Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..

ലാത്തികൊണ്ട് മുഖത്തടിച്ചു തലകറങ്ങി വീണ് യുവാവ്;എറണാകുളം നോര്‍ത്ത് പോലീസിന്റെ മൂന്നാംമുറ,സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ തല്ലിച്ചതച്ചത്,പോലീസിനെതിരെ വന്‍ പ്രതിഷേധം,മൗനംപാലിച്ച് ആഭ്യന്തര വകുപ്പ്

02 APRIL 2023 06:50 PM IST
മലയാളി വാര്‍ത്ത

 ലാത്തികൊണ്ട് മുഖമടച്ചൊരടി തലകറങ്ങി വീണ് യുവാവ്. പിന്നീട് ഛര്‍ദ്ദി. പോലീസിനെതിരെ പരാതിയുമായ് യുവാവ് രംഗത്ത്. കാക്കനാട് സ്വദേശിയായ റിനീഷ് ആണ് എറണാകുളം നോര്‍ത്ത് പോലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന ആരോപണമുന്നയിച്ചത്. ഒരു സാധുവിനെ കാകക്കിയിട്ടൊരുത്തന്‍ തല്ലിക്കൊന്നിട്ട് ആഴ്ചകള്‍ പോലും ആയിട്ടില്ല. അതിന്റെ വിവാദം കെട്ടടങ്ങും മുന്‍പ് അടുത്ത സംഭവം. കാക്കി ജനങ്ങളുടെ നെഞ്ചത്തേക്ക് കേറാനുള്ള ലൈസന്‍സാണോ പോലീസിന്. ആഭ്യന്തര മന്ത്രിയ്ക്ക് ഇതും ഒറ്റപ്പെട്ട സംഭവം ആയിരിക്കും അല്ലെ.

സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തതാണെന്നും മര്‍ദിച്ചിട്ടില്ലെന്നും നോര്‍ത്ത് പോലീസും പറയുന്നു. സംശയാസ്പദമായ് കണ്ടതാണേലും അല്ലെങ്കിലും തല്ലിച്ചതയ്ക്കാന്‍ ആരാണ് പോലീസിന് അധികാരം നല്‍കിയത്. അയാളോട് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പോലും നിന്നില്ല അതിന് മുന്‍പ് ക്രൂര മര്‍ദ്ദനം. നോര്‍ത്ത് പാലത്തിന് സമീപത്തിരിക്കുമ്പോള്‍ അവിടെ പോലീസെത്തുകയും എവിടെയാണ് വീടെന്ന് ചോദിക്കുകയും ചെയ്തു. കാക്കനാട് ആണ് വീട് എന്ന് പറഞ്ഞതിനു പിന്നാലെ ഫോണ്‍ പരിശോധിക്കണമെന്നായി. ഫോണ്‍ കൊടുക്കില്ലെന്ന് പറഞ്ഞു. ശേഷം എന്നെ പരിശോധിക്കണമെന്നാണ് പോലീസ് പറഞ്ഞത്. പോക്കറ്റില്‍ എന്താണെന്ന് പോലീസ് ചോദിച്ചു. ഒരു ഹെഡ്‌സെറ്റ് മാത്രമാണുണ്ടായിരുന്നത്. ഹെഡ്‌സെറ്റ് പുറത്തേക്കെടുക്കാന്‍ തുടങ്ങുന്നതിനിടെ കൈയിലുണ്ടായിരുന്ന ലാത്തി കൊണ്ട് അടിച്ചു. എന്തിനാണ് അടിക്കുന്നതെന്ന് ചോദിക്കുന്നതിന് മുന്‍പുതന്നെ കവിളത്ത് ശക്തിയായി അടിച്ചു. പിന്നാലെ തലകറക്കവും ഛര്‍ദിയുമുണ്ടായി. ഒരു ഭാഗം മരവിച്ചതുപോലെ അനുഭവപ്പെട്ടു. അത്ര ശക്തമായാണ് അടിച്ചത്' റിനീഷ് പറയുന്നു.

പിന്നാലെ റിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍വെച്ച് ഛര്‍ദിച്ചതിനെത്തുടര്‍ന്ന് പോലീസ് ആശുപത്രിയില്‍ കൊണ്ടുപോയി. ശേഷം അഞ്ച് മണിയോടെ ഇയാളെ വിട്ടയക്കുകയായിരുന്നു. ശാരീരിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് റിനീഷ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മാന്‍പവര്‍ സപ്ലൈയുമായി ബന്ധപ്പെട്ട കമ്പനിയിലെ ജീവനക്കാരനാണ് റിനീഷ്. റെയില്‍വേ സ്റ്റേഷനിലും മറ്റുമായി ജോലി തേടിവരുന്നവരുമായി സംസാരിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു റിനീഷ് എന്നാണ് പറയുന്നത്. ഇതിനിടെയിലാണ് പോലീസ് മര്‍ദ്ദനമേറ്റത്. അതേസമയം നോര്‍ത്ത് പാലത്തിന് സമീപം മയക്കുമരുന്ന് വില്‍പ്പനയടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരമുണ്ടായിരുന്നു. തുടര്‍ന്നാണ് പ്രദേശത്ത് പരിശോധന നടത്തിയതെന്നും റിനീഷിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തതാണെന്നും മര്‍ദിച്ചിട്ടില്ലെന്നും നോര്‍ത്ത് പോലീസ് പറയുന്നു.

സംശയാസ്പദമായി കണ്ടെതത്ിയതാണെങ്കിലും എന്തുകൊണ്ട് ചോദ്യം ചെയ്യുന്നതിന് മുന്‍പേ ഈ ക്രൂര മര്‍ദ്ദനം. ആദ്യം അടി പിന്നെ സംസാരമെന്ന രീതിയാണ് കേരള പോലീസിന്റേത്. അയാള്‍ കുറ്റക്കാരനല്ല എങ്കില്‍ എന്താണ് പരിഹാരം. കൊടുത്ത തല്ല് ഇല്ലാതാകുമോ. പിന്നെ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സഖാക്കളെ കൈയ്യില്‍ കിട്ടിയാല്‍ ഏമാന്മാര്‍ എന്തേ ഈ മൂന്നാംമുറ പുറത്തെടുക്കുന്നില്ല. അവിടെ പച്ചപുച്ഛമടക്കി നില്‍ക്കാറുണ്ടല്ലോ. ലഹരി മാഫിയകള്‍ക്ക് കുഴലൂത്ത് നടത്തുന്ന പോലീസുകാരുള്‍പ്പെടെ സേനയിലുണ്ട്. കേരള പോലീസ് പരിധിവിടുകയാണ്. ജനങ്ങലെ തല്ലാനും കൊല്ലാനും അല്ല കാക്കി. ജനം പോലീസിനെ ഭയക്കുന്ന കാലമൊക്കെ കഴിഞ്ഞു. അവര്‍ ശക്തമായ് പ്രതികരിക്കും. പോലീസുകാരുടെ തേര്‍വാഴ്ചയാണ് നടക്കുന്നത്. ഇതിനെതിരെ പോലീസ് മന്ത്രി മൗനംപാലിക്കുന്നു. കാക്കിയിട്ടവരെ ഇങ്ങനെ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണ്. പാര്‍ട്ടി സെക്രട്ടറി പറഞ്ഞതുപോലെ ഇതും ഒറ്റപ്പെട്ട ഒന്നിലധികം സംഭവം മാത്രം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...  (5 minutes ago)

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (5 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (5 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (6 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (6 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (6 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (6 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (7 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (7 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (10 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (10 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (11 hours ago)

Malayali Vartha Recommends