കണ്ണൂരില്‍ പുഴയില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

കണ്ണൂരില്‍ പുഴയില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ചിറ്റാരിക്കാല്‍ കോടങ്കല്ലിലെ അനന്തക്കുളം മാത്യു(ബിനോയ്-43)വാണ് മരിച്ചത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. കാര്യങ്കോട് പുഴയിലെ മുനയങ്കുന്നില്‍ വൈദ്യുതി ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതിനിടയിലാണ് അപകടം.
ഭാര്യ: ജീന. മക്കള്‍: ജെയിംസ്, ജൂവല്‍ തെരേസ, ജേക്കബ് (മൂന്നുപേരും വിദ്യാര്‍ഥികള്‍, തോമാപുരം സെയിന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് മണ്ഡപം സെയിന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. നടക്കും.
"
https://www.facebook.com/Malayalivartha
























