ആ വാർത്ത ജഗതി അറിഞ്ഞു..എത്ര നോക്കിയിട്ടും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.. ജഗതി ടി വി ന്യൂസ് കാണുകയും ഫോണിൽ ന്യൂസ് കേൾക്കുകയും ചെയ്യുന്നുണ്ട്. ഇന്നസെന്റ് മരിച്ച ദിവസം ജഗതിയെ ടി വി കാണിക്കാതിരിക്കാൻ കുടുംബം ശ്രദ്ധിച്ചിരുന്നു... ആരും മരണം വീട്ടിലും ചർച്ച ചെയ്തിരുന്നില്ല എന്നാൽ അടുത്ത ദിവസം അത് അറിഞ്ഞു...

നടൻ ഇന്നസെന്റിന്റെ മരണം പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ചിരിക്കുകയാണ്. വർഷങ്ങളായി സിനിമാ രംഗത്ത് തുടരുന്ന നടനായതിനാൽ ഇന്നസെന്റിനോട് പ്രത്യേക മമത പ്രേക്ഷകർക്കുണ്ടായിരുന്നു. കോമഡി വേഷങ്ങളിലാണ് ഇന്നസെന്റിനെ കൂടുതലും കണ്ടിട്ടുള്ളത്. നടന്റെ ചില കഥാപാത്രങ്ങളുടെ ഡയലോഗുകൾ ഇന്നും ഐക്കണിക്കായി നില നിൽക്കുന്നു. ഇക്കഴിഞ്ഞ മാർച്ച് 26 നാണ് ഇന്നസെന്റ് മലയാളികളെ വിട്ട് പിരിഞ്ഞത്
പ്രാർഥനകൾ വിഫലമാക്കി അങ്ങനെ ഇന്നസെന്റും തിരശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞിരിക്കുകയാണ്. പലരുടേയും ടെൻഷൻ റിലീഫ് സിനിമകളുടേയും കോമഡി രംഗങ്ങളുടേയും ലിസ്റ്റ് പരിശോധിച്ചാൽ അതിലെല്ലാം നടൻ ഇന്നസെന്റ് നിറഞ്ഞാടിയ സിനിമകളും കോമഡി രംഗങ്ങളുമെല്ലാമുണ്ടാകും. ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയത്
ഇന്നസെന്റിന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു ജഗതി ശ്രീകുമാർ. വാഹനാപകടത്തെ തുടർന്ന് സിനിമയിൽ നിന്നും മാറിനിൽക്കുകയാണ് അദ്ദേഹം. സംസാരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലാണ്. ഇന്നസെന്റും ജഗതിയും ഒന്നിച്ചെത്തിയ കാബൂളിവാല, മിഥുനം എന്നീ ചിത്രങ്ങളൊക്കെ മലയാളികളെ എന്നും കുടുകുടെ ചിരിപ്പിക്കുന്നതായിരുന്നു. ഇന്നസെന്റ് വിയോഗം അറിഞ്ഞപ്പോൾ ജഗതിയുടെ മകൾ പാർവതിയാണ് ആദരാഞ്ജലി അർപ്പിക്കാൻ തൃശ്ശൂരിൽ എത്തിയത്. അച്ഛനോട് 'ഇന്നസെന്റ് അങ്കിളിന്റെ വിയോഗം അറിയിച്ചില്ലെന്നാണ് പാർവതി പറഞ്ഞത്. പപ്പയോട് ഒന്നും പറഞ്ഞിട്ടില്ല. അറിഞ്ഞാൽ സഹിക്കില്ല. എപ്പോഴും ഇന്നസെന്റ്ന്റെ കാര്യങ്ങൾ തിരക്കിയ ആളായിരുന്നു പാർവതി പറഞ്ഞത്. ജഗതി ശ്രീകുമാറിനോട് കാര്യങ്ങൾ അറിയിക്കാതെയാണ് പാർവതി ഇന്നസെന്റിന്റെ ഒരു നോക്ക് കാണാൻ എത്തിയത്.
ഇന്നസെന്റിന്റെ മരണം ജഗതിയെ അറിയിച്ചിട്ടില്ലെന്നായിരുന്നു മരുമകൻ ഷോൺ ജോർജ് മലയാളിവർത്തയോട് പറഞ്ഞിരുന്നത്. അച്ഛനും ഇന്നസെന്റേട്ടനും വലിയ ആത്മബദ്ധമായിരുന്നു ഉണ്ടായിരുന്നത്. വാർത്ത പോലും കണിച്ചിട്ടില്ലെന്നാണ് മരുമകൻ ഷോൺ ജോർജ് മലയാളിവർത്തയോട് പറഞ്ഞത്
മുൻപ് കല്പനയുടെ മരണവാർത്ത ടി വി യിലൂടെ അറിഞ്ഞ ജഗതി മാനസികമായി ആകെ തളർന്ന് പോയിരുന്നു. അതിനാലാണ് ഇന്നസെന്റിന്റെ മരണവർത്ത കുടുംബം ജഗതിയോട് പറയാത്തത്. എന്നാൽ ഇപ്പോൾ ജഗതി ഇന്നസെറ്റിന്റെ മരണവാർത്ത അറിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജഗതി ടി വി ന്യൂസ് കാണുകയും ഫോണിൽ ന്യൂസ് കേൾക്കുകയും ചെയ്യുന്നുണ്ട്. ഇന്നസെന്റ് മരിച്ച ദിവസം ജഗതിയെ ടി വി കാണിക്കാതിരിക്കാൻ കുടുംബം ശ്രദ്ധിച്ചിരുന്നു. ആരും മരണം വീട്ടിലും ചർച്ച ചെയ്തിരുന്നില്ല. അടുത്ത ദിവസം അറിയാതെ ചാനൽ മാറ്റുന്നതിനിടെ ഇന്നസന്റ് ന്റെ വിയോഗ വാർത്ത ജഗതി കാണുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ വീട്ടുകാർ ചാനൽ മാറ്റിയിരുന്നുവെങ്കിലും ഭാര്യ കണ്ടത് നിറഞ്ഞ് തുളുമ്പുന്ന കണ്ണുകളോടെ ഇരിക്കുന്ന ജഗതിയെയാണ്. തന്നോടൊപ്പം സിനിമയിൽ നിറഞ്ഞ് നിന്ന ഇന്നസെന്റിന്റെ ആകസ്മിക വിയോഗത്തിൽ ആരാധകരോടൊപ്പം ജഗതിയും തളർന്ന ഇരിക്കുകയാണ്
'മായില്ലൊരിക്കലും' എന്നാണ് ഇന്നസെറ്റിന്റെ ഫോട്ടോ പങ്കിട്ട് ജഗതിയുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ കുറിച്ചിരിക്കുന്നത്. മലയാള സിനിമയിലെ നിരവധി ഹാസ്യ രംഗങ്ങളിൽ ഇന്നസെന്റിന്റെയും ജഗതിയുടെയും കോംബിനേഷൻ സീനുകൾ മാറ്റി നിർത്താനാകാത്തതാണ്. കാബൂളിവാല എന്ന ചിത്രത്തിലെ ഇരുവരുടെയും പ്രകടനം മലയാളികൾക്ക് വിസ്മരിക്കാനാകില്ല. മിഥുനത്തിൽ ശത്രുക്കളായ സഹോദരന്മാരായും, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിൽ ഒരുമയുള്ള സഹോദരങ്ങളായും ജഗതിയും ഇന്നസെന്റും ജഗതിയും ഒരുമിച്ച് പ്രേക്ഷകരെ രസിപ്പിച്ചു.
അടുത്ത കാലത്തായി സിനിമകളിൽ സജീവമല്ലായിരുന്നു ഇന്നസെന്റ്. എംപി സ്ഥാനം വഹിച്ച് രാഷ്ട്രീയത്തിൽ സാന്നിധ്യമറിയിച്ചിരുന്നു. രണ്ട് വട്ടം കാൻസറിനെ അതിജീവിച്ച ഇന്നസെന്റ് കാൻസർ രോഗികൾക്കും പ്രചോദനമായി.
ഭാര്യ ആലീസിന് രോഗം ബാധിച്ചപ്പോഴും ഇന്നസെന്റ് ശക്തി പകർന്നു. മലയാള സിനിമാ രംഗത്തെ മിക്കവരുമായും അടുത്ത സൗഹൃദമുണ്ടായിരുന്ന വ്യക്തിയാണ് ഇന്നസെന്റ്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളുമായെല്ലാം ആത്മബന്ധം ഇന്നസെന്റിനുണ്ടായിരുന്നു. മരണത്തിൽ ഇവരെല്ലാം ദുഃഖത്തിലാണ്. മാർച്ച് മാസത്തെ ആദ്യ ആഴ്ച മുതൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇന്നസെന്റ്.
https://www.facebook.com/Malayalivartha