Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..

ആരോഗ്യ വകുപ്പ് ആടിയുലയുന്നു വീണ ജോര്‍ജ്ജ് കാണുന്നുണ്ടോ;സിപഎമ്മുകാര്‍ക്ക് യഥേഷ്ടം നിയമനം,ആരോഗ്യ വകുപ്പും പാര്‍ട്ടിയങ്ങ് വഹിച്ചു,ഇതുപോലൊരു പിടിപ്പുകെട്ട മന്ത്രി

02 APRIL 2023 06:34 PM IST
മലയാളി വാര്‍ത്ത

കപ്പിത്താനില്ലാതെ ആരോഗ്യ വകുപ്പ് ആടിയുലയുന്നു സാര്‍. ഉള്ള ഒരു കപ്പിത്താന്‍ വെറും വേസ്റ്റാണ്. ആരോഗ്യ വകുപ്പിനെ പാര്‍ട്ടി നിയമനങ്ങളുടെ വേദിയാക്കുന്നു. നിയമനങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ നിന്ന് തീരുമാനിക്കുന്ന സ്ഥിതി. കുത്തഴിഞ്ഞ് കിടക്കുകയാണ് ഈ വകുപ്പ്. ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിനോട് വാചകമടി നിര്‍ത്തിയിട്ട് ആ ആരോഗ്യ വകുപ്പൊന്ന് നോക്കുമോ. വെറുതെ പ്രഹസനത്തിന് മിന്നല്‍ പരിശോധനകള്‍ നടത്തിയിട്ട് കാര്യമില്ല വകുപ്പിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന ബോധം വേണം. സിപിഎമ്മുകാര്‍ക്ക് കയറി ഇറങ്ങി നിരങ്ങാനായിട്ടൊരു വകുപ്പാണിപ്പോള്‍ ആരോഗ്യം. വീണ ജോര്‍ജ്ജിന്റെ പേര് വല്ലപ്പോഴും കേള്‍ക്കുന്നത് എന്തെങ്കിലും വിവാദമാകുമ്പോള്‍. അല്ലാതെ കേരളത്തിന് ഒരു ആരോഗ്യ മന്ത്രി ഉണ്ടെന്ന പ്രതീതിയേ ഇല്ല.

ആരോഗ്യ വകുപ്പിനും മന്ത്രി വീണ ജോര്‍ജ്ജിനുമെതിരെ പൊട്ടിത്തെറിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. നിയമനങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ നിന്ന് തീരുമാനിക്കുന്ന സ്ഥിതിയാണ് എന്നാണ് ഫിറോസ് ഉന്നയിച്ചിരിക്കുന്ന ആരോപണം. ആയുഷ് മിഷന് കീഴിലുള്ള വിവിധ വകുപ്പുകളിലായി 900 പേരെ പിന്‍വാതില്‍ വഴി നിയമിച്ചെന്നും പികെ ഫിറോസ് ആരോപിച്ചു. ആയുര്‍വേദം/ ഹോമിയോ വകുപ്പുകളിലടക്കം ഡോക്ടര്‍മാരെ വരെ ഒരു മാനദണ്ഡവും പാലിക്കാതെ നിയമിക്കുന്നു എന്നാണ് ആരോപണം. മുന്‍കൂട്ടി തയാറാക്കിയ പട്ടിക പ്രകാരമാണ് നിയമനങ്ങള്‍ നടക്കുന്നത്. എടക്കര ആയുര്‍വേദ ആശുപത്രിയിലെ നിയമനങ്ങള്‍ ഇതിന് ഉദാഹരണമാണ്. മലപ്പുറത്ത് മാത്രം 74 പാര്‍ട്ടി നിയമനങ്ങള്‍ നടന്നു എന്നും ഇദ്ദേഹം പറയുന്നു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ ബന്ധുക്കളെയും ഭാര്യമാരെയും തിരഞ്ഞുപിടിച്ച് നിയമിക്കുകയാണ്. ആരോഗ്യ വകുപ്പ് കപ്പിത്താനില്ലാതെ ആടി ഉലയുന്ന കപ്പലായി മാറി. മുഴുവന്‍ നിയമനങ്ങളും സര്‍ക്കാര്‍ അന്വേഷിക്കണം. താത്കാലിക നിയമനങ്ങള്‍ അടക്കം റദ്ദാക്കി സമഗ്ര അന്വേഷണം നടത്തണം. ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികള്‍ യൂത്ത് ലീഗ് ആരംഭിക്കും. പാര്‍ട്ടി ഭാരവാഹികള്‍ക്ക് ശമ്പളം മാത്രമല്ല, ഭാര്യക്ക് സര്‍ ജോലിയും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിന്‍വാതില്‍ നിയമനങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് വ്യക്തമാക്കിയ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ദേശീയ ആയുഷ് മിഷനടക്കം പരാതി നല്‍കുമെന്നും വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ ആരോപിച്ച കാര്യങ്ങള്‍: ദേശീയ ആയുര്‍മിഷന്റെ കീഴില്‍ സംസ്ഥാനത്ത് തൊള്ളായിരത്തോളം പിന്‍വാതില്‍ നിയമനങ്ങള്‍ ആണ് ഈ സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളുടെ ബന്ധുക്കളെയും മാനദണ്ഠങ്ങള്‍ കാറ്റില്‍ പറത്തിയാണ് ആരോഗ്യ വകുപ്പ് വഴി നിയമനം നടത്തിയിട്ടുള്ളത്. മതിയായ പരസ്യം നല്‍കാതെയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേക്കന്‍സി സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമാക്കെതെയും മുന്‍കൂട്ടി തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന രീതിയിലുമാണ് ഇന്റര്‍വ്യൂകള്‍ സംഘടിപ്പിക്കുന്നത്.

10,000 രൂപ മുതല്‍ 45,000 രൂപ വരെ ശമ്പളനിരക്കുള്ള ജോലികള്‍ ആണ് ഈ രീതിയില്‍ പാര്‍ട്ടി നിയമനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.ആദ്യം താത്കാലിക നിയമനം പിന്നീട് സ്ഥിരം നിയമനം എന്ന രീതിയില്‍ ആണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.ഇതേ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും നിയമനങ്ങള്‍ റദ്ദ് ചെയ്ത് സുതാര്യമായ രീതിയില്‍ ഇന്റര്‍വ്യൂ നടത്തി നിയമനങ്ങള്‍ നടത്തണമെന്നും മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെടുന്നു. മലപ്പുറം ജില്ലയിലെ എടക്കര ഗവണ്‍മെന്റ് ആശുപത്രിയില്‍ മാത്രം ആകെ 28 ജീവനക്കാരില്‍ 3 സ്ഥിരം ജീവനക്കാരും 12 താത്കാലിക ജീവനക്കാരും പാര്‍ട്ടി നിയമനങ്ങളാണ്. താത്കാലിക ജീവനക്കാര്‍ സ്ഥിരം നിയമനം ലഭിക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങള്‍ ഇതിനകം ആരംഭിച്ച് കഴിഞ്ഞു, എന്നാണ് ആരോപണം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...  (7 minutes ago)

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (5 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (5 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (6 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (6 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (6 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (6 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (7 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (7 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (10 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (11 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (11 hours ago)

Malayali Vartha Recommends