സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കേ സംസ്ഥാനത്ത് ഭൂമി റജിസ്‌ട്രേഷന്‍ കുത്തനെ ഉയര്‍ന്നു. ഭൂമി റജിസ്‌ട്രേഷനിലൂടെ സര്‍ക്കാരിന് ഈ മാസം ഇതുവരെ ലഭിച്ചത് 500 കോടി രൂപയിലധികം

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കേ സംസ്ഥാനത്ത് ഭൂമി റജിസ്‌ട്രേഷന്‍ കുത്തനെ ഉയര്‍ന്നു. ഭൂമി റജിസ്‌ട്രേഷനിലൂടെ സര്‍ക്കാരിന് ഈ മാസം ഇതുവരെ ലഭിച്ചത് 500 കോടി രൂപയിലധികം. ബജറ്റില്‍ പ്രഖ്യാപിച്ച ന്യായവിലയിലെ വര്‍ധനവ് ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് ഭൂമി ഇടപാടുകള്‍ വര്‍ധിച്ചത്.
ഭൂമിയുടെ ന്യായവില 20 ശതമാനമായി വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. ന്യായവിലയുടെ 8 ശതമാനമാണ് സ്റ്റാമ്പ് ഡ്യൂട്ടി. ഏപ്രില്‍ ഒന്ന് മുതല്‍ ഇതു നിലവില്‍വരും. ഫ്‌ലാറ്റുകളുടെയും അപ്പാര്‍ട്ട്‌മെന്റുകളുടെയും മുദ്രവില അഞ്ചില്‍ നിന്ന് 7 ശതമാനവും ആക്കിയിട്ടുണ്ട്. കൂട്ടിയ നികുതി നിരക്ക് നിലവില്‍ വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഭൂമി റജിസ്‌ട്രേഷന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ജനുവരിയില്‍ റജിസ്‌ട്രേഷനിലൂടെ സമാഹരിച്ചത് 441.99 കോടി രൂപയാണ്. ഈ മാസം ഇത് 500 കോടി കടന്നു. ആകെ റജിസ്‌ട്രേഷന്‍ 89,000 ത്തിന് മുകളിലെത്തി. ഈ മാസത്തെ വരുമാനം 600 കോടി രൂപയ്ക്ക് മുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ. ബജറ്റ് പ്രഖ്യാപനം വന്ന ഫെബ്രുവരിയിലും ഭൂമി റജിസ്‌ട്രേഷന്‍ ഉയര്‍ന്നിരുന്നു. ഫെബ്രുവരിയില്‍ 379 കോടി രൂപയാണ് ലക്ഷ്യമിട്ടത്. ലഭിച്ചത് 464.95 കോടി രൂപ. 86320 റജിസ്‌ട്രേഷനും നടന്നു.
കഴിഞ്ഞ വര്‍ഷം ന്യായവില 10 ശതമാനം ഉയര്‍ത്തിയ ബജറ്റ് പ്രഖ്യാപനം വന്നതിന് പിന്നാലെ മാര്‍ച്ചില്‍ 600 കോടി രൂപയാണ് ഭൂമി റജിസ്‌ട്രേഷനിലൂടെ ലഭിച്ചത്.
ന്മ ഫെബ്രുവരിയിലെ റവന്യൂ വരുമാനം(മുന്നിലുള്ള ജില്ലകളിലെ കണക്ക്)
തിരുവനന്തപുരം:സ്റ്റാമ്പ് ഡ്യൂട്ടി (46.46 കോടി), റജിസ്‌ട്രേഷന്‍ ഫീസ് (16.37), ആകെ-62.83
എറണാകുളം:സ്റ്റാമ്പ് ഡ്യൂട്ടി (78.56 കോടി), റജിസ്‌ട്രേഷന്‍ ഫീസ് (27.48), ആകെ-106.04 കോടി രൂപ
തൃശൂര്‍:സ്റ്റാമ്പ് ഡ്യൂട്ടി (35.69 കോടി), റജിസ്‌ട്രേഷന്‍ ഫീസ് (13.08), ആകെ-48.77 കോടി രൂപ
https://www.facebook.com/Malayalivartha