ടോള്‍ പ്ലാസില്‍ ജീവനക്കാരന് മര്‍ദ്ദനം

പാലിയേക്കര ടോള്‍പ്ലാസയില്‍ ജീവനക്കാരന് ഡ്രൈവറുടെ ക്രൂര മര്‍ദ്ദനം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് ഫൈസാബാദ് സ്വദേശി പപ്പു കുമാറിനാണ് മര്‍ദനമേറ്റത്. തൃശൂര്‍ ഭാഗത്ത് നിന്നെത്തിയ ടോറസ് ലോറിയിലെ ഡ്രൈവറാണ് പപ്പുവിനെ മര്‍ദ്ദിച്ചത്. ലോറിയിലെ ഫാസ്റ്റ് ടാഗ് റീഡ് ചെയ്യാത്തതിനെ തുടര്‍ന്ന് വാഹനം നീക്കിയിടാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ അന്വേഷണം പുരോഗമിച്ചുവരികയാണ്.
https://www.facebook.com/Malayalivartha