Widgets Magazine
13
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറും ആഴ്‌ചയിൽ ഏഴ് ദിവസവും വിശ്രമമില്ലാതെ നിരീക്ഷണം.. ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാൻ 10 ഉപഗ്രഹങ്ങൾ..ഐഎസ്ആർ‌ഒ ചെയർമാൻ വി നാരായണൻ..


ഗുജറാത്തിന്റെ അന്താരാഷ്ട്ര അതിർത്തി ജില്ലയിൽ... ജനങ്ങൾ വ്യത്യസ്തമായ രീതിയിലാണ് കേന്ദ്രസർക്കാർ, മുന്നോട്ടുവച്ച ബ്ളാക്ക് ഔട്ട് പ്രോട്ടോക്കോൾ പാലിക്കുന്നത്...


കോസ്മറ്റിക് ക്ലിനിക്കിൽ മുമ്പും ശസ്ത്രക്രിയയ്ക്കു വിധേയനായ ഒരാൾ മരിച്ചു: യുവതിക്ക്‌ കൈ, കാൽ വിരലുകൾ നഷ്ടപ്പെട്ടതിൽ കുറ്റക്കാരാണെന്ന കണ്ടെത്തൽ നിലനിൽക്കെ ആശുപത്രിയ്ക്ക് ആരോഗ്യവകുപ്പ് ലൈസൻസ് നൽകി...


വിജയകുമാറിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അമിത് ഉറാങ്ങിനെ ചോദ്യം ചെയ്ത് സിബിഐ സംഘം...


ഐഎൻഎസ് വിക്രാന്തിനെ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ ശ്രമം..പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേന ഫോണിൽ വിളിച്ചു..കയ്യോടെ തൂക്കി നേവി..

നെടു നീളത്തിലുള്ള അസാൻമാർഗ്ഗിക പ്രവർത്തികളുടെ നിരയാണ് സിപിഎം ന്റെ ഇപ്പോഴത്തെ കൈമുതൽ.

25 MARCH 2023 03:21 PM IST
മലയാളി വാര്‍ത്ത

ലക്ഷക്കണക്കിന്  പാർട്ടി പ്രവർത്തകരും, കാൽ ലക്ഷത്തോളം ട്രേഡ് യൂണിയൻ അംഗങ്ങളും ഉള്ള തൊഴിലാളിവർഗ പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. കള്ളക്കടത്ത്, ഡോളർ കടത്ത് വിവിധ പദ്ധതികളിലെ വമ്പൻ അഴിമതികൾ, ബന്ധു നിയമന വിവാദങ്ങൾ, മാഫിയ ബന്ധങ്ങൾ, വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനം.... ഇങ്ങനെ നെടു നീളത്തിലുള്ള അസാൻമാർഗ്ഗിക പ്രവർത്തികളുടെ നിരയാണ് സിപിഎം ന്റെ ഇപ്പോഴത്തെ കൈമുതൽ.

അതിനിടയിൽ, ഇപ്പോൾ നേരിടുന്ന ആരോപണങ്ങളിൽ,അന്വേഷണങ്ങളിൽ, വിചാരണകളിൽ  മുഖ്യമന്ത്രി ഏതാണ്ട് പൂർണ്ണമായും തകർന്നിരിക്കുന്നു എന്നുവേണം കരുതാൻ. മുഖ്യമന്ത്രിയുടെ പേരിലുള്ള ഒഫിഷ്യൽ ഫെയ്സ് ബുക്ക് പേജ് മുഖ്യമന്ത്രി നേരിട്ടായിരിക്കില്ല കൈകാര്യം ചെയ്യുന്നത്. പക്ഷേ അതിൽ നിഴലിക്കുന്നത് എന്തെന്ന് മനസിലാക്കുകയാണ് പൊതുസമൂഹം. സംസ്ഥാന ഭരണത്തെക്കുറിച്ചൊന്നും മിമ്ടാനാവുന്നില്ല മുഖ്യമന്ത്രിക്ക് എന്ന് പേജ് കണ്ടാൽ അറിയാം.

 

ട്രോളുകളുടെ പൊങ്കാല ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതുകൊണ്ട്  ഭരണം സംബന്ധിച്ചോ പദ്ധതി പ്രവർത്തനങ്ങൾ സംബന്ധിച്ചോ ഒരക്ഷരം മിണ്ടാനാവുന്നില്ല.മാത്രമല്ല, നെല്ല് സംഭരണത്തിൽ സംസ്ഥാന വിഹിതം കൊടുക്കാതിരിക്കുക പോലെയുള്ള ജനദ്രോഹ നടപടികൾ മാത്രമേ ചെയ്യുന്നുമുള്ളൂ.

ആകെ കുത്തഴിഞ്ഞതുകൊണ്ട് മറ്റ് മന്ത്രിമാരോ, എംഎൽഎ മാരോ പാർട്ടി നേതാക്കളോ എന്തു ചെയ്യണം, എന്തുപറയണം എന്ന കാര്യത്തിൽ നിഷ്കർഷവയ്ക്കാനും കഴിയില്ല്ലോ? ചീമേനി രക്തസാക്,ിത്വ ദിനം,  ഇഎംഎസ് ഓർമ്മ ദിനം. എകെജി ദിനാചരണം,ദാ ഇപ്പോൾ ഭഗത്‌ സിംഗ്, സുഖ്‌ദേവ്, രാജ്‌ഗുരു എന്നീ വിപ്ലവകാരികളുടെ രക്തസാക്ഷി ദിനം....ഇങ്ങനെ ചരിത്രത്തിൽ ഇടംപിടിച്ച ഇടത് നേതാക്കളുടെയോ സംഭവങ്ങളുടെയോ സമരണ ദിനങ്ങളും അന്ന് നട്ത്തിയ അനുസ്മരണവും മാത്രം പൊതുജനങ്ങലിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാൽ ഇതോടനുബന്ധിച്ചുള്ള പോസ്റ്റുകളിൽ പറയുന്നതാവട്ടെ പരസ്പര വിരുദ്ധമായതും. സ്വാതന്ത്ര്യമെന്നാൽ അസമത്വത്തിൽ നിന്നും മുതലാളിത്ത ചൂഷണത്തിൽ നിന്നുമുള്ള വിമോചനമാണെന്നറിയുന്ന ഏവർക്കും വലിയ പ്രചോദനമാണ് ഈ വിപ്ലവകാരികളുടെ ഉജ്വല സ്‌മരണകൾ. എന്നാണ്  ഒരു പോസ്റ്റിലുള്ലത്. ഇത് ആര് ആരോട് പറയുന്നു എന്ന് ആലോചിക്കുമ്പോഴാണ് സംഗതിയുടെ മണ്ടത്തരം പിടികിട്ടുന്നത്.

 

പോസ്റ്റുകളെല്ലാം ബൂമറാങ്കളെപ്പോലെ മുഖ്യന് തന്നെ തിരിച്ചടിക്കുന്ന അവസ്ഥായമ് ഇപ്പോൾ. ഈ സാഹചര്യത്തിൽ,  വിഎസ് അച്ചുതാനന്ദൻ പറഞ്ഞത് അന്വർത്ഥമാകാൻ മൂന്നു പതിറ്റാണ്ടെടുത്തു എന്ന് പറയുന്ന മറ്റൊരു പോസ്റ്റ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധിക്കപ്പെടുന്നു.

സർവ്വകലാശാല അധ്യാപകൻ, മുൻ മാധ്യമപ്രവർത്തകൻ, ഗവേഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ കാനഡയിലുള്ള സോണി ജലരാജൻ എഴുതിയതാണ് കുറിപ്പ്. ഭരണത്തകർച്ചയുടെയും, വഴിവിട്ട നയങ്ങളുടെയും ഇടയിൽ പെട്ട് പൊതുജനം ശ്വാസം മുട്ടുമ്പോൾ ഇങ്ങനെയൊരു പോസ്റ്റിന് പ്രസക്തിയുണ്ടെന്ന് തെന്നുന്നതുകൊണ്ടാണ് നിങ്ങളുമായി ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. സത്യം ജയിക്കട്ടെ !എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ്  ആരംഭിക്കുന്നത്. അന്ന് സാക്ഷാൽ സഖാവ് വി. എസ്. പതിവിൽ കവിഞ്ഞ ഗൗരവത്തിലും, കടുത്ത ദേഷ്യത്തിലും ആയിരുന്നു.

തമിഴ് നാടിൻറെ അനധികൃത ഡാം മേക്കരയിൽ സന്ദർശിക്കുന്നതിന് തയ്യാറെടുപ്പുകൾ നടക്കുന്നതിനിടയിലാണ് ഞാൻ കേന്ദ്ര ജല അഥോറിറ്റിയുടെ റിപ്പോർട്ടുമായി കെ. എം ഷാജഹാന് ഒപ്പം സഖാവിനെ കാണാനും ചർച്ച ചെയ്യുവാനും കന്റോൺമെന്റ് ഹൗസിൽ എത്തിയത്.

ഉടനടി മീറ്റിങ് മാറ്റിവെച്ചു. ഷാജഹാനും ഞാനും പരിഭ്രമത്തിൽ ആയി. ഉടൻ വി എസ് സിന്റെ നിർദേശവും വന്നു കള്ളപ്പണം, നികുതി നിയമങ്ങൾ, സ്വകാര്യസ്വത്തു നിയമം തുടങ്ങിയവയുടെ എല്ലാം പകർപ്പ് ഉടൻ മേശപ്പുറത്തു വേണം. എറണാകുളത്തു നിന്നു അഡ്വക്കേറ്റ് സി പി സുധാകരപ്രസാദിന്റെ ഗുമസ്തൻ ദിനേശൻന്റെ ഫാക്സ് .

..ഞൊടിയിടയിൽ വി എസ് ഒരു നിയമ വിദ്യാർത്ഥിയായി ...പഠനപ്രക്രിയക്ക് ഇടയിൽ സംശയവും നോട്ട് കുറിക്കലും രേഖകൾ ഒത്തുനോക്കലും...സഖാവ് വല്ലാണ്ടു ആകുലപ്പെടുന്നതായി തോന്നി! കടുത്ത അമര്ഷവും ദേഷ്യവും, മുഖത്തെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നപോലെ. ഒരു നിമിഷം വി എസ് നിലത്തേക്ക് സൂക്ഷിച്ചു നോക്കി . തൻ നിൽക്കുന്ന നിലപാടുതറയുടെ ഉറപ്പായിരിക്കും ഒന്നുകൂടെ നോക്കിയത്അന്ന് വൈകുന്നേരം ഉള്ള പതിവുകൾ എല്ലാം റദ്ദു ചെയ്യപ്പെട്ടു.

ഓഫീസ് മുറിയുടെ വാതിലും ജന്നലും അടഞ്ഞു! കുറച്ചു ദിവസങ്ങൾക്ക് ശേഷം സഖാവിന്റെ പ്രസ്‌താവന വന്നു പാർട്ടിപ്രവർത്തകരും സഖാക്കന്മാരും "വെറുക്കപെട്ടവരും അവരുടെ കളങ്കിത സമ്പത്തിൽ" നിന്ന് അകലം പാലിക്കണം. പിന്നീട് ഇത് വി എസ്‌ ഇത് സംസ്ഥന കമ്മിറ്റിയിലും സംസ്ഥാനസെക്രട്ടറിയേറ്റിലും അവതരിപ്പിച്ചതായി മനോരമയിലൂടെ സോമേട്ടന്റെ റിപ്പോർട്ട് പുറത്തുവന്നു !

ഒടുവിൽ മൂന്ന് പതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു! സഖാവ് വി എസ് പറഞ്ഞത് സത്യമായിരുന്നു എന്ന് കാലത്തിനു തെളിയിക്കാൻ . വെറുക്കപെട്ടവൻ ആരാണെന്നും, കളങ്കിത സമ്പത്ത് എന്താണ് എന്നും തിരിച്ചറിയാൻ. വി എസ് എന്ന പോരാളിയോട് ആദരവും ബഹുമാനവും വാനോളമായി. കാലത്തിന്റെ കാവ്യാ നീതി .എന്നാണാ കുറിപ്പ്. വാൽകഷ്ണം  എന്നെഴുതിയ ഒരു പ്രസക്ത വാചകം കൂടിയുണ്ട് ഒപ്പം.

അതിങ്ങനെ...ആ മാധ്യമ ദല്ലാളാണ് ഇന്ന് രാജ്യസഭ അംഗം. സംസ്ഥാനകമ്മിറ്റിയിലും ഉണ്ട്,കപ്പം കിട്ടിയ കൊച്ചിയിലെ ഫ്ലാറ്റ് സുപ്രീം കോടതി പൊളിച്ചു. ആക്ഷേപങ്ങളും ആരോപണങ്ങളും മാത്രമുള്ളൊരു ഫെയ്സ്ബുക്ക് അക്കൗണ്ടായി മാറി മുഖ്യമന്ത്രിയുടേത്. തോഴിലാളിവർഗ പാർട്ടിയുടെ നല്ല കാലം ഓർമ്മിപ്പിക്കുന്ന കമന്റുകളും നിരവധി.

വിധി പറയാനിരിക്കുന്ന സ്വർണ്മക്കടത്ത് കേസ്, ചോദ്യം ചെയ്യലും അറസ്റ്റുമായി തുടരുന്ന ലൈഫ് മി,ൻ അഴിമതിക്കേസ്.. നാലുപാടു നിന്നുമുള്ള വെല്ലുവിളികളും കുറ്റപ്പെടുത്തലുകളും പ്രതിഷേദങ്ങളും. സംസ്ഥാനത്തെ സിപിഎം ന് ിതിലപ്പുറം വരാനില്ലെന്നു തന്നെയാണ് പാർട്ടിക്കുള്ലൽ തന്നെ ഉയരുന്ന വിലയിരുപത്തൽ.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാംബയില്‍ ഡ്രോണ്‍ ആക്രമണശ്രമം തകര്‍ത്ത് ഇന്ത്യ  (6 hours ago)

പോലീസ് ഡേ... മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലെത്തും  (7 hours ago)

കലാശപ്പോരാട്ടം ജൂണ്‍ 3ന്  (7 hours ago)

നരി വേട്ട മെയ് ഇരുപത്തിമൂന്നിന്  (7 hours ago)

ആരോപണവുമായി പാറമേക്കാവ് ദേവസ്വം രംഗത്ത്  (7 hours ago)

ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍  (8 hours ago)

17കാരനെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

നൈറ്റ് ട്യൂട്ടികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം  (8 hours ago)

ഭീകരരെ തുടച്ചുനീക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം  (9 hours ago)

മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് എത്തിക്സ് കമ്മിറ്റി തള്ളി  (9 hours ago)

ഭൂചലനം ഒരാഴ്ചയ്ക്കിടെ മൂന്നാം തവണ  (10 hours ago)

കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി  (10 hours ago)

ഐഎസ്ആർഒ ചെയർമാൻ  (12 hours ago)

ഭാവിയിലെ ഏത് പ്രകോപനവും നേരിടാന്‍ സജ്ജമെന്ന് സൈന്യം  (12 hours ago)

അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ്‌ തസ്തികയിലേക്ക് നിയമനം  (12 hours ago)

Malayali Vartha Recommends