ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസുകാരന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു

മാഹിയില്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസുകാരന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. വടകര ചോമ്പാല പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ മാടപ്പീടിക പാറയില്‍ ക്ഷേത്രത്തിന് സമീപം പുന്നോല്‍ കരീക്കുന്നുമ്മല്‍ പി.സന്തോഷ് (42) ആണ് മരിച്ചത്.
സ്റ്റേഷനില്‍ ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ പി.സന്തോഷിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ രക്ഷിക്കാനായില്ല. പരേതനായ വിജയന്റെയും നിര്‍മലയുടേയും മകനാണ്.
https://www.facebook.com/Malayalivartha