കോഴിക്കോട് കിണര്‍ നിര്‍മ്മാണത്തിനിടെ കല്ലുകളും മണ്ണും അടര്‍ന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

കോഴിക്കോട് കിണര്‍ നിര്‍മ്മാണത്തിനിടെ കല്ലുകളും മണ്ണും അടര്‍ന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മുക്കം കുറ്റിപ്പാല പടിഞ്ഞാറെ പുറ്റാട്ട് ബാബു ( 50 ) ആണ് മരിച്ചത്.
കോഴിക്കോട് ജില്ലയിലെ കുറ്റിപ്പാലയിലാണ് കിണര്‍ നിര്‍മ്മാണ പ്രവൃത്തിയ്ക്കിടെ അപകടം സംഭവിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്.
മുക്കം നഗരസഭയിലെ പതിനഞ്ചാം വാര്‍ഡില്‍ കിണര്‍ പണിയ്ക്കിടെ വലിയ മണ്‍കട്ടയും കല്ലുകളും അടര്‍ന്ന് ബാബുവിന്റെ ദേഹത്ത് വീഴുകയായിരുന്നു. തൊഴിലാളികളും അഗ്‌നിരക്ഷ ജീവനക്കാരും വലയുടെ സഹായത്തോടെയാണ് ബാബുവിനെ കിണറില്‍ നിന്നും പുറത്തെടുത്തത്.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിലെ നടപടികള്‍ ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
"
https://www.facebook.com/Malayalivartha
























