ചൈനയേയും പാക്കിനേയും വിറപ്പിച്ച് ഇന്ത്യൻ പ്രതിരോധം... ആയുധ കലവറ കണ്ട് ഞെട്ടി.. 13,399 കോടിയുടെ ആയുധങ്ങൾ വിദേശത്തേക്ക്

പ്രതിരോധ രംഗത്തെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതും പ്രതിരോധ കയറ്റുമതി വര്‍ധിപ്പിക്കുന്നതും നമ്മുടെ പ്രഖ്യാപിത ലക്ഷ്യമാണ്. 2021-22 സാമ്പത്തിക വര്‍ഷം നമ്മുടെ പ്രതിരോധ കയറ്റുമതി 13,000 കോടിയിലെത്തിയിട്ടുണ്ട്. സ്‌റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് പ്രകാരം പ്രതിരോധരംഗത്തെ ആഭ്യന്തര ഉത്പാനം നടത്തുന്ന ഇന്തോ പസിഫിക് മേഖലയിലെ 12 രാജ്യങ്ങളില്‍ ഇന്ത്യ നാലാമതാണ്. ഇനിയും നില മെച്ചപ്പെടുത്തണമെങ്കില്‍ നയങ്ങളില്‍ സാരമായ മാറ്റങ്ങള്‍ വേണ്ടി വരുമെന്നും വിദഗ്ധര്‍ അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആയുധ, പ്രതിരോധ സാങ്കേതിക വിദ്യകളുടെ കയറ്റുമതി 13,399 കോടി രൂപയിൽ എത്തിയതായി സർക്കാർ ഇന്നലെ പാർലമെന്റിനെ അറിയിച്ചു. കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ടാണ് ഈ വിവരം രാജ്യസഭയെ അറിയിച്ചത്. 2017-18ൽ 4,682 കോടി രൂപയും, 2018-19ൽ 10,746 കോടി രൂപയുടേയും ആയുധങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.
പ്രതിരോധ മേഖലയിലെ സ്വാശ്രയ ഭാവിയെക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യുന്ന ഈ സമയത്ത്, കഴിഞ്ഞ ദശകങ്ങളില്‍ സംഭവിച്ചതില്‍ നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടത് ആവശ്യമാണ്. ഭാവിയിലേക്കുള്ള വഴി തുറക്കാന്‍ ഇത് നമ്മെ സഹായിക്കും. നാം തിരിഞ്ഞു നോക്കുമ്പോള്‍, നമുക്ക് സമ്പന്നമായ ഒരു സമുദ്ര പാരമ്പര്യം ഉണ്ടായിരുന്നു. ഇന്ത്യയുടെ സമ്പന്നമായ വ്യാപാര പാത ഈ പാരമ്പര്യത്തിന്റെ ഭാഗമാണ്.
ഇന്ത്യയില്‍ നിലവില്‍ അമ്പതോളം പ്രതിരോധ കമ്പനികള്‍ സ്വകാര്യ മേഖലയിലുണ്ട്. ഇറ്റലി, മാലദ്വീപ്, ശ്രീലങ്ക, റഷ്യ, ഫ്രാന്‍സ്, നേപ്പാള്‍, മൗറീഷ്യസ്, ശ്രീലങ്ക, ഇസ്രയേല്‍, ഈജിപ്ത്, യുഎഇ, ഭൂട്ടാന്‍, ഇതോപ്യ, സൗദി അറേബ്യ, ഫിലിപ്പീന്‍സ്, പോളണ്ട്, സ്‌പെയിന്‍, ചിലെ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് നിലവില്‍ ഇന്ത്യ പ്രതിരോധ ഉപകരണങ്ങള്‍ കയറ്റി അയക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























