Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പേരില്‍ ദൈവവും വിപ്ലകാരിയും പ്രവൃത്തിയില്‍ കള്ളന് കഞ്ഞിവെച്ചവന്‍. വിജിലന്‍സിനെ ചക്കരക്കുടമാക്കിയ ഡിവൈഎസ്പി അടുക്കളവഴി മുങ്ങി.

23 MARCH 2023 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...

കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥനില്‍നിന്ന് കൈക്കൂലി വാങ്ങിയ ഡിവൈഎസ്പിയ്‌ക്കെതിരെയുള്ള കേസിന്റെ ഭാഗമായി വീട് റെയ്ഡ് ചെയ്യാനെത്തിയ വിജിലന്‍സ് സംഘത്തെ കണ്ട് അടുക്കള വഴി ഓടി ഡിവൈഎസ്പി രക്ഷപ്പെട്ടു. 50,000 രൂപ കൈക്കൂലി വാങ്ങിയ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈഎസ്പി വേലായുധന്‍ നായര്‍ക്കെതിരെയാണ് വിജിലന്‍സ് കേസെടുത്തിരുന്നത്. പത്തനംതിട്ട സ്‌പെഷല്‍ സെല്‍ ഡിവൈഎസ്പിയായ വേലായുധന്‍ നായര്‍ നേരത്തെ ചെങ്ങന്നൂര്‍  മുനിസിപ്പല്‍ സെക്രട്ടറിയായിരുന്ന നാരായണനില്‍ നിന്ന് കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീര്‍ത്തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറിയായിരുന്ന നാരായണന്‍ സ്റ്റാലിനെ  വിജിലന്‍സ് ഈ മാസം കയ്യോടെ പിടികൂടിയിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്  ചെങ്ങന്നൂരിലെ കഥകള്‍ പുറത്തു വന്നത്.അടിസ്ഥാന കൈക്കൂലിക്കാരനായ നാരായണന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്കിയാണ് കേസുകളില്‍ നിന്നും ഊരിയിരുന്നതെന്ന് കണ്ടെത്തലും പുറത്തു വന്നിരിക്കുകയാണ്.സിപിഎം സന്ധത സഹചാരിയും നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളുമാണ് നാരായണന്‍ സ്‌ററാലിന്‍. പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ ഇഷ്ടമുള്ള നഗരസഭകളില്‍ സ്ഥാനം നേടി കൊടിയ സഖാവാണെന്ന് അറിയിക്കും. നഗരസഭകളുടെ അടിവാരം വരെ തോണ്ടി വില്പന നടത്തിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് നാരായണന്റെ പേരില്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

 കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല മുന്‍സിപ്പല്‍ സെക്രട്ടറിനാരായണന്‍ സ്റ്റാലിനും അസിസ്റ്റന്റെ ഹസീന ബീഗവുംമാണ് വിജിലന്‍സ് പിടിയിലായത്. മാലിന്യ സംസ്‌കരണത്തിന് കരാറെടുത്ത ആളില്‍ നിന്നും അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ഇയാള്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു എന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ ബ്ലൂ ഫിനോഫ് തിലിന്‍ പൗഡര്‍ പുരട്ടിയ നോട്ട് പരാതിക്കാരനില്‍ നിന്നും കൈപ്പറ്റുന്നതിനിടെയാണ് സെക്രട്ടറി പിടിയിലായത്. കൈക്കൂലി കേസില്‍ അറസ്റ്റിലായ തിരുവല്ല മുനിസിപ്പാലിറ്റി മുന്‍ സെക്രട്ടറി എസ്.നാരായണനുമായി വിജിലന്‍സ് ഡിവൈഎസ് പി വേലായുധന്‍ നായര്‍ സാമ്പത്തിക ഇടപാട് ഉള്‍പ്പെടെ നടത്തിയതിന്റെ തെളിവുകള്‍ വിജിലന്‍സിനു ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള റെയ്ഡുകളാണിപ്പോള്‍ നടക്കുന്നത്.

എസ്.നാരായണന്‍ അവിഹിത സ്വത്തു സമ്പാദിച്ചെന്ന കേസ് എഴുതിത്തള്ളാന്‍ വേലായുധന്‍ നായര്‍ 50,000 രൂപ കൈപ്പറ്റിയതിന്റെ രേഖകള്‍ വിജിലന്‍സ് ശേഖരിച്ചിരുന്നു.  വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പി വി.അജയകുമാറാണു വേലായുധന്‍ നായര്‍ക്കെതിരായ കേസ് അന്വേഷിക്കുന്നത്. കൈക്കൂലി കേസ് അന്വേഷണത്തിനിടെയാണു വേലായുധന്‍ നായരും നാരായണനും മുന്‍പു നടത്തിയ സാമ്പത്തിക ഇടപാടുകള്‍ പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പി ഹരി വിദ്യാധരന്‍ കണ്ടെത്തിയത്. 2021-22 കാലയളവില്‍ നാരായണന്‍ ചെങ്ങന്നൂര്‍ മുനിസിപ്പല്‍ സെക്രട്ടറിയായിരിക്കെ ഫെഡറല്‍ ബാങ്കിന്റെ ചെങ്ങന്നൂര്‍ ബ്രാഞ്ചില്‍ നിന്നു കഴക്കൂട്ടം ബ്രാഞ്ചിലേക്കു 2021 സെപ്റ്റംബര്‍ 30നു വേലായുധന്‍ നായരുടെ മകന്‍ ശ്യാംലാലിന്റെ  അക്കൗണ്ടിലേക്കു 50,000 രൂപ മാറ്റിയതായി പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

നാരായണനെതിരായ അവിഹിത സ്വത്തു സമ്പാദന കേസ് അന്വേഷിച്ചിരുന്നതു സ്‌പെഷല്‍ സെല്‍ ഡിവൈഎസ്പിയായിരുന്ന വേലായുധന്‍ നായരായിരുന്നു. ഇതിനു പിന്നാലെ നാരായണനെതിരായ കേസ് 'മിസ്റ്റേക്ക് ഓഫ് ഫാക്ട്' ആണെന്നും തുടര്‍നടപടി ആവശ്യമില്ലെന്നും കാണിച്ചു വിജിലന്‍സ് കോടതിയില്‍ നാരായണനെ കുറ്റവിമുക്തനാക്കി വേലായുധന്‍ നായര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.റിപ്പോര്‍ട്ട് വിജിലന്‍സ് എസ്പി റെജി ജേക്കബ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാമിനു കൈമാറിയതിനു പിന്നാലെയാണു വേലായുധന്‍ നായര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ ഡയറക്ടര്‍ നിര്‍ദേശിച്ചത്.

നാരായണന്റെ നെടുമങ്ങാട്ടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് വേലായുധന്‍ നായര്‍ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചത്. തുടര്‍ന്ന് നാരായണന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിജിലന്‍സ് ശേഖരിച്ചു. അപ്പോഴാണ് വേലായുധന്‍ നായരുടെ മകന്റെ അക്കൗണ്ടിലേക്ക് 50,000 രൂപ നാരായണന്‍ കൈമാറിയത് വ്യക്തമാകുന്നത്. ഇതോടെ വേലായുധന്‍ നായര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

കൈക്കൂലി കേസില്‍ അറസ്റ്റിലായ നഗരസഭാ സെക്രട്ടറിയുടെ വെള്ളയമ്പലത്തെ വീട്ടില്‍നിന്ന് ഒരേനമ്പറിലുള്ള രണ്ട് ബൈക്കുകള്‍ പിടികൂടിയ സംഭവത്തിലും ദുരൂഹതയുണ്ട്. രണ്ട് ബൈക്കുകളും മോഷണ ബൈക്കുകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നാരായണന്റൈ പേരില്‍ മോഷണ കുറ്റത്തിനും കേസെടുക്കാന്‍ സാധ്യതയുണ്ട്. നിരവധി സ്വത്തുക്കള്‍ നാരായണന്‍ സ്റ്റാലിന്‍ ഇക്കാലത്തിനിടയില്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
വെള്ളയമ്പലത്ത് രാജ്ഭവന് പിന്നിലായാണ് വാടക വീട്. ഇതിനു പുറമേ, വട്ടപ്പാറയില്‍ മൂന്നര ഏക്കര്‍ സ്ഥലവും സ്റ്റാലിന്റെ പേരിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ പഴയവീട് ഹൗസിങ് കോളനി വാര്‍ഡിലെ വീട്ടിലും പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഇയാള്‍ പഴയവീട് പ്രദേശത്ത് ബിനാമിയായി വീടുകളും സ്ഥലവും വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. കൂടാതെ പഴയവീട് പ്രദേശത്ത് ഇയാള്‍ വിലയ്ക്കു വാങ്ങിയ മറ്റു വീടുകളിലും കെട്ടിടങ്ങളിലും സ്ഥലങ്ങളിലും പരിശോധന നടന്നു.

 ആദ്യം ഏജീസ് ഓഫീസിലും പിന്നീട്, നഗരസഭാ സെക്രട്ടറിയായും ജോലി നേടിയ നാരായണന്‍ സ്റ്റാലിനെതിരെ ചെങ്ങന്നൂര്‍ നഗരസഭ അധ്യക്ഷയെ കയ്യേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനും കേസുണ്ട്. ചെങ്ങന്നൂര്‍ നഗരസഭ സെക്രട്ടറിയായിരിക്കേയായിരുന്നു സംഭവം. അധ്യക്ഷയ്‌ക്കെതിരെ ഇയാളും പരാതി നല്‍കിയിരുന്നു.
 നെടുമങ്ങാട് നഗരസഭ സെക്രട്ടറിയായിരിക്കെ വഴിവിട്ട ഭൂമി ഇടപാടുകള്‍ നടത്തിയതിന് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിന്റെ പകര്‍പ്പും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

വട്ടപ്പാറ എസ്.യു.ടി മെഡിക്കല്‍ കോളജിനായി ക്രമവിരുദ്ധമായ നടപടി നാരായണന്‍ നടത്തിയത് സംബന്ധിച്ചും വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. റിമാന്‍ഡിലായിട്ടും നാരായണനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തദ്ദേശ വകുപ്പ് കാലതാമസം വരുത്തിയത് നേരത്തെ വിവാദമായിരുന്നു. നെടുമങ്ങാട് നഗരസഭാ സെക്രട്ടറിയായിരിക്കെ വഴിവിട്ട പല നടപടികളും നാരായണന്‍ സ്റ്റാലിന്‍ സ്വീകരിച്ചു.വട്ടപ്പാറ എസ് യു ടി മെഡിക്കല്‍ കോളെജ് ഉടമസ്ഥാവകാശം കൈമാറുന്നതിുള്ള അപേക്ഷയില്‍  അനധികൃത നിര്‍മ്മാണത്തിന്റെ പേരിലുള്ള പരാതികള്‍ മറച്ചുവെച്ച് കൈക്കൂലി വാങ്ങി കൊണ്ട് അനുമതി നല്കുകയായിരുന്നെന്നും കണ്ടെത്തിയിരുന്നു. ഈ ഇടപാടില്‍ വന്‍തുകയാണ് ഇയ്യാള്‍ കൈപറ്റിയത്.


മാത്രവുമല്ല സ്വകാര്യ ആശുപത്രി ഉടമകളുമായി ചേര്‍ന്ന് ഭൂമി വാങ്ങിക്കൂട്ടി എന്ന ആക്ഷേപവും നേരിട്ടു കൊണ്ടിരിക്കുകയാണ് .നെടുമങ്ങാട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയമായി തന്നെ ഇകാര്യങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഇതു സംബന്ധിച്ച രേഖകള്‍ വിജിലന്‍സ് പരിശോധിക്കുകയാണ്. ഒരേക്കറോളം പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തി ബാങ്ക് വായ്പ നേടിയെന്നും പ്രമേയത്തില്‍ പറഞ്ഞിരുന്നു.

കൗണ്‍സിലറോട് നാരായണന്‍ അപമര്യാദയായി പെരുമാറിയതിന്റെ ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നു. നാരായണന്‍ സ്റ്റാലിനെ പല കൈക്കൂലി കേസുകളില്‍ നി്ന്നും രക്ഷിച്ചവര്‍ വേലായുധന്‍ നായരെ പോലെയുള്ളവര്‍ ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കൈക്കൂലി വാങ്ങി വന്‍സമ്പാദ്യമാണ് നാരായണന്‍ നേടിയിട്ടുള്ളത്. തലസ്ഥാന നഗരത്തില്‍ മാത്രമല്ല കേരളത്തിലങ്ങളോമുള്ള സിപിഎം നേതാക്കളുമായി അഗാധമായ ബന്ധമുള്ള നാരായണന്‍ സ്റ്റാലിന്‍ അഴിമതി നടത്തിയതെല്ലാം പാര്‍ട്ടി ഹുങ്കിലാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (28 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (37 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (43 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (45 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (46 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (51 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (2 hours ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (2 hours ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (2 hours ago)

Malayali Vartha Recommends