Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അന്നു ബിജുരമേശ് ഇന്നു ബിജു രാധാകൃഷ്ണന്‍

10 DECEMBER 2015 11:53 AM IST
മലയാളി വാര്‍ത്ത.

കെ.എം. മാണി പണം നേരിട്ടു വാങ്ങുന്ന ദൃശ്യരേഖ തന്റെ കൈവശമുണ്ടെന്ന് മനോരമയുടെ സ്റ്റുഡിയോ ഫ്‌ളോറിലിരുന്ന് വിളിച്ചുപറഞ്ഞ ബിജുരമേശിന്റെ വാക്കുകേട്ട് സാക്ഷാല്‍ കെ.എം. മാണിപോലും ഒന്നു വിരണ്ടു. തുടര്‍ന്ന് മനോരമയുടെ ബ്രേയ്ക്കിംഗ് ന്യൂസിന്റെ ഉടമയായ ഷാനിപ്രഭാകര്‍ പോലും ബിജുരമേശിനെ പൂര്‍ണ്ണവിശ്വാസത്തിലെടുത്തായിരുന്നു തുടര്‍ചര്‍ച്ചകള്‍ നടത്തിയത്.

വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ആ ദൃശ്യരേഖ കേരളം കണ്ടില്ല. താന്‍ ലോക്കറില്‍ വച്ചിരിക്കുന്ന സി.ഡി. സുരക്ഷാകാരണങ്ങളാല്‍ ദുബായിലേക്കു മാറ്റിയെന്നും. തന്റെ കൈയില്‍ അതിഭദ്രമാണെന്നും ബിജുരമേശ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒടുവില്‍ 60 ദിവസങ്ങള്‍ക്കുശേഷം എറണാകുളത്തെ സുഹൃത്തുക്കളായ ബാര്‍ ഉടമകളുടെ ന്യൂഇയര്‍ പാര്‍ട്ടിയില്‍ മദ്യപസംഘത്തിന്റെ സംഭാഷണങ്ങള്‍ റെക്കോര്‍ഡു ചെയ്ത് കൃത്രിമ തെളിവുണ്ടാക്കി ബിജുരമേശ്.
ഇനി സരിതയെയും ഉമ്മന്‍ചാണ്ടിയേയും വിളിച്ചു ചേര്‍ത്ത് തെളിവുണ്ടാക്കിയെടുക്കാന്‍ ബിജുരാധാകൃഷ്ണന് പക്ഷേ കഴിയാനിടയില്ല. സി.ഡി. കൈയിലുണ്ട്..... കൈയിലുണ്ട് എന്നു പറഞ്ഞുള്ള ബ്ലാക്‌മെയില്‍ കഥ തുടങ്ങുന്നത് സരിത വിവാദത്തിലാണ് തുടര്‍ന്നങ്ങോട്ട് ബിജുരമേശും, ബിജു രാധാകൃഷ്ണനും നിയമന തട്ടിപ്പുകേസ് പ്രതിയുമൊക്കെ ഈ തന്ത്രം തുടര്‍ന്നു.
ഈ സിഡി കഥകളില്‍ എതിരാളികള്‍ക്ക് വീഴിക്കാനായത് കെ.എം. മാണിയെ മാത്രം. പ്രായം ഒട്ടൊന്നു തളര്‍ത്തിയ കെ.എം. മാണിയുടെ ശൗര്യം ബിജുരമേശിനെ തകര്‍ക്കാന്‍ ശക്തമായിരുന്നില്ല. ഒപ്പം ശിഷ്യനായിക്കൂടിയ പി.സി. ജോര്‍ജ്ജിന്റെ ചതിവും. കോണ്‍ഗ്രസിന്റെ ശത്രുതയും ഗൂഢാലോചനയും, ഒക്കെ ചേര്‍ന്നപ്പോള്‍ മാണി വീണു. ഇന്ന് ഉമ്മന്‍ചാണ്ടിക്കും ബാബുവിനും ലഭിക്കുന്ന മാധ്യമപിന്തുണ പോലും മാണിക്കുണ്ടായില്ല.
കളിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കറിയാം. ബിജുരമേശ് തികഞ്ഞ ഒരു ക്രിമിനലാണെന്നു തെളിയിക്കുന്ന നിരവധി രേഖകളാണ് ഇന്നു മാധ്യമ ഓഫീസുകളില്‍ ദിവസേന ലഭിക്കുന്നത്. കൃത്യമായ അവസരം നോക്കി കഥകള്‍ മെനയുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കറിയാം ബിജുവിനെ എപ്പോള്‍ അടിക്കണമെന്ന്.
ഒരു ക്രിമിനലിന്റെ വാക്കുകേട്ട് മുഖ്യമന്ത്രിയെ സംശയിക്കണോ എന്ന ചോദ്യം ന്യായയുക്തമാണ്. ബാറുകള്‍ നഷ്ടമായ ബാറുടമയുടെ ബ്ലാക്‌മെയില്‍ തന്ത്രങ്ങള്‍ക്കു മുന്‍പില്‍ അച്യുതാനന്ദനും, സി.പി.ഐയും ഇറങ്ങിത്തിരിച്ചപ്പോള്‍ പരോക്ഷ പിന്തുണ നല്കിയത് യു.ഡി.എഫി ല്‍ തന്നെയുള്ള പ്രമുഖകക്ഷിയായ കോണ്‍ഗ്രസാണ്. കേട്ടപാതി കേസെടുത്ത ആഭ്യന്തരവകുപ്പും സുകേശനെ ഉപയോഗിച്ച് മാണിക്കിട്ട് പണികൊടുത്തു.എല്ലാം തിരിച്ച് കോണ്‍ഗ്രസിനും മുഖ്യമന്ത്രിക്കും നേരേ തിരിഞ്ഞടിക്കുന്ന വിചിത്ര കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കളി കാര്യമാകുമോ? കണ്ടുതന്നെ അറിയണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends