വിഴിഞ്ഞത്ത് മൂന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും, സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്യുകയും ചെയ്ത 19 അംഗ സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയില്‍

വിഴിഞ്ഞത്ത് മൂന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും, സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്യുകയും ചെയ്ത 19 അംഗ സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയില്‍.
വിഴിഞ്ഞം, പൂല്ലൂര്‍ക്കോണം ചെന്നവിളാകം വീട്ടില്‍ അക്ബര്‍ ഷാ (21) യെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഇരുപതാം തീയതി രാത്രിയാണ് സംഭവം നടന്നത് .
കോവളം സ്വദേശികളായ മൂന്ന് യുവാക്കളെ അക്രമിസംഘം ഇടിക്കട്ടയും ആയുധങ്ങളും കൊണ്ട് ആക്രമിച്ച് സ്വര്‍ണ്ണ മാല പിടിച്ചു പറിച്ചെടുത്ത് കടന്നു കളഞ്ഞെന്ന് പൊലീസ് പറയുന്നു. ഒളിവില്‍ കഴിയുന്ന മറ്റു പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട് എന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha

























