അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി....വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ വീട്ടില്‍ കിടപ്പിലായിരുന്ന അമ്മ മരിച്ച് പതിനഞ്ച് മിനിറ്റു കഴിഞ്ഞയുടന്‍ മകനും മരിച്ചു

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി....വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ വീട്ടില്‍ കിടപ്പിലായിരുന്ന അമ്മ മരിച്ച് പതിനഞ്ച് മിനിറ്റു കഴിഞ്ഞയുടന്‍ മകനും മരിച്ചു. ഹരിപ്പാട് തുലാംപറമ്പ് വടക്ക് പല്ലാരിക്കല്‍ പടീറ്റതില്‍ സരസ്വതി അമ്മ(85)യും മകന്‍ കുമാരപുരം എരിക്കാവ് വൈഷ്ണവത്തില്‍ രാധാകൃഷ്ണന്‍ നായരു(65)മാണ് ഇന്നലെ മരിച്ചത്.
വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ വീട്ടില്‍ കിടപ്പിലായിരുന്ന സരസ്വതി അമ്മ ഇന്നലെ പകല്‍ 3.30 നും ഹൃദയ സംബന്ധമായ അസുഖത്താല്‍ മാന്നാര്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകന്‍ രാധാകൃഷ്ണന്‍ നായര്‍ 3.45 നു മാണ് മരിച്ചത്.
സരസ്വതി അമ്മയുടെ സംസ്‌ക്കാരം ഇന്ന് രാവിലെ 11 നും മകന്റെ സംസ്‌ക്കാരം ഞായറാഴ്ചയും നടക്കും. പരേതനായ ശിവശങ്കരപിള്ളയാണ് സരസ്വതി അമ്മയുടെ ഭര്‍ത്താവ്. മറ്റുമക്കള്‍:രാധാമണി അമ്മ, രാജേന്ദ്രന്‍, അനില്‍ കുമാര്‍. മരുമക്കള്‍: പൊന്നമ്മ, വിജയലക്ഷ്മി.
ലോട്ടറി വില്പനക്കാരനായിരുന്നു രാധാകൃഷ്ണന്‍ നായര്‍. പരേതയായ രമണിയമ്മയാണ് ഭാര്യ. മക്കള്‍: രാകേഷ് കൃഷ്ണന്‍ (മാന്നാര്‍ തൃക്കുരട്ടി മഹാ ദേവര്‍ ക്ഷേത്രം), മഹേഷ് കൃഷ്ണന്‍ , രാഹുല്‍ കൃഷ്ണന്‍. മരുമക്കള്‍: ലക്ഷ്മി, അക്ഷര, രാജി എന്നിവരാണ്.
"
https://www.facebook.com/Malayalivartha

























