Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..

രാഹുലിന് പണിയാകും... മന്ത്രിസഭാ യോഗത്തിനിടെ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് പിണറായിയെ വാരിപ്പുകഴ്ത്തിയ സ്റ്റാലിന്‍ ഡല്‍ഹിയില്‍; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്റ്റാലിന്‍ വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍; ചങ്കിടിച്ച് കോണ്‍ഗ്രസും പങ്കെടുക്കും

03 APRIL 2023 08:35 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം വൈക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കേരളത്തേയും പിണറായിയേയും പുകഴ്ത്തിയത് നമ്മള്‍ കണ്ടതാണ്. തൊട്ടടുത്ത ദിവസം നിര്‍ണായക നീക്കം നടത്തി സ്റ്റാലിന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്റ്റാലിന്‍ നിര്‍ണായക നീക്കത്തിലേക്ക്. ഇന്ന് ഡല്‍ഹിയില്‍ വിളിച്ചു കൂട്ടുന്ന യോഗത്തില്‍ ഇരുപതോളം ബി.ജെ.പി ഇതര പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുക്കുമെന്ന് ഡി.എം.കെ നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സ്റ്റാലിന്‍ സ്ഥാപിച്ച ആള്‍ ഇന്ത്യ സോഷ്യല്‍ ജസ്റ്റിസ് ഫോറത്തിന്റെ രണ്ടാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള സോഷ്യല്‍ ജസ്റ്റിസ് ദി റോഡ് എഹെഡ് എന്ന പരിപാടിക്കാണ് പ്രതിപക്ഷ പാര്‍ട്ടികളെ ക്ഷണിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ബിഹാര്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ് തുടങ്ങിയ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഖിലേഷ് യാദവ്, ഫാറുഖ് അബ്ദുള്ള തുടങ്ങിയ നേതാക്കളും യോഗത്തിനെത്തും. മമതാ ബാനര്‍ജി, കെ.ചന്ദ്രശേഖര്‍ റാവു, അരവിന്ദ് കേജ്രിവാള്‍ എന്നിവര്‍ തങ്ങളുടെ പ്രതിനിധികളെ അയയ്ക്കും. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി 1989 ല്‍ വി.പി സിംഗ് ഉയര്‍ത്തിക്കൊണ്ടു വന്ന സാമൂഹിക നീതി വിഷയമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തന്റെ നീക്കത്തിനായി ഉപയോഗിക്കുന്നത്.

ഇതില്‍ സ്റ്റാലിനൊപ്പം കോണ്‍ഗ്രസുമുണ്ടെന്ന വ്യത്യാസം മാത്രം. രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യവും യോഗത്തില്‍ ചര്‍ച്ചയാകും. ഇത് ദേശീയ രാഷ്ട്രീയ ബദലിനായുള്ള നീക്കമല്ലെന്നും സാമൂഹ്യനീതിക്കായി പോരാട്ടം നടത്തുന്ന പ്രസ്ഥാനം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും സോഷ്യല്‍ ജസ്റ്റിസ് ഫെഡറേഷന്‍ കണ്‍വീനറും ഡി.എം.കെ നേതാവുമായ പി. വില്‍സണ്‍ എം.പി പറഞ്ഞു.

വൈക്കം സത്യഗ്രഹം കേരളത്തിന് മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പോരാട്ടമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. മലയാളത്തില്‍ പ്രസംഗം ആരംഭിച്ച തമിഴ്‌നാട് മുഖ്യമന്ത്രി, ദ്രാവിഡ ഭാഷ കുടുംബത്തില്‍പ്പെട്ട മലയാളം സംസാരിക്കുന്ന കേരളത്തിലെ പ്രിയ സഹോദരീ സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്താണ് ആരംഭിച്ചത്. പരിപാടി സംഘടിപ്പിച്ചതിന് തമിഴ് മക്കളുടെ പേരില്‍ നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ക്ഷണിച്ചിരുന്നു. ശരീരം കൊണ്ട് രണ്ടാണെങ്കിലും ചിന്തകൊണ്ട് താനും പിണറായി വിജയനും ഒന്നാണ്. വൈക്കം കേരളത്തിലാണെങ്കിലും തമിഴ്‌നാടിനും ഏറെ പ്രിയപ്പെട്ടതാണ്. വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയ എല്ലാവരെയും ഓര്‍ക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നും പെരിയോരും കേരളത്തില്‍ നിന്നും ടി കെ മാധവനും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ്. ഒരു ഘട്ടത്തില്‍ സമരം അവസാനിപ്പിക്കേണ്ടി വരുമെന്ന് ആളുകള്‍ കരുതി. അപ്പോഴാണ് പെരിയോര്‍ എത്തുന്നതെന്നും കേരളത്തില്‍ ഉടനീളം പെരിയോര്‍ വൈക്കം സമരത്തിനായി സംസാരിച്ചുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ദ്രാവിഡഭാഷ കുടുംബത്തില്‍പ്പെട്ട മലയാളം സംസാരിക്കുന്ന കേരളത്തിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ നിങ്ങള്‍ എല്ലാവര്‍ക്കും സ്വാഗതം. ഈ പരിപാടി സംഘടിപ്പിച്ചതിന് തമിഴ് മക്കളുടെ പേരില്‍ നന്ദി അറിയിക്കുന്നു എന്നും സ്റ്റാലിന്‍ പറഞ്ഞു.

വൈക്കം ബീച്ച് മൈതാനിയിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന ചടങ്ങിനുമുമ്പ് വലിയകവലയിലെ വൈക്കം തന്തൈ പെരിയാര്‍ സ്മാരകത്തിലും മഹാത്മാഗാന്ധി, ടി.കെ.മാധവന്‍, മന്നത്ത് പദ്മനാഭന്‍ എന്നിവരുടെ സ്മൃതിമണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയന്‍, ഗോവിന്ദപ്പണിക്കര്‍, ആമചാടി തേവന്‍, രാമന്‍ ഇളയത് എന്നീ സത്യാഗ്രഹികളുടെ സ്മൃതിമണ്ഡപങ്ങളിലും ഇരുവരും പുഷ്പാര്‍ച്ചന നടത്തി. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. അതിനിടെ നോട്ടീസില്‍ എല്‍എയുടെ പേര് വച്ചില്ലെന്ന് പറഞ്ഞ് അതും സിപിഐ വിവാദമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...  (21 minutes ago)

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (5 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (6 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (6 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (6 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (6 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (6 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (7 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (7 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (10 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (11 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (11 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (11 hours ago)

Malayali Vartha Recommends