അരിക്കൊമ്പന്‍ ദൗത്യത്തിന്റെ ഭാവി നിര്‍ണയിക്കാനായി ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി ഇന്ന് ജില്ലയിലെത്തും... സമിതി ചിന്നക്കനാല്‍ സന്ദര്‍ശിച്ചേക്കും

അരിക്കൊമ്പന്‍ ദൗത്യത്തിന്റെ ഭാവി നിര്‍ണയിക്കാനായി ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി ഇന്ന് ജില്ലയിലെത്തും. സമിതി ചിന്നക്കനാല്‍ സന്ദര്‍ശിച്ചേക്കും. ദേവികുളത്തോ മൂന്നാറിലോ സിറ്റിങ്ങിനും സാധ്യതയേറെയുണ്ട്.
വിദഗ്ധസമിതി കാട്ടാനശല്യത്തെക്കുറിച്ച് നാട്ടുകാരില്‍ നിന്ന് നേരിട്ട് വിവരങ്ങളും ശേഖരിക്കും. അതിനായി ചിന്നക്കനാല്‍, സിങ്കുകണ്ടം, 301 കോളനി, പന്നിയാര്‍ എസ്റ്റേറ്റ് എന്നിവിടങ്ങള്‍ സമിതി സന്ദര്‍ശിച്ചേക്കും.
ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ അരിക്കൊമ്പന്‍ പ്രശ്‌നം പരിശോധിക്കാനായി ഹൈക്കോടതിയാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്.
ഇന്ന് ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ നാളെ എത്താനാണ് സംഘം തീരുമാനിച്ചിരുന്നതെങ്കിലും ഹര്‍ത്താല്‍ മാറ്റിയതോടെ ഇന്നു തന്നെ എത്താന്‍ തീരുമാനിക്കുകയായിരുന്നു.
സി.സി.എഫ്. ആര്‍.എസ്.അരുണ്‍ ഉള്‍പ്പെടെയുള്ള ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍, കാട്ടാനകളുടെ സ്വഭാവസവിശേഷതകളെക്കുറിച്ച് അറിവുള്ള രണ്ട് വിദഗ്ധര്‍, കോടതി നിശ്ചയിച്ച അമിക്കസ്‌ക്യൂറി എന്നിവരുള്‍പ്പെടെ അഞ്ചുപേരാണ് സംഘത്തിലുള്ളത്.
കഴിഞ്ഞദിവസം വിദഗ്ധസമിതി ഓണ്‍ലൈനില്‍ യോഗം ചേര്‍ന്ന് അരിക്കൊമ്പന്‍ വിഷയം ചര്‍ച്ചചെയ്തിട്ടുണ്ടായിരുന്നു. അരിക്കൊമ്പനെ റേഡിയോ കോളറിട്ട് മറ്റൊരു വനമേഖലയിലേക്ക് മാറ്റാനുള്ള ചര്‍ച്ചകളാണ് തകൃതിയായിട്ടുള്ളത്. അരിക്കൊമ്പനെ മാറ്റാനായി അനുയോജ്യമായ വനമേഖലകള്‍ കണ്ടുപിടിക്കാന്‍ വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇതിനായി, മതികെട്ടാനും പെരിയാര്‍ കടുവാ സങ്കേതവും സമിതിയുടെ സജീവപരിഗണനയിലുണ്ടെന്നും സൂചന.
അതേസമയം, സമിതിയുടെ സന്ദര്‍ശനത്തെക്കുറിച്ച് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്ന് ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ അറിയിച്ചു. ജനങ്ങളെയും ജനപ്രതിനിധികളെയും അറിയിക്കാതെ രഹസ്യമായി സിറ്റിങ് നടത്തി പോകാനാണ് സമിതിയുടെ തീരുമാനമെങ്കില്‍ അംഗീകരിക്കില്ലെന്നും അവര്‍ പറഞ്ഞു.അരിക്കൊമ്പനെ പിടികൂടാത്തതില്‍ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകളില്‍ വനംവകുപ്പിനെതിരേ വ്യാപക പ്രതിഷേധവുമുണ്ട്.
"
https://www.facebook.com/Malayalivartha























