Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...


വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം സമഗ്ര നിയമ നിര്‍മ്മാണം: മന്ത്രി വീണാ ജോര്‍ജ്... വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തി

04 APRIL 2023 09:22 PM IST
മലയാളി വാര്‍ത്ത

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സമഗ്ര നിയമ നിര്‍മ്മാണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി കാലോചിതമായി നിയമം ഭേദഗതി വരുത്തും. ആരോഗ്യ സ്ഥാപനങ്ങളിലെ എല്ലാ വിഭാഗം ജീവനക്കാരുടേയും സുരക്ഷിതത്വം ഉറപ്പ് വരുത്താനുള്ള നിയമമായിരിക്കുമത്.

ഒപ്പം പൊതുജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കണം. ജീവനക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം തടയാനുള്ള നിയമ നിര്‍മ്മാണത്തിനായുള്ള വിവിധ സംഘടനകളുടെ പ്രാഥമിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ സര്‍ക്കാര്‍ എടുത്ത നടപടികളില്‍ കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു. അത്യാഹിത വിഭാഗത്തിലും മറ്റും അധിക കൂട്ടിരിപ്പുകാര്‍ പാടില്ലെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഇത് നടപ്പിലാക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡിജിപി ഉള്‍പ്പെടെയുള്ളവരുടെ മീറ്റിംഗും നടത്തിയിരുന്നു. പുതുതായി നിയമിക്കുന്ന സെക്യൂരിറ്റി ജീവനക്കാര്‍ വിമുക്ത ഭടന്‍മാരായിരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രികളിലെ പ്രധാന ഭാഗങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.

ആശുപത്രികളില്‍ സംഘര്‍ഷ സാധ്യതകളെ ലഘൂകരിക്കുകയും പ്രധാനമാണ്. തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്ന രോഗികളുടെ തീവ്രത അവരുടെ ബന്ധുക്കളെ അറിയിച്ചിരിക്കണം. ഐസിയുവിനടുത്ത് രോഗികളുടെ കൂട്ടിരുപ്പുകാരുമായി ആശയ വിനിമയം നടത്താനുള്ള സ്ഥലം കണ്ടെത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം തടയാനുള്ള നിയമ ഭേദഗതിയ്ക്കായുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സംഘടനകള്‍ ഏകകണ്ഠമായി അഭിനന്ദിച്ചു. ശാരീരികമായ അക്രമം കൂടാതെ മാനസികമായ പീഡനവും, വാക്കുകളാലുള്ള അധിക്ഷേപവും, സോഷ്യല്‍ മീഡിയ അധിഷേപവും ബില്ലില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് ഭൂരിഭാഗം സംഘടനകളും പറഞ്ഞു.

നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ പൊതുജനങ്ങള്‍ക്ക് പരാതി പറയാനുള്ള പബ്ലിക് ഫോറം കൂടി ഉണ്ടായിരിക്കണമെന്ന് ചിലര്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, ആരോഗ്യ മേഖലയിലെ ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിരാഹാര സമരം നടത്തിയ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി  (15 minutes ago)

വൈദ്യുതി പ്രതിസന്ധിക്കിടെ റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്....  (39 minutes ago)

വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (54 minutes ago)

ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം സ്മൃതി ദിനമായി പുതുപ്പള്ളിയിൽ ഇന്ന് ആചരിക്കും...  (1 hour ago)

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം...  (1 hour ago)

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം.... കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തി..  (1 hour ago)

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...  (1 hour ago)

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...  (2 hours ago)

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (7 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (8 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (8 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (8 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (8 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (8 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

Malayali Vartha Recommends