മീനച്ചിലാറ്റിലെ വെള്ളത്തില്‍ സാമൂഹ്യ വിരുദ്ധര്‍ വിഷം കലക്കിയതായി സംശയം ;കുമ്മനം താഴത്തങ്ങാടി പ്രദേശത്ത് മീനുകള്‍ ചത്തുപൊങ്ങി

കുമ്മനം താഴത്തങ്ങാടി പ്രദേശത്ത് മീനച്ചിലാറ്റില്‍ മീനുകള്‍ ചത്തുപൊങ്ങുന്നത് കാണാനിടയായി. ഇന്നു രാവിലെയാണ് വലിയ മീനുകള്‍ അടക്കം ചത്തു പൊങ്ങുന്നതായി കണ്ടത്. സാമൂഹ്യ ദ്രോഹികള്‍ മീന്‍ പിടിക്കുന്നതിനായി അതി മാരകമായ വിഷം കലക്കിയതാണ് എന്ന് സംശയിക്കുന്നു.
എന്നാല്‍ ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനം മൂലം വെള്ളത്തിനുണ്ടായ മാറ്റം മൂലമാണ് ഇത് സംഭവിക്കുന്നത് എന്നും പറയപ്പെടുന്നു..വിഷം കലക്കിയതാണ് എങ്കില്‍ അവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളത്തില്‍ ജീവിക്കുന്ന മീനുകള്‍ ചത്തുപൊങ്ങുകയാണെങ്കില്‍ മനുഷ്യര്‍ക്ക് എത്ര കണ്ട് ഉപയോഗിക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കുക. ആയതിനാല്‍ ഇതില്‍ സര്‍ക്കാരും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാര്‍.
കുമരകം തിരുവാര്‍പ്പ് രണ്ട് പഞ്ചായത്തുകളിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നത് മീനച്ചിലാറിന്റെ തീരത്ത് നിന്നാണ്. ഈ വെള്ളത്തില്‍ വിഷം കലര്‍ത്തിയാല്‍ കടുത്ത വേനല്‍ കാലത്ത് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കുടിവെള്ളം ലഭ്യമാകാതെ വരും.
"
https://www.facebook.com/Malayalivartha
























