ഈപ്പന് പിറകെ അടുത്ത അറസ്റ്റിനൊരുങ്ങി കേന്ദ്രം... ഇഡിയുടെ പടയൊരുക്കം... ശിവശങ്കരന് ഗോതമ്പുണ്ട തന്നെ....

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കേ എം. ശിവശങ്കറിന്റെ പ്രത്യേക താത്പ്പര്യത്തിന്റെ പുറത്താണ് സ്വപ്നയെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതും മുഖ്യമന്ത്രിക്ക് വ്യക്തമായ അറിവുണ്ടെന്നാണ് സ്വപ്നയും ആരോപിക്കുന്നത്. ഇത് കൂടാതെ സ്വപ്‌നയുടെ വാട്‌സ്ആപ്പ് ചാറ്റുകളുടേയും അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം കടുപ്പിച്ചിരിക്കുന്നത്.
സ്വപ്‌നയുടെ നിയമനവുമായി ബന്ധപ്പെട്ട് സ്‌പേസ് പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിന്റെ മൊഴി ഇഡി എടുത്തു. കണ്‍സള്‍ട്ടന്റായാണ് സ്വപ്‌ന സ്‌പേസ് പാര്‍ക്കില്‍ ജോലി ചെയ്തിരുന്നത്. വിശദമായ ചോദ്യം ചെയ്യലിനായി പ്രൈസ് വാട്ടേഴ്‌സ് ഹൗസ് കൂപ്പേഴ്‌സിനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഐടി വകുപ്പിനെ കീഴിലുള്ളതാണ് സ്പേസ് പാർക്ക് പദ്ധതി. 2019 ഒക്ടോബര്‍ മുതല്‍ പ്രതിമാസം 1,12,000 രൂപ ശമ്പളത്തിലാണ് ഓപ്പറേഷൻസ് മാനേജരായി സ്വപ്നയെ നിയമിച്ചത്. സ്വർണക്കടത്ത് പുറത്ത് വന്നതോടെ സ്വപ്നയുടെ നിയമനം ചർച്ചയായെങ്കിലും അവർ കണ്‍സൾട്ടിംഗ് കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന്റെ ജീവനക്കാരി മാത്രമെന്നായിരുന്നു സർക്കാരും പാർട്ടി കേന്ദ്രങ്ങളും പറഞ്ഞിരുന്നത്.
എന്നാൽ ലൈഫ് മിഷൻ അന്വേഷണം സുപ്രധാന ഘട്ടത്തിലൂടെ കടന്നുപോകവെ കഴിഞ്ഞ ദിവസം ഇ. ഡി. ചില വാട്സാപ്പ് ചാറ്റുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. നിയമനം ശിവശങ്കർ നേരിട്ട് നടത്തിയതാണെന്നും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും സ്വപ്ന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ നിയമനം മുഖ്യമന്ത്രിക്ക് അറിയാമെന്നും സ്വപ്ന വെളിപ്പെടുത്തിരുന്നു. സ്വപ്നയുടെ നിയമനത്തെക്കുറിച്ചുള്ള അന്വേഷണം പാർട്ടിയിലെയും സർക്കാരിലെയും കൂടുതൽ ഉന്നതരിലേക്ക് നീങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അന്നത്തെ KSITIല്‍ എംഡി ജയശങ്കര്‍ പ്രസാദുമായി ഒരു തവണ കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയെ ഈ തസ്തികയിലേക്ക് നിയമിച്ചത്. എന്നാല്‍ സ്വപ്‌ന പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ ജീവനക്കാരിയാണ്. ഉത്തരവാദിത്തം പിഡബ്‌ള്യുസിക്കും റിക്രൂട്ടിംഗ് ഏജന്‍സിയെന്ന് പ്രചരിപ്പിച്ച വിഷന്‍ടെക്കിനും മാത്രമാണെന്നുമാണ് സര്‍ക്കാര്‍ സ്വര്‍ണ്ണക്കടത്ത് വിവാദം ഉയര്‍ന്നതോടെ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha

























