ബിജു നല്‍കിയ പൊതി കൈയ്യിലുണ്ട്, സോളാര്‍ കമ്മീഷന് ആ പൊതി കൈമാറുമെന്ന് കൊല്ലപ്പണിക്കാരന്‍ ചന്ദ്രന്‍

ഒരു പൊതി തനിക്ക് മുമ്പ് ബിജു രാധാകൃഷ്ണന്‍ തന്നിട്ടുണ്ടെന്ന് കൊല്ലപ്പണിക്കാരന്‍ ചന്ദ്രന്‍ പറഞ്ഞു. ഇത് സോളാര്‍ കമ്മീഷന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരില്‍ സോളാര്‍ കമ്മീഷന്‍ നടത്തിയ തിരച്ചിലിലാണ് വെളിപ്പെടുത്തല്‍. ചന്ദ്രന്റെ ബന്ധുവായ ശെല്‍വിയും ഇവിടെയുണ്ട്.
തമിഴ്‌നാട് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ശെല്‍വപുരത്തെ ഷണ്‍മുഖപുരം റസി!ഡന്‍സ് കേ!ാളനിയിലെ സ്വര്‍ണപണിക്കാരന്‍ ചന്ദ്രന്റെ വീട്ടില്‍ സേളര്‍ കമ്മിഷനും പെ!ാലീസ് സംഘവും സിഡിക്കായി പരിശേ!ാധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സിഡി ലഭിച്ചില്ലെന്നു മാത്രമല്ല, പരിശേധന നടത്തിയവരേ!ാടു ചന്ദ്രന്റെ അമ്മ തട്ടിക്കയറുകയും ചെയ്തു. ചന്ദ്രന്റെ ഭാര്യ ശെല്‍വി ബിജുവിന്റെ ബന്ധുവാണെന്നാണ് സൂചന.
നാലു പൊലീസുകാരും അഭിഭാഷകനുമുള്‍പ്പെട്ട ആറംഗ സംഘമാണ് ബിജു രാധാകൃഷ്ണനൊപ്പം തെളിവു ശേഖരിക്കുന്നതിനായി കേരളത്തില്‍നിന്ന് യാത്ര തിരിച്ചത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി: സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഇവരെ അനുഗമിക്കുന്നുണ്ട്. തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ആരെയും കബളിപ്പിക്കാനല്ല തന്റെ വെളിപ്പെടുത്തലുകളെന്ന് ബിജു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha