Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഫോൺ വിശദാംശങ്ങൾ അരിച്ച് പെറുക്കി, നയതന്ത്ര ചാനൽ സ്വർണക്കടത്തിന്റെ ആസൂത്രകനായ കെ.ടി. റമീസ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരുമായി ബന്ധപ്പെട്ടിരുന്നതായി സംശയം, റമീസ് ബന്ധപ്പെട്ട ആ പ്രമുഖരിലേക്കാണ് ഇഡി അന്വേഷണം...

10 APRIL 2023 11:55 AM IST
മലയാളി വാര്‍ത്ത

More Stories...

സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു

കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

I WILL ARREST..ജഡ്ജിയുടെ മുന്നിൽ കിടന്ന് നിലവിളിച്ച് DYSP..!പൊട്ടിക്കരഞ്ഞ് റാമിന്റെ ഭാര്യ..! കോടതിയിൽ ട്വിസ്റ്റ്

നയതന്ത്ര ചാനൽവഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം വീണ്ടും സജീവമാക്കി മുന്നിട്ടിറങ്ങിയിരിക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്റേറ്റ്. അറസ്റ്റിലായ കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി. റമീസിനെ അടപടലം പൂട്ടാൻ കൃത്യമായ തെളിവുകൾ കണ്ടെത്താൻ ഇ.ഡി നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. നയതന്ത്ര ചാനൽ സ്വർണക്കടത്തിന്റെ ആസൂത്രകനായ കെ.ടി. റമീസ് ബന്ധപ്പെട്ടെന്ന് കരുതുന്നവരുടെ ഫോൺ വിശദാംശങ്ങൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അരിച്ച് പെറുക്കി പരിശോധന തുടങ്ങി കഴിഞ്ഞു.

സ്വർണക്കടത്തു നടന്ന കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ച ഏതാനും പ്രമുഖരുമായി റമീസ് ബന്ധപ്പെട്ടിരുന്നതായാണ് സംശയം. റമീസ് ദുബായിലായിരുന്ന കാലത്ത് രണ്ടു പ്രമുഖർക്ക് വിദേശ ഫോൺവിളികൾ വന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. റമീസ് ബന്ധപ്പെട്ട ആ പ്രമുഖരിലേക്കാണ് ഇഡി ഇനി അന്വേഷണത്തിലേക്ക് കടക്കുക. ഇവർ ആരൊക്കെയാണെന്നുള്ള വിശദമായ വിവരം ഉടൻ തന്നെ പുറത്തുവരും.

തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിന്റെ മറവിൽ കേരളത്തിലേക്ക് സ്വർണം കടത്താമെന്ന ആശയം റമീസാണ് സ്വപ്ന സുരേഷ്, പി.ആർ. സരിത്ത് എന്നിവരെ അറിയിച്ചതെന്ന് ഇ.ഡിയും കസ്റ്റംസും കണ്ടെത്തിയിരുന്നു. ദുബായിൽ നിന്ന് സ്വർണം കടത്താൻ ഒത്താശയും ചെയ്തു. സ്വർണക്കടത്തിന് ഹവാലയായും കള്ളപ്പണമായും പലരും തുക നിക്ഷേപിച്ചതും ഇയാൾ വഴിയാണെന്നാണ് സൂചന.

റിമാൻഡിൽ കഴിയുന്ന റമീസിനെ ഈയാഴ്ച കസ്റ്റഡിയിൽ വാങ്ങി ഇ.ഡി വിശദമായി ചോദ്യം ചെയ്യും. സ്വർണക്കടത്തിന്മുഖ്യമന്ത്രിയുടെ ഓഫീസിലെ ആർക്കെങ്കിലും ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ രാഷ്ട്രീയവിവാദത്തിന് വഴിതെളിയുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അതിനാൽ വളരെ കരുതലോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ച ഏതാനും പ്രമുഖരുമായി റമീസ് ബന്ധപ്പെട്ടിരുന്നുയെന്ന് തെളിഞ്ഞാൽ പിണറായി വിജയൻ ഇതിന് വ്യക്തമായ മറുപടി പറയേണ്ടതായി വരും. പ്രതിപക്ഷത്തിന് ഇത് സംസ്ഥാനസർക്കാരിനെ പൂട്ടാനുള്ള വജ്രായുധം തന്നെയാണ്.

റമീസിനെ ഈമാസം ഏഴിനാണ് ഇ.ഡി അറസ്റ്റു ചെയ്തത്. കേസില്‍ നേരത്തെ ശിവശങ്കറിന്റേയും സ്വപ്‌നയുടെ അറസ്റ്റ് രേഖപ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് റമീസ്. സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകനായ റമീസിനെ ചോദ്യം ചെയ്യാൻ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ശേഷം ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്വര്‍ണ്ണക്കടത്ത് കേസില്‍ തുടര്‍ന്നും അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തുക എന്ന ആശയം റമീസിന്റേതായിരുന്നു. ദുബായില്‍നിന്ന് ഫൈസല്‍ ഫരീദിനെക്കൊണ്ട് സ്വര്‍ണ്ണം കയറ്റി അയപ്പിച്ചതും റമീസായിരുന്നുവെന്നാണ് കണ്ടെത്തല്‍.സ്വർണക്കടത്തിലെ ഹവാല ഇടപാടുകൾ, കള്ളപ്പണ വിനിയോഗം, സ്വർണം കൈപ്പറ്റിയവരുടെ വിവരങ്ങൾ തുടങ്ങിയവ റമീസിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇ.ഡി.

സ്വർണക്കടത്ത് കേസിൽ 2020ൽ റമീസിനെ കസ്റ്റംസും എൻ.ഐ.എയും അറസ്റ്റു ചെയ്തിരുന്നു. സ്വർണക്കടത്ത് പുറത്തായതിന് പിന്നാലെ ഒളിവിൽപ്പോയ സ്വപ്നാ സുരേഷ്, സന്ദീപ് നായർ എന്നിവരെ അറസ്റ്റു ചെയ്തശേഷമാണ് മലപ്പുറത്തെ വീട്ടിൽ നിന്ന് റമീസിനെ പിടി കൂടിയത്. ഈ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്നു റമീസ്. 2020 ജൂലായ് അഞ്ചിനാണ് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിന്റെ മറവിൽ നയതന്ത്ര ചാനൽ വഴി കടത്തിക്കൊണ്ടുവന്ന 15 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (28 minutes ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (34 minutes ago)

Hyderabad ടെക്കിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്;  (44 minutes ago)

Savariya-Basant ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു?  (49 minutes ago)

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (50 minutes ago)

Nuclear-centrifuges ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍  (1 hour ago)

ത്രിപുര പൊലീസ് മേധാവിയെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സിജെപി സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി ജന്തര്‍ മന്തറില്‍  (1 hour ago)

പ്രതിഷേധത്തിനു നേരെ ലാത്തിചാര്‍ജ് ഉണ്ടായത് നേരില്‍ കണ്ട അനുഭവം പങ്കുവച്ച് നടി നോയ്‌ല ഫ്രാന്‍സി  (1 hour ago)

ഝാന്‍സി റാണി ചമയാതെ അടര്‍ക്കളത്തിലെ അഭിമന്യു : ശ്വേത മേനോനെതിരെ വിമര്‍ശനവുമായി ഉഷാ ഹസീന  (1 hour ago)

ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ നിസ്സഹായരാണ്... പ്രതിഷേധത്തിനിടെ പുറത്തു പോകേണ്ടി വന്നപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി സിജ റോസ്  (1 hour ago)

സിജെപി മാര്‍ച്ചില്‍ ലൈവ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് രഞ്ജിനി ഹരിദാസ്  (1 hour ago)

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു  (1 hour ago)

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത് രഞ്ജിനി ഹരിദാസ്  (1 hour ago)

സീതയാകാന്‍ ഒരുങ്ങിയതിനെ കുറിച്ച് സായ് പല്ലവിയുടെ വാക്കുകള്‍  (2 hours ago)

Malayali Vartha Recommends