Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...


വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..

നായയെ പോലെ മകനെ തല്ലിക്കൊന്നു;മറക്കില്ല ഉയിരുള്ള വരെ പൊറുക്കില്ല,ഇത് മധുവിന്റെ അമ്മയുടെ പോരാട്ട വിജയം,ഞങ്ങളും ഈ മണ്ണിന്റെ മക്കള്‍ ഇവിടെ അന്തസ്സായി ജീവിക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്,ആ അമ്മയുടെ കണ്ണീര് വീണ മണ്ണാണിത് ചുട്ടുപൊള്ളും കേരളം

04 APRIL 2023 07:30 PM IST
മലയാളി വാര്‍ത്ത

നാന്‍പെറ്റ മകനേയെന്ന നിലവിളി കേരളം ഒരിക്കലും മറക്കില്ല. ഇന്നും ആ അമ്മയുടെ നിലവിളി കേരളത്തിന്റെ ഉള്ളുപൊള്ളിക്കുന്നുണ്ട്. അഭിമ്യുവിന്റെ പിച്ചാത്തിപ്പിടിയില്‍ തീര്‍ത്തവര്‍ ഇന്നും വിലസി നടപ്പുണ്ട്. ഭരണകൂടത്തിന്റെ ഒത്താശയോടെ. അഭിമന്യുവിന്റെ അമ്മയുടെ നാന്‍പെറ്റ മകനേയെന്ന നിലവിളി എന്നും മുഴങ്ങിക്കൊണ്ടേയിരിക്കും. അതിന് ശേഷം കേരളം കേട്ട മറ്റൊരമ്മയുടെ നിലവിളിയുണ്ട്. ദൈവമേ ഒരു കുടുംബത്തിനും ഈ ഗതി വരുത്തല്ലേ. നായയെ പോലെ തല്ലിച്ചതച്ചാണ് ആ കാട്ടളക്കൂട്ടം എന്റെ മകനെ കൊണ്ടുവന്നത്. നെഞ്ചുപൊട്ടിപ്പോയി എന്റെ. സ്വന്തം മകനെ ഒരുകൂട്ടം ചേര്‍ന്ന് തല്ലിച്ചതച്ച് മുന്നില്‍ക്കൊണ്ടിട്ടു. ആ കാഴ്ച കാണേണ്ടി വന്ന ഒരമ്മയുടെ നിസഹായവസ്ത ഓര്‍ത്തുനോക്കണം. 5 വര്‍ഷക്കാലം മധുവിന്റെ അമ്മ മല്ലി കുടിച്ച കണ്ണീരില്‍ ആ അധമക്കൂട്ടം അഴിക്കുള്ളിലേക്ക്. ഇത് മല്ലിയെന്ന അമ്മയുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണ്.

പഠിപ്പില്ല പുറംലോകവുമായ് ഒരു ബന്ധവുമില്ല പക്ഷെ അവര്‍ക്ക് ഒന്നേ അറിയുള്ളു എന്റെ മകന് നീതി വേണം. അവനെ കൊന്നവര്‍ ശിക്ഷിക്കപ്പെടണം. അതിന് ഞാന്‍ ഏതറ്റംവരെയും പോകും. അങ്ങനെ ഒരമ്മ തുനിഞ്ഞിറങ്ങിയപ്പോള്‍ പിറന്നത് ഒരു ചരിത്രം കൂടിയാണ്. അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദം അങ്ങ് അധികാരത്തിന്റെ കോട്ടകൊത്തളങ്ങളിലും മുഴങ്ങും എന്നത്. അത് ഒരു പ്രതീക്ഷ കൂടിയാണ് നീതിക്കുവേണ്ടി കാത്തിരിക്കുന്നവര്‍ക്കുള്ള വെളിച്ചം. എങ്കിലും ഒരു കാര്യം കൂടി പറയട്ടെ അട്ടിമറികള്‍ പലതും നടന്നിട്ടുണ്ട് ഇപ്പോഴും രണ്ടുപേരെ കോടതി വെറുതെ വിട്ടിട്ടുണ്ട്. അതിനെതിരെ മല്ലി പ്രതികരിച്ചിട്ടുണ്ട്. സുപ്രീംകോടതി വരെ പോകേണ്ടി വന്നാലും മകനെ കൊന്ന ഒരാളേയും വെറുതെ വിടില്ലെന്ന്. ആ അമ്മയ്ക്കാണടോ കൈയ്യടി.....കേസില്‍ പതിനാറ് പ്രതികളില്‍ പതിനാല് പ്രതികളും കുറ്റക്കാരാണെന്ന് വിളിക്കുമ്പോള്‍ കോടതി വരാന്തയില്‍ നില്‍ക്കുകയായിരുന്നു മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും. വിധി വന്നതോടെ ഇരുവരും പുഞ്ചിരിച്ചു. മുഖത്ത് ആത്മവിശ്വാസം നിഴലിച്ചു. അപ്പോഴേക്കും മൊബൈല്‍ ഫോണുകളില്‍ കോളുകള്‍ തുരുതുരാ വരാന്‍ തുടങ്ങി. എല്ലാവരോടും വിധിയുടെ വിവരം ചെറുവാക്കില്‍ പറഞ്ഞ് ഒതുക്കി.

അഞ്ച് വര്‍ഷമായി നെഞ്ചില്‍ കൊണ്ടുനടന്ന തീക്കനലായിരുന്നു ഈ കേസ് ആ അമ്മയ്ക്ക്. ഒളിഞ്ഞും തെളിഞ്ഞും പരാജയപ്പെടുത്താനായി പല ശക്തികള്‍ വന്നു. നിരന്തരം ഭീഷണികള്‍, പ്രലോഭനങ്ങള്‍. കോടതിയില്‍ സാക്ഷികള്‍ കൂറുമാറുന്നതും പതിവായതോടെ മാനസികമായും തളര്‍ന്നു. പക്ഷേ മധുവെന്ന തങ്ങളുടെ പ്രിയപ്പെട്ടവന് നീതിക്കായി അവര്‍ പൊരുതുക തന്നെ ചെയ്തു. കേസിന്റെ ആദ്യാവസാനം വരെ ആ അമ്മ പോരാടി.....മധുവിന്റെ സഹോദരി പോരാടി.......അവരുടെ പോരാട്ടം എടുത്ത് തന്നെ പറയണം. കാരണം അട്ടപ്പാടിയിടെ ഊരില്‍ നിന്ന് അധികം പുറത്തേക്ക് വരാത്ത ഈ മനുഷ്യര്‍ക്ക് പുറംലോകം എന്നും അന്യമാണ്. മൃഗങ്ങളേക്കാള്‍ ക്രൂരതപൂണ്ട മനുഷ്യര്‍ അവര്‍ക്ക് അപരിചിതമാണ്. മുഖ്യധാരയിലെ രീതികള്‍ മനുഷ്യര്‍ അങ്ങനെ എല്ലാം അവര്‍ക്ക് അപരിചതമാണ്. തങ്ങളുടെ നീതിക്കായുള്ള ശബ്ദം എവിടെ വരെ കേള്‍ക്കുമെന്ന് പോലും അവര്‍ക്ക് ഉറപ്പുണ്ടായിരുന്നില്ല. അവിടെ നിന്ന് തുടങ്ങിയ പോരാട്ടണമാണ്. അതിങ്ങ് നീതിപീഠത്തിന്റെ മുന്നില്‍ വരെ മുഴങ്ങിക്കേട്ടു എന്നത് ചെറിയ കാര്യമല്ല. താഴേക്കിടയില്‍ നിന്ന് പോരാടിയാണ് അവര്‍ ഇത്രയും നേടിയത്. ഇനിയും പോരാട്ടം തുടരുമെന്ന് ആ അമ്മ ഉറക്കെ പ്രഖ്യാപിച്ച് കഴിഞ്ഞു. മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ പോരാട്ടാഗ്‌നിയില്‍ നിന്ന് ഉയര്‍ന്ന വാക്കുകളാണ്. അതിന് പ്രതികളെ ഭസ്മമാക്കാനുള്ള ശേഷിയുണ്ട്.

മധുവിന് നീതി കിട്ടിയോ എന്ന് ചോദിച്ചാല്‍ ഇല്ലയെന്ന് തന്നെ ഞാന്‍ പറയും. കേസില്‍ മുഴുവന്‍ പ്രതികളേയും ശിക്ഷിക്കാതെ നീതി പൂര്‍ണ്ണാകില്ലല്ലോ. രണ്ട് പ്രതികളെ വെറുതെ വിട്ടതില്‍ മധുവിന്റെ കുടുംബത്തിനും അമര്‍ഷമുണ്ട്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ എന്ന പ്രയോഗം അംഗീകരിക്കാനാകുന്നതല്ല. ഒരാളെ കൂട്ടംചേര്‍ന്ന് ക്രൂരമായ് തല്ലിക്കൊല്ലുക ഇങ്ങനെയുള്ള സൈക്കോകള്‍ സമൂഹത്തിന് ഭീഷണി തന്നെയാണ്. പിന്നെ മധു കേസില്‍ നീതി ലഭിച്ചുവെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഞെളിയാന്‍ വരട്ടെ. മധു ഒരു പ്രതിനിധിയാണ്.. ഇങ്ങനെയും കൂടിയാണ് കേരളം എന്ന് ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്ത പ്രതിനിധി. കാരണം പട്ടിണി കിടക്കുന്നവര്‍ ഇന്നും ഈ നാട്ടിലുണ്ട്. സര്‍ക്കാര്‍ തള്ളിമറിക്കുന്ന നമ്പര്‍ വണ്‍ കേരളത്തിന്റെ ഒരു ആനുകൂല്യങ്ങളും കിട്ടാത്ത ആദിവാസി ഊരുകള്‍. വിശപ്പ് സഹിക്ക വയ്യാതെ ഭക്ഷണം മോഷ്ടിച്ചതിനാണ് മധുവിനെ കള്ളനെന്ന് മുദ്രകുത്തി തല്ലിക്കൊന്നത്. ഇന്നാട്ടില്‍ ആരും പട്ടിണി കിടക്കില്ലെന്ന് വാക്ക് കൊടുത്ത പിണരായി ഭരണത്തിന്‍ കീഴിലാണ് മധുവിന്റെ കൊലപാതകം നടന്നിരിക്കുന്നത്. വിശപ്പ് സഹിച്ചും മുണ്ട് മുറുക്കിയുത്തും പച്ചവെള്ളം കുടിച്ചും കഴിയുന്ന എത്രയോ മനുഷ്യര്‍. വികസനം പോയിട്ട് ആ പാവങ്ങളുടെ ആനുകൂല്യത്തില്‍ വരെ കൈയ്യിട്ട് നക്കുന്ന ഓരോ ഉദ്യോഗസ്ഥരും ആദിവാസി ഊരുകലെ തിരിഞ്ഞ് പോലും നോക്കാത്ത സര്‍ക്കാരും മധുവിന്റെ മരണത്തില്‍ കുറ്റക്കാരാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിരാഹാര സമരം നടത്തിയ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി  (16 minutes ago)

വൈദ്യുതി പ്രതിസന്ധിക്കിടെ റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്....  (40 minutes ago)

വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (55 minutes ago)

ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം സ്മൃതി ദിനമായി പുതുപ്പള്ളിയിൽ ഇന്ന് ആചരിക്കും...  (1 hour ago)

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം...  (1 hour ago)

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം.... കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തി..  (1 hour ago)

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...  (1 hour ago)

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...  (2 hours ago)

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (7 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (8 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (8 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (8 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (8 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (8 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

Malayali Vartha Recommends