പാകിസ്ഥാനെതിരെ തിരിച്ചടിച്ചതിന്റെ തെളിവുകള്‍ നിരത്തി ഇന്ത്യന്‍ സേന

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ ആക്രമണങ്ങളെയെല്ലാം ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി ചെറുത്തു. പാകിസ്ഥാനെതിരെ തിരിച്ചടിച്ചതിന്റെ തെളിവുകള്‍ നിരത്തി ഇന്ത്യന്‍ സേന. പാകിസ്ഥാനിലെ വ്യോമ താവളം തകര്‍ക്കുന്നതുള്‍പ്പെടെയുള്ള ചിത്രങ്ങളും വീഡിയോയും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു സ്ഥിരീകരണം. മേജര്‍ ജനറല്‍ എസ്എസ് ശാര്‍ദ, എയര്‍ മാര്‍ഷല്‍ എകെ ഭാരതി, ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഗായ്, വൈസ് അഡ്മിറല്‍ എഎന്‍ പ്രമോദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.
വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്:
ഇന്ത്യയുടെ പോരാട്ടം ഭീകരര്‍ക്കെതിരെ മാത്രമായിരുന്നു. എന്നാല്‍, പാക് സൈനികര്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്നു. ഇന്ത്യയുടെ എയര്‍ ഡിഫന്‍സ് സംവിധാനം ശക്തമാണ്. പാകിസ്ഥാന്റെ ആക്രമണങ്ങളെയെല്ലാം ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി ചെറുത്തു.
മള്‍ട്ടി ലെയര്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ഉപയോഗിച്ചത്. ലോംഗ് റേഞ്ച് റോക്കറ്റുകളും ഡ്രോണുകളും തകര്‍ത്തു. തദ്ദേശീയമായി നിര്‍മിച്ച ആകാശ് സംവിധാനം വിജയകരമായി ഉപയോഗപ്പെടുത്തി. ചൈനീസ് നിര്‍മിത പിഎല്‍15 മിസൈലുകള്‍, ലോംഗ് റേഞ്ച് റോക്കറ്റുകള്‍, തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ എന്നിവയും തകര്‍ത്തു. ചൈനീസ് ആയുധങ്ങളെയെല്ലാം ഫലപ്രദമായി ചെറുത്തു.
സോഫ്റ്റ് ആന്‍ഡ് ഹാര്‍ഡ് കില്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചു. കറാച്ചിയിലും ആക്രമണം നടത്തി. കറാച്ചി വ്യോമ താവളത്തിലും ആക്രമണം നടത്തി. നൂര്‍ഖാന്‍ വ്യോമതാവളം, റഹിം യാര്‍ ഖാന്‍ വ്യോമത്താവളം എന്നിവയും തകര്‍ത്തു. ഇന്ത്യയുടെ എയര്‍ ഫീല്‍ഡുകളെല്ലാം സുരക്ഷിതമാണ്. ഇന്ത്യന്‍ സൈന്യം ആകാശത്ത് മതില്‍ തീര്‍ത്തു. പാക് അതിര്‍ത്തി ഭേദിക്കാതെയാണ് തിരിച്ചടിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ വിജയമാണ്. പിന്തുണച്ചതിന് സര്‍ക്കാരിന് നന്ദി. ഏത് ഭീഷണിയെയും നേരിടാന്‍ രാജ്യം സര്‍വസജ്ജമാണ്. ഭാവിയിലെ ഏത് പ്രകോപനവും നേരിടാനും തയ്യാറാണ്.
https://www.facebook.com/Malayalivartha