ലണ്ടനില്‍ കഴിയുന്ന ഫാരിന് അബൂബക്കറെന്ന പ്രവാസി വ്യവസായി തന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി, വകുപ്പും ഇഡിയും നടത്തുന്ന റെയ്ഡുകളെ കുറിച്ചോ, തന്റെ ബിസിനസ് ഇടപാടുകളെ കുറിച്ചോ പ്രതികരിച്ചിട്ടില്ല. ഇന്‍കം ടാക്‌സിന് മുന്നില്‍ ഫാരിസ് ഹാജരാകുമോയെന്ന കാര്യത്തിലും അവ്യക്ത്ത തുടരുകയാണ്

രണ്ട് ദിവസത്തിനുള്ളില്‍ ചെന്നൈ യൂണിറ്റില്‍ രേഖകളുമായി ഹാജരാകാനാണ് ഫാരിസിനോട് ഐടി വിഭാഗം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഫാരിസിന്റെ ഉറവിടം വെളിപ്പെടുത്താത്തതും, രഹസ്യമായി സംരക്ഷിക്കുന്നതുമായി സ്വത്തുവകകകളില്‍ നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് കള്ളപ്പണം വിനിയോഗിച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഉറവിടം വെളിപ്പെടു്ത്താത്ത തരത്തില്‍ ഇന്ത്യയിലെത്തിയ വിദേശപണം ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പില്‍ നിന്നാണോയെന്ന സംശയവും ഉയരുന്നുണ്ട്.
ലണ്ടനില്‍ കഴിയുന്ന ഫാരിന് അബൂബക്കറെന്ന പ്രവാസി വ്യവസായി തന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി, വകുപ്പും ഇഡിയും നടത്തുന്ന റെയ്ഡുകളെ കുറിച്ചോ, തന്റെ ബിസിനസ് ഇടപാടുകളെ കുറിച്ചോ പ്രതികരിച്ചിട്ടില്ല. ഇന്‍കം ടാക്‌സിന് മുന്നില്‍ ഫാരിസ് ഹാജരാകുമോയെന്ന കാര്യത്തിലും അവ്യക്ത്ത തുടരുകയാണ്. ഹാജരായില്ലെങ്കില്‍ ലണ്ടനില്‍ നിന്നും നാട്ടിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടത്തി വരികയാണ് ഐടി മന്ത്രാലയം. കൊച്ചി ചെലവന്നൂരില്‍ പരിശോധന നടത്തി സീല്‍ ചെയ്ത ഫ്‌ളാറ്റ് ഇന്നലെയും തുറന്ന് പരിശോധിച്ചു. തിരുവന്തപുരത്ത് ഫാരിസിന്റെ സ്ഥാപനങ്ങളുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന സുരേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മധ്യകേരളത്തിലെ രണ്ട് റിസോര്‍ട്ട് ഉള്‍പ്പടെ എട്ട് കേന്ദ്രങ്ങളില്‍ പരിശോധന തുടരുകയാണ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാരുടെ ബിനാമിയാണ് ഫാരിസെന്ന കണക്ക് കൂട്ടലിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
97 കമ്പനികളുടെ തലവനായിരിക്കുന്ന ഫാരിസിനോട് ആദായ നികുതി വകുപ്പിന്റെ ചെന്നെ ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിദേശത്തെ സംശയകരമായ ഉറവിടത്തില്‍ നിന്നും ഫാരിസ് വന്‍ തോതില്‍ കള്ളപ്പണം ഇന്ത്യയിലേയ്ക്ക് ഒഴുക്കുന്നതായുള്ള ആദായ നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ യൂണിറ്റ് പരിശോധനകള്‍ ആരംഭിച്ചത്. ഫാരിസ് നടത്തുന്ന പല കമ്പനികളുടെയും ലാഭം വിദേശത്തേയ്ക്ക് എത്തിക്കുന്നുമുണ്ട്. വിദേശത്ത് നിന്നാണ് കൂടുതല്‍ തുകകള്‍ ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. പല നിക്ഷേപങ്ങളില്‍ വിദേശ പണമിടപാട് നിയമങ്ങളുടെ നഗ്നമായ ലംഘനവും നടന്നിട്ടുണ്ട്. ഫാരിസിനെ ചോദ്യം ചെയ്താല്‍ മാത്രമേ വിദേശ പണത്തിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ കഴിയുകയുള്ളൂ എന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ് നില്കകുന്നത്.
ബിനിസില്‍ വളര്‍ന്നതിനേക്കാള്‍ രാഷ്ട്രീയ സൗഹൃദങ്ങളുടെ കാര്യത്തില്‍ മറ്റേതൊരു ബിസിനസുകാരനേക്കാളും മുകളിലാണ് ഫാരിസിന്റെ സ്ഥാനം. സിപിഎമ്മിലെ പിണറായി വിജയന്‍ മുതല്‍ താഴെത്തട്ടിലുള്ള എല്ലാ നേതാക്കളുമായും ഫാരിസിന് ബിസിനസ് ബന്ധങ്ങളുണ്ട്. പെട്ടെന്ന് ബിസിനസ് തലവനായി വളര്‍ന്നതിന് പിന്നില്‍ രാഷ്ട്രീയക്കാരുടെ അഴിമതി പണമാണമെന്ന് നേരത്തെ വി.എസ്.അച്യുതാനന്ദന്‍ കേരളത്തോട് പറഞ്ഞിരുന്നു. വെറുക്കപ്പെട്ട ആ പരാമര്‍ശത്തിലൂടെ കേരളത്തില്‍ ഫാരസിനെ എല്ലാ വരും അറിഞ്ഞു.
ഫാരിസ് അബൂബക്കറിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം നടന്നതായുള്ള പ്രാഥമിക കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഇഡി) തെളിവുശേഖരണം തുടങ്ങിയത്. ആദായനികുതി (ഐടി) ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫിസുകളിലും നടന്ന ഐടി പരിശോധനകളില്‍ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
വിദേശത്തെ അജ്ഞാത ഉറവിടം വെളിപ്പെടുത്താന്‍ ഫാരിസ് തയ്യാറായില്ലെങ്കില്‍ ഐടി വിഭാഗം അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറാന്‍ സാധ്യതയുണ്ട്. വിദേശത്ത് നിന്ന് ക്രമാതീതമായ തോതില്‍ വര്‍ഷങ്ങളായി പണമിറക്കി ഇന്ത്യയൊട്ടാകെ നടത്തി കൊണ്ടിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ആരൊക്കെ പങ്കാളികളാണെന്ന കാര്യത്തിലും വ്യക്തത വരുത്താനുണ്ട്. ഫാരിസ് അബുബക്കറുമായി മുഖ്യമന്ത്രി പിണറായി വിജയനുള്ള ബന്ധം വര്‍ഷങ്ങളായി സിപിഎമ്മില്‍ പുകഞ്ഞു കൊണ്ടിരിക്കുകയാണ്. വെറുക്കപ്പെട്ടവനെന്ന് ആവര്‍ത്തിച്ച് വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപിച്ചെങ്കിലും അതിന്റെ കാരണം അദ്ദേഹം പുറത്തു വിട്ടിരുന്നില്ല.
https://www.facebook.com/Malayalivartha