മാര്‍ത്താണ്ഡവര്‍മ പാലത്തിന്റെ മുകളില്‍ നിന്നു പെരിയാറില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ ആണ്‍കുട്ടി മരിച്ചു...

മാര്‍ത്താണ്ഡവര്‍മ പാലത്തിന്റെ മുകളില്‍ നിന്നു പെരിയാറില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ ആണ്‍കുട്ടി മരിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. തായിക്കാട്ടുകര എസ്എന്‍ പുരത്തു താമസിക്കുന്ന ഗൗതം (17) ആണു മരിച്ചത്.
പാലാരിവട്ടത്ത് വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയായ പതിനേഴുകാരിയാണ് ആദ്യം പുഴയില്‍ ചാടിയത്. ഇരുവരും വെള്ളത്തില്‍ വീഴുന്നതു കണ്ട മീന്‍പിടിത്തക്കാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി.
രണ്ടുപേരെയും വെള്ളത്തില്‍ നിന്നു കരയിലെത്തിച്ചു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഗൗതം മരിച്ചു. പ്ലസ്ടു വിദ്യാര്‍ഥികളാണ് ഇരുവരും.
https://www.facebook.com/Malayalivartha

























