വിധി വരുന്നത് അഞ്ച് വര്‍ഷത്തിനു ശേഷം... അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ന് വിചാരണ കോടതി വിധി പറയും...

വിധി വരുന്നത് അഞ്ച് വര്‍ഷത്തിനു ശേഷം... അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ന് വിചാരണ കോടതി വിധി പറയും...
ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസ് അന്തിമ ഘട്ടത്തിലെത്തിയത്. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസില്‍ 24 പേര്‍ കൂറ് മാറിയിരുന്നു. ഇതില്‍ മധുവിന്റെ ബന്ധുവടക്കം ഉള്‍പ്പെടുന്നു.
2018 ഫെബ്രുവരി 22നാണ് അരി മോഷ്ടിച്ചെന്ന് ആരോപിച്ച് മധുവിനെ ആള്‍ക്കൂട്ടം പിടികൂടി മര്‍ദ്ദിച്ചവശനാക്കി. ആള്‍ക്കൂട്ട മര്‍ദ്ദനത്തിലാണ് മരണമെന്ന് കണ്ടെത്തി പൊലീസ് 16 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് ഒന്നര വര്‍ഷത്തിനുശേഷം 2019ല്‍ വി.ടി.രഘുനാഥിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചെങ്കിലും ചുമതല ഏറ്റെടുത്തില്ല.
വിചാരണ നീണ്ടതോടെ കുടുംബം സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് രംഗത്തെത്തി. തുടര്‍ന്ന് ഹൈക്കോടതി അഭിഭാഷകന്‍ സി. രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായും അഡ്വ. രാജേഷ് എം.മേനോനെ അഡിഷണല്‍ പ്രോസിക്യൂട്ടറായും നിയമിച്ചെങ്കിലും മധുവിന്റെ കുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് രാജേന്ദ്രന്‍ രാജിവച്ചു.
അഡ്വ. രാജേഷ് എം. മേനോനാണ് നിലവില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. 2022 ഏപ്രില്‍ 22ന് വിചാരണ തുടങ്ങി. 129 സാക്ഷികളില്‍ 103 പേരെ വിസ്തരിച്ചു. 24 പേരെ ഒഴിവാക്കി. രണ്ടുപേര്‍ മരിച്ചു. 24 പേര്‍ കൂറുമാറി. പ്രതികള്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണക്കോടതി റദ്ദാക്കിയ അപൂര്‍വ നടപടിയുണ്ടായി.
സാക്ഷികളുടെ കൂറുമാറ്റവും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വിചാരണ വേളയില്‍ എങ്ങനെ പ്രസക്തമാകുമെന്നതിനും കേസ് സാക്ഷ്യം വഹിച്ചു. പ്രതിഭാഗം അഭിഭാഷകന്‍ തന്നെ ഭീഷണിപ്പെടുത്തിയതായി ജഡ്ജി തന്നെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവില്‍ രേഖപ്പെടുത്തി. കോടതിയില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ വ്യക്തമായി കാണുന്നില്ലെന്ന് പറഞ്ഞ സാക്ഷി സുനില്‍കുമാറിനെ കാഴ്ച പരിശോധനയ്ക്ക് അയച്ച സംഭവവുമുണ്ടായി. മാര്‍ച്ച് നാലിനാണ് അന്തിമവാദം പൂര്‍ത്തിയായത്.
"
https://www.facebook.com/Malayalivartha
























