കോഴിക്കോട്- പാലക്കാട് ദേശീയ പാതയില്‍ തിരൂര്‍ക്കാട്ട് ബൈക്കുകളും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ബൈക്കോടിച്ച സഹപാഠിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്- പാലക്കാട് ദേശീയ പാതയില്‍ തിരൂര്‍ക്കാട്ട് ബൈക്കുകളും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ബൈക്കോടിച്ച സഹപാഠിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
തൃശൂര്‍ വന്നുക്കാരന്‍ അശ്വിന്‍ (21)ന്റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 6.50നാണ് ദേശീയ പാതയില്‍ തിരൂര്‍ക്കാട് ഐടിസിക്ക് സമീപത്താണ് അപകടം ഉണ്ടായത്. സംഭവത്തില്‍ എംഇഎസ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയായ അല്‍ഫോന്‍സ (22) മരിച്ചിരുന്നു.
ഇരുവരും സഞ്ചരിച്ച ബൈക്ക് വളവില്‍ വെച്ച് മറ്റൊരു ബൈക്കിലും ബസിലും ഇടിച്ചു. അശ്രദ്ധമായി ബൈക്കോടിച്ച് അപകടമുണ്ടാക്കിയതിനാണ് അശ്വിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടായിരുന്നു. പരിക്കേറ്റ് ആശുപത്രിയിലായ അശ്വിന്‍ ആശുപത്രി വിട്ടതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
്
അതേസമയം അശ്വിനും അല്‍ഫോണ്‍സയും കോഴിക്കോട് നിന്നും വരുന്ന വഴിയാണ് അപകടം ഉണ്ടായത്. മരിച്ച അല്‍ഫോന്‍സയും ബൈക്കോടിച്ചിരുന്ന അശ്വിനും പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജിലെ അവസാനവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളാണ്.
"
https://www.facebook.com/Malayalivartha

























