കൊച്ചിയില്‍ പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍... മുറിയില്‍ രക്തം തളംകെട്ടിയ നിലയില്‍... ഞെട്ടലോടെ നാട്ടുകാര്‍

കൊച്ചിയില്‍ പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍... മുറിയില്‍ രക്തം തളംകെട്ടിയ നിലയില്‍... ഞെട്ടലോടെ നാട്ടുകാര്‍
ഗൃഹനാഥനായ മണിയന്‍, ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8.50 ഓടെയാണ് സംഭവം പുറംലോകം അറിയുന്നത്.
മണിയന്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് സംശയം. മണിയന്റെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയിലും, സരോജിനിയെയും മനോജിനെയും തലയ്ക്കു അടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികളെല്ലാം. ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം 62 കാരനായ മണിയന്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
മനോജിന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്നും അയല്‍വാസികള്‍. ലോട്ടറി വില്‍പ്പനക്കാരനായിരുന്നു മണിയന്‍. ഇന്ന് രാവിലെ സരോജിനിയുടെ സഹോദരി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ മൂന്ന് മൃതദേഹങ്ങളും കണ്ടത്.
https://www.facebook.com/Malayalivartha
























