Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 വീട്ടിലെ കട്ടിലിന്റെ അടിയിലും നന്നായി നോക്കണമെന്നുപറഞ്ഞ് പോലീസ് എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ അനുമോളുടെ വീട്ടിലേക്ക് വിളിച്ചിരുന്നു... കട്ടപ്പനയില്‍ വീട്ടിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.... തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് മൃതദേഹപരിശോധനയില്‍ വ്യക്തമായി, ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജ്ജിതത്തില്‍

23 MARCH 2023 07:35 AM IST
മലയാളി വാര്‍ത്ത

More Stories...

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...

വീട്ടിലെ കട്ടിലിന്റെ അടിയിലും നന്നായി നോക്കണമെന്നുപറഞ്ഞ് പോലീസ് എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ അനുമോളുടെ വീട്ടിലേക്ക് വിളിച്ചിരുന്നു... കട്ടപ്പനയില്‍ വീട്ടിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.... തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് മൃതദേഹപരിശോധനയില്‍ വ്യക്തമായി.

ഒളിവില്‍പ്പോയ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ തമിഴ്‌നാട് അതിര്‍ത്തിയോടുചേര്‍ന്ന വനത്തില്‍ പോലീസ് കണ്ടെത്തി. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. ചൊവ്വാഴ്ച വൈകീട്ടാണ് വട്ടമുകുളേല്‍ ബിജേഷിന്റെ ഭാര്യ വത്സമ്മയുടെ(അനുമോള്‍-27) മൃതദേഹം കണ്ടെത്തിയത്. അഞ്ചുദിവസം പഴക്കമുള്ള മൃതദേഹം അഴുകി ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു. ചൊവ്വാഴ്ച രാവിലെമുതല്‍ ബിജേഷിനെയും കാണാതെവന്നതോടെ കൊലപാതകമാണെന്ന സംശയം ശക്തമായത്.

അനുമോളെ കാണാനില്ലെന്ന് ബിജേഷ് ശനിയാഴ്ച മുതല്‍ വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞിട്ടുണ്ടായിരുന്നു. കുട്ടിയെ തന്റെയടുത്ത് കിടത്തിയശേഷം ഭാര്യ വീടുവിട്ടുപോയെന്നാണ് ഇയാള്‍ പറഞ്ഞത്. ആറുവയസ്സുള്ള മകളെ തറവാട്ടുവീട്ടില്‍ കൊണ്ടുപോയി വിട്ടശേഷം കട്ടപ്പന പോലീസില്‍ പരാതിയും നല്‍കിയിരുന്നു.ഞായറാഴ്ച അനുമോളുടെ വീട്ടുകാരും, മകളെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു.


വീട്ടിലെ കട്ടിലിന്റെ അടിയിലും നന്നായി നോക്കണം എന്നുപറഞ്ഞ് ചൊവ്വാഴ്ച രാവിലെ, പോലീസ് എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ അനുമോളുടെ വീട്ടിലേക്ക് വിളിച്ചതില്‍ സംശയം തോന്നിയ ബന്ധുക്കള്‍ വൈകുന്നേരം ആറുമണിയോടെ പേഴുങ്കണ്ടത്തെ വീട്ടില്‍ച്ചെന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ബിജേഷാണ് ഫോണ്‍ വിളിച്ചതെന്ന് സംശയം.അതേസമയം മൃതദേഹം പാമ്പനാര്‍ കല്ലാര്‍ കവലയിലെ സെയ്ന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തി.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (25 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (34 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (40 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (42 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (43 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (48 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (1 hour ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (2 hours ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (2 hours ago)

Malayali Vartha Recommends