പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം..മൂന്ന് ഇന്ത്യന്‍ സൈനിക മേധാവികളും ലോക് കല്യാണ്‍ മാര്‍ഗില്‍ എത്തി..പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും എത്തി..

പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം. ഇന്ത്യയുടെ ആക്രമണം തുടങ്ങിയ നാൾ മുതൽ തന്നെ പല നിർണായകമായിട്ടുള്ള കൂടികാഴ്ചകളാണ് നടന്നു കൊണ്ട് ഇരിക്കുന്നത് . ഓരോ യോഗങ്ങളും കഴിയുമ്പോഴും പല നീക്കങ്ങളും ഇന്ത്യ നടത്തുന്നുണ്ട് .പാക്കിസ്ഥാന്റെ ആക്രമണം തുടർച്ചയായി ഇന്ത്യയിൽ നടക്കുന്നതിന് പിന്നാലെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ മൂന്ന് ഇന്ത്യന്‍ സൈനിക മേധാവികളും 7, ലോക് കല്യാണ്‍ മാര്‍ഗില്‍ എത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്,
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് മേധാവി അനില്‍ ചൗഹാന്‍ എന്നിവരും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയിട്ടുണ്ട്.വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇടയിലുള്ള രാത്രിയില്‍ പാകിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും 26 സ്ഥലങ്ങളില്‍ ഡ്രോണുകള്‍ കണ്ടെത്തിയെന്നത് ശ്രദ്ധേയമാണ്.
പാകിസ്ഥാനുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഭക്ഷ്യ ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് സര്‍ക്കാര്‍. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ആവശ്യത്തിന് നെല്ല്, ഗോതമ്പ്, പയര്‍വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ലഭ്യമാണെന്നും സര്‍്ക്കാര്‍ വ്യക്തമാക്കി.നെല്ല്, ഗോതമ്പ്, പയര്‍വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ആവശ്യത്തിന് ലഭ്യമാണെന്ന് കൃഷി,
കര്‍ഷകക്ഷേമ മന്ത്രാലയം കത്തില്‍ പറഞ്ഞു. രാജ്യത്തുടനീളം കര്‍ഷകരില്‍ നിന്നുള്ള വിളകളുടെ സംഭരണം സുഗമമായി തുടരുകയാണ്, ധാന്യങ്ങള്‍ മുതല്‍ പൂന്തോട്ടപരിപാലനം വരെയുള്ള എല്ലാ മേഖലകളിലും ഉത്പാദനം ലക്ഷ്യത്തിന് മുകളിലാണ്.എന്നിരുന്നാലും ജനങ്ങളെല്ലാം ജാഗ്രത പാലിക്കാൻ കൃത്യമായി തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട് .
https://www.facebook.com/Malayalivartha