ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍

ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഇടുക്കി വാത്തിക്കുടിയിലാണ് സംഭവം നടന്നത്. പണിക്കന്‍കുടി സ്വദേശി സുധീഷ് (36) ആണ് മുരിക്കാശ്ശേരി പോലീസിന്റെ പിടിയിലായത്.
പണിക്കന്‍കുടിയിലെ വീടിനു സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്നലെയാണ് വാത്തിക്കുടി സ്വദേശി രാജമ്മയെ കുടുംബവഴക്കിനിടെ സുധീഷ് കൊലപ്പെടുത്തിയത്. ഉച്ചയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തും.
https://www.facebook.com/Malayalivartha

























