തൃശൂരില്‍ ചുഴലി കാറ്റും കനത്ത മഴയും.... കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് ശക്തമായ കാറ്റ് വീശിയത്; ആയിരത്തോളം വാഴകള്‍ കാറ്റില്‍ നശിച്ചു; തെങ്ങും മറ്റു മരങ്ങളും കടപുഴകി വീണു

തൃശൂര്‍ കൊടകര വെള്ളിക്കുളങ്ങര മേഖലയില്‍ മിന്നല്‍ ചുഴലി കാറ്റും കനത്ത മഴയും. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് ശക്തമായ കാറ്റ് വീശിയത്. കോപ്‌ളിപ്പാടത്ത് ആയിരത്തോളം വാഴകള്‍ കാറ്റില്‍ നശിച്ചു. തെങ്ങും മറ്റു മരങ്ങളും കടപുഴകി വീണു. സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. മധ്യ തെക്കന്‍ കേരളത്തിലെ കിഴക്കന്‍ മേഖലയില്‍ കൂടുതല്‍ മഴ സാധ്യതയുണ്ട്. ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷന്‍ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരിലാണ്. 41.4 ഡിഗ്രി സെല്‍ഷ്യസ്.
അതേസമയം കരുണാപുരത്ത് പെയ്ത വേനല്‍ മഴയില്‍ ആലിപ്പഴം പെയ്തിറങ്ങിയിരുന്നു. ഇന്നലെ 2.50ന് ശേഷം പെയ്ത മഴയിലാണ് ആലിപ്പഴം പെയ്തത്. കേരള തമിഴ്‌നാട് അതിര്‍ത്തിയിലും ആലിപ്പഴ മഴ പെയ്തു. കടുത്ത ചൂടിനിടയിലും ആലിപ്പഴം പെയ്തുള്ള വേനല്‍മഴ ആശ്വാസമായി. അടുത്തിടെയൊന്നും ഇതുപോലെ ആലിപ്പഴം കിട്ടിയിട്ടില്ലെന്ന് കര്‍ഷകരും പറയുന്നു.
https://www.facebook.com/Malayalivartha
























