Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..

സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായും തകർന്നു; കലാപകാരികൾ ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുകയാണ്; പ്രധാനമന്ത്രിയാകാനുള്ള നിതീഷ് കുമാറിന്റെ സ്വപ്നങ്ങൾ തകരുമെന്ന് വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

03 APRIL 2023 09:03 AM IST
മലയാളി വാര്‍ത്ത

ബീഹാറിൽ നിതീഷ് കുമാറിന്റെ തട്ടകത്തിൽ ചെന്ന് അദ്ദേഹത്തെ വിമർശിച്ചിരിക്കുകയാണ് അമിത് ഷാ. ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാഗത്ബന്ധൻ സർക്കാർ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു . സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായും തകർന്നു. കലാപകാരികൾ ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുകയാണ് എന്നും അദ്ദേഹം വിമർശിച്ചു . വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയാൽ കലാപകാരികളെ പൂർണമായും ഒതുക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാമനവമി ഘോഷയാത്രക്ക് നേരെ നടന്ന അക്രമങ്ങളെയും വർഗീയ സംഘർഷങ്ങളെയും തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരുന്നു . ഈ സാഹചര്യത്തിലാണ് അമിത് ഷാആ കാര്യം വ്യക്തമാക്കിയത്. നവാഡ ജില്ലയിൽ നടന്ന ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സസാറാമിലും ബിഹാർ ഷെരീഫിലും കലാപകാരികൾ അക്രമം അഴിച്ചു വിടുന്ന സാഹചര്യം ഉണ്ടായി .നിതീഷ് കുമാറിന്റെ അധികാരത്തിൽ കലാപകാരികൾ സർവ്വ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2024 ലെ തിരഞ്ഞെടുപ്പിൽ 40 ലോക്‌സഭാ സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാൻ ബിഹാറിലെ ജനങ്ങൾ തീരുമാനിച്ചു. ലാലു പ്രസാദ് യാദവിന്റെയും നിതീഷ് കുമാറിന്റെയും സർക്കാരുകൾക്ക് ബീഹാറിൽ എന്നെങ്കിലും സമാധാനം കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു. അധികാരത്തോടുള്ള വിശപ്പ് കാരണം നിതീഷ് കുമാർ ലാലു പ്രസാദ് യാദവിന്റെ മടിയിൽ ഇരുന്നു. ലാലു പ്രസാദ് യാദവും നിതീഷ് കുമാറും പ്രീണന രാഷ്‌ട്രീയമാണ് പ്രയോഗിച്ചത് എന്നും അമിത് ഷാ പറഞ്ഞു.

പ്രീണന രാഷ്‌ട്രീയം തീവ്രവാദം തഴച്ചുവളരുന്നതിന് കാരണമായി എന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കി തീവ്രവാദത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി കടിഞ്ഞാൺ ഇട്ടുവെന്നും അമിത്ഷാ പറഞ്ഞു. ‘തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കുമെന്ന് രാജ്യത്തെ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ പ്രധാനമന്ത്രിയാകാനുള്ള നിതീഷ് കുമാറിന്റെ സ്വപ്നങ്ങൾ തകരുമെന്നും അമിത് ഷാ പറഞ്ഞു.

ഇതോടെ തേജസ്വി യാദവിന് നേതൃസ്ഥാനം നൽകുമെന്ന വാഗ്ദാനത്തിൽ നിന്നും അദ്ദേഹം പിന്നോട്ട് വലിയും. ഇനി ഒരു കാര്യം കൂടി പറയാം, ജെഡിയുവിനെ തിരികെ എൻഡിഎ സഖ്യത്തിനൊപ്പം കൂട്ടുമോ എന്ന സംശയം ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് മനസ്സിൽ നിന്നും മായ്ച്ച് കളഞ്ഞേക്കൂ. എൻഡിഎയുടെ വാതിൽ ജെഡിയുവിന്റെ മുന്നിൽ അടഞ്ഞ് തന്നെ ആയിരിക്കും എന്നാണ് അമിത് ഷായുടെ വെല്ലുവിളി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...  (18 minutes ago)

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (5 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (6 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (6 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (6 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (6 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (6 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (7 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (7 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (10 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (11 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (11 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (11 hours ago)

Malayali Vartha Recommends