ആ ഭാഗ്യം അനുഭവിക്കാന്‍ യോഗമില്ലാതായി.... 80 ലക്ഷം രൂപയുടെ ഭാഗ്യക്കുറി സമ്മാനാര്‍ഹന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍....

80 ലക്ഷം രൂപയുടെ ഭാഗ്യക്കുറി സമ്മാനാര്‍ഹന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു.മദ്യസല്‍ക്കാരത്തിനിടെയാണ് ഭാഗ്യവാന്റെ ദുരൂഹമരണമുണ്ടായത്. പാങ്ങോട് സ്വദേശി സജി വിലാസത്തില്‍ സജീവ് (35) ആണ് മരിച്ചത്.
ശനിയാഴ്ച സുഹൃത്തിന്റെ വീട്ടിലാണ് മദ്യസല്‍ക്കാരം നടന്നത്. ഇതിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ സജീവിന് വീണു പരുക്കേറ്റിരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടു കൂടിയായിരുന്നു മരണം.
മദ്യസല്‍ക്കാരത്തിനിടയില്‍ വീടിന്റെ മണ്‍തിട്ടയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ താഴേക്കു വീണു മരിക്കുകയായിരുന്നു. വീട്ടുമുറ്റത്തുനിന്ന് ഒരു മീറ്റര്‍ താഴ്ചയിലുള്ള റബര്‍ തോട്ടത്തിലേക്കു വീണ സജീവിന്റെ ശരീരത്തിന് തളര്‍ച്ചയും ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ആയിരുന്നു. ഇതേത്തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ മാസം കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ ഇയാള്‍ക്ക് സമ്മാനമായി ലഭിച്ചിട്ടുണ്ടായിരുന്നു. ഇക്കഴിഞ്ഞ ദിവസം തുക ബാങ്കിലേക്ക് എത്തുകയും ചെയ്തു. ഒന്നാം തീയതി രാത്രി ഒന്‍പതുമണിക്ക് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നില്‍ വാടകയ്ക്കു താമസിക്കുന്ന രാജേന്ദ്രന്‍ പിള്ളയുടെ വീട്ടില്‍ ഇവര്‍ ഒരുമിച്ചുകൂടി മദ്യസല്‍ക്കാരം നടത്തുകയായിരുന്നു.
പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് .
https://www.facebook.com/Malayalivartha
























