15 വയസുകാരിയെ വീട്ടില്‍ വച്ച് പീഡിപ്പിച്ചു

15 വയസുകാരിയെ വീട്ടില്‍ വച്ച് പീഡിപ്പിച്ച 17 കാരനെതിരെ കേസെടുത്ത് പൊലീസ്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത പതിനേഴുകാരനെ ജുവനൈയില്‍ കോടതിയില്‍ ഹാജരാക്കി.
പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് പീഡനശ്രമം നടന്നത്. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha