സജി ബഷീറിന്റെ പേരിൽ നേരത്തെ ഒരുപാട് ആരോപണങ്ങൾ ഉണ്ടായിരുന്നു; അദ്ദേഹത്തിന് പേരിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്; ബിനീഷ് കോടിയേരിയുമായുള്ള അടുപ്പമാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യലിന് പിന്നിലുള്ള കാരണം ; തുറന്നടിച്ച് റിട്ടയർഡ് എസ പി ജോർജ് ജോസഫ്

സിഡ്‌കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. സജി ബഷീർ, ഭാര്യ അനുഷ, അമ്മ ലിസ എന്നിവരെയാണ് ചോദ്യം ചെയ്തത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടാനാണ് ചോദ്യം ചെയ്യലെന്നാണ് കിട്ടുന്ന വിവരം. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ നിർണായകമായ ചില പ്രതികരണം നടത്തിയിരിക്കുകയാണ്.
റിട്ടയർഡ് എസ പി ജോർജ് ജോസഫ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; സജി ബഷീറിന്റെ പേരിൽ നേരത്തെ ഒരുപാട് ആരോപണങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം നേരത്തെ ഏതോ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് ആണ് എന്നൊക്കെ പറയുന്നുണ്ട്. പിന്നെ അദ്ദേഹം ഒരു ഗവൺമെന്റ് സ്ഥാപനത്തിന്റെ എം ഡിയായി. അഴിമതി നടത്തി എന്ന് ആരോപണത്തിൽ അദ്ദേഹത്തിന് പേരിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അദ്ദേഹവും കൊടിയേരി ബാലകൃഷ്ണന്റെ ഭാര്യയുമായി നല്ല പരിചയക്കാരാണ് .
സജീവ് ബഷീറും കൊടിയേരി ബാലകൃഷ്ണന്റെ സഹധർമ്മിണിയും ഒന്നിച്ച് ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പേരിൽ സാമ്പത്തിക ആരോപണം ഉണ്ട്. അദ്ദേഹവും ബിനീഷ് കോടിയേരിയും തമ്മിലുള്ള അടുപ്പമാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യലിന് പിന്നിലുള്ള കാരണമെന്നാണ് താൻ കരുതുന്നതെന്നും ജോർജ് ജോസഫ് പറഞ്ഞു.സജി ബഷീറുമായി അടുപ്പമുള്ളവരാണ് ബിനീഷ് കോടിയേരിയും ബിനീഷിന്റെ അമ്മയും. അവരുടെ റോൾ എന്താണ് അവരിലേക്കാണോ അന്വേഷണം നീങ്ങുന്നത് എന്ന് സംശയമുണ്ട്.
അല്ലെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സജീ ബഷിറിനെ ചോദ്യം ചെയ്യേണ്ടുന്ന ആവശ്യം എന്താണ് എന്നും ജോർജ് ജോസഫ് ചോദിക്കുന്നു. സജീ ബഷിറിന് എതിരായിട്ട് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . അന്വേഷണം എവിടം വരെ എത്തി എന്ന് അറിയില്ല. സാമ്പത്തികമായ രീതിയിൽ അഴിമതിയാണ് കാണിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. എം ഡിയായിരുന്ന സമയത്ത് അനധികൃതമായി ആളുകളെ പ്രവേശിപ്പിച്ചു പണം ഉണ്ടാക്കി എന്നൊരു കേസുണ്ട്.
എന്തായാലും ആ കാര്യത്തിൽ ഒരു വ്യക്തതയില്ല. ഇ ഡിക്കെന്തായാലും കുറേ കാര്യങ്ങൾ മനസ്സിലായിട്ടുണ്ട് എന്ന് തോന്നുന്നു. ഇത്രയും വിവരങ്ങൾ വിജിലൻസിന് കിട്ടിയിട്ടില്ല എന്നും തോന്നുന്നു.വിജിലൻസിന്റെ അന്വേഷണം വളരെ മന്ദഗതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇ ഡി പുതിയ ആളുകളിലേക്ക് അന്വേഷണം നീക്കുകയാണ്. എന്തായാലും സജി ബഷീറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ കാരണം ഇതൊക്കെയാണെന്നാണ് റിട്ടയർഡ് എസ പി ജോർജ് ജോസഫ് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha