർന്ന് ദീപികയിലെ ഇരുന്നുറോളം പത്രപ്രവർത്തകർ സ്വയം വിരമിക്കൽ പദ്ധതിയുടെ മറവിൽ നിർബന്ധിതമായി പുറത്താക്കിയിരുന്നു. ഇത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























