ഇനി പതിനെട്ടാം അടവ്... മോദിമാരെ കള്ളന്‍മാരായി ചിത്രീകരിച്ച രാഹുല്‍ ഗാന്ധി ഇത്രയും പ്രതീക്ഷിച്ചില്ല; ഇന്ത്യ മൊത്തം നടന്ന് പാര്‍ലമെന്റിനകത്ത് മോദിയേയും അദാനിയേയും കുറ്റം പറഞ്ഞ് തകര്‍ത്തു; അവസാനം സ്വന്തം നിലനില്‍പ്പു തന്നെ വെള്ളത്തില്‍

നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിക്കുമ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. വലിയൊരു ധര്‍മ്മ സങ്കടത്തിലാണ് കോണ്‍ഗ്രസ്. ഇത് മറികടക്കാനുള്ള ശ്രമത്തിലാണ്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്. അന്യായമായാണ് രാഹുലിനെ അയോഗ്യനാക്കിയതെന്ന് ജനത്തെ ബോധ്യപ്പെടുത്താന്‍ പ്രതിഷേധം ശക്തമാക്കുമെന്ന് ഉന്നതതല യോഗത്തിന് ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു.
ഇതിനായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇന്ന് മുതല്‍ സംസ്ഥാന, ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കുമെന്നും ജയറാം രമേശ് കോണ്‍ഗ്രസ് ഉന്നതതലയോഗത്തിന് ശേഷം അറിയിച്ചു. അദാനി വിഷയത്തില്‍ ശബ്ദമുയര്‍ത്തിയത് രാഹുലിനോടുള്ള പ്രതികാരമായാണ്.
സൂറത്ത് കോടകി വിധിക്ക് അടിസ്ഥാനമായ മാനനഷ്ട കേസിലെ പരാതിക്കാരന്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയതിലും, പിന്നീട് അത് പിന്‍വലിപ്പിച്ചതിലും ദുരൂഹതയുണ്ട്. പാര്‍ലമെന്റ് പ്രസംഗത്തിന് ശേഷമാണ് സ്റ്റേ പിന്‍വലിച്ചത്. തിങ്കളാഴ്ചയോ, ചൊവ്വയോ പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞേക്കും. പാര്‍ലമെന്റിന് പുറത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി.
അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി രാഹുലിനെ ശിക്ഷിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് ലോക് സഭ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയത്. നരേന്ദ്രമോദി, നീരവ് മോദി, ലളിത് മോദി, എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്നുള്ളത് എന്തുകൊണ്ടാണെന്ന് ചോദിച്ച് 2019 ല്‍ കര്‍ണ്ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലാണ് രാഹുലിനെ സൂറത്ത് സിജെഎം കോടതി ശിക്ഷിച്ചത്.
നടപടിക്ക് പിന്നാലെ ഇന്നലെ ഉച്ചയോടെ രാഹുലിന്റെ ലോക് സഭാംഗത്വം റദ്ദ് ചെയത് ലോക് സഭ സെക്രട്ടറിയേറ്റ് ഉത്തരവ് പുറത്തിറക്കുകയായിരുന്നു. ഭരണഘടനയുടെ 102(1 ഇ ) വകുപ്പ് പ്രകാരവും, ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരവുമാണ് നടപടി. രാഷ്ട്രപതിയേയും, പ്രധാനമന്ത്രിയേയും, തെരഞ്ഞടുപ്പ് കമ്മീഷനയും ഇക്കാര്യം ലോക് സഭ സെക്രട്ടറിയേറ്റ് അറിയിച്ചു. ഇതോടെ എംപിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ അവകാശങ്ങളും ഇല്ലാതായി. മുന്‍ എംപിയെന്ന നിലയില്‍ രാഹുലിനെ പരിഗണിക്കണമെന്നും ലോക് സഭ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചു. അയോഗ്യനാക്കിയ വിധി മറികടന്നില്ലെങ്കില്‍ എട്ടു വര്‍ഷത്തേക്ക് രാഹുലിന് തെരഞ്ഞടുപ്പില്‍ മത്സരിക്കാനാവില്ല.
രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ സെക്രട്ടറ്റിയേറ്റ് അയോഗ്യനാക്കിയതോടെ ഇനി കോടതി തീരുമാനം നിര്‍ണ്ണായകമാകും. മുതിര്‍ന്ന അഭിഭാഷകരുടെ പാനല്‍ രൂപീകരിച്ച് കോണ്‍ഗ്രസ് ആദ്യം സെഷന്‍സ് കോടതിയെ സമീപിക്കും. വയനാട്ടില്‍ ഉടന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് ഒഴിവാക്കാനുള്ള നിയമ നടപടിയും ആലോചനയിലുണ്ട്.
ചെറുത്തു നില്‍പ്പിന്റെ സന്ദേശം നല്‍കാനാണ് ശ്രമിച്ചതെങ്കിലും കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക പ്രകടമാണ്. കേന്ദ്രത്തിന്റെ വേട്ടയാടല്‍ ആരോപിക്കുമ്പോഴും ഗുജറാത്തിലെ കേസ് നടത്തിപ്പില്‍ പാളിച്ചയുണ്ടായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. രാഹുലിനെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിറുത്താന്‍ കേന്ദ്രം എല്ലാ വഴിയും തേടുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
രാഹുല്‍ ഗാന്ധി മത്സരരംഗത്ത് നിന്ന് മാറിനില്‌ക്കേണ്ടി വന്നാല്‍ അത് കോണ്‍ഗ്രസിന് കടുത്ത പ്രതിസന്ധിയാകും. മനു അഭിഷേക് സിംഗ്വി, പി ചിദംബരം, വിവേക് തന്‍ഖ, സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവരടെ പാനലാകും നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കുക. സെഷന്‍സ് കോടതിയില്‍ ആദ്യം അപ്പീല്‍ നല്കും. കുറ്റക്കാരനാക്കിയ വിധിയും ശിക്ഷയും സ്റ്റേ ചെയ്യണം എന്നാവശ്യപ്പെടും. സിജെഎം കോടതി ഉത്തരവിലും നടപടികളിലും പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാകും അപ്പീല്‍.
കുറ്റക്കാരന്‍ എന്ന വിധി ഉടന്‍ സ്റ്റേ ചെയ്തില്ലെങ്കില്‍ രാഹുലിന്റെ അയോഗ്യത തുടരും. വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ തടസ്സമുണ്ടാകില്ല. അപ്പീലില്‍ തീരുമാനം വരുന്നത് വരെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പാടില്ലെന്ന് ആവശ്യപ്പെട്ട് കോടതിയിലേക്ക് പോകാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
അദാനിയെ വെള്ളത്തിലാക്കാന്‍ നോക്കി വെള്ളത്തിലായത് രാഹുല്‍ ഗാന്ധിയാണ്.
"
https://www.facebook.com/Malayalivartha

























