ജലീൽ സാഹിബിനെ കേന്ദ്ര സർക്കാർ അങ്ങ് എടുത്തേക്കും... രണ്ടു ഫെയ്സ് ബുക്ക് പോസ്റ്റുകളാണ് ബി.ജെ.പി ദേശീയ നേതൃത്വം അതീവ ഗൗരവമായി എടുത്തിരിക്കുന്നത്...രണ്ടും ബി ജെ പി യെ നിശിതമായി വിമർശിക്കുന്നതാണ്...സി പി എമ്മിലെ മുസ്ലീം വർഗീയതയുടെ അടയാളമായാണ് ജലീൽ എന്ന മുൻ സിമി നേതാവിനെ, കുടുക്കാൻ കേന്ദ്രത്തിന് അധികം സമയം വേണ്ട...

ജലീൽ സാഹിബിനെ കേന്ദ്ര സർക്കാർ അങ്ങ് എടുത്തേക്കും. കെ.റ്റി.ജലീലിൻെ രണ്ടു ഫെയ്സ് ബുക്ക് പോസ്റ്റുകളാണ് ബി.ജെ.പി ദേശീയ നേതൃത്വം അതീവ ഗൗരവമായി എടുത്തിരിക്കുന്നത്. രണ്ടും ബി ജെ പി യെ നിശിതമായി വിമർശിക്കുന്നതാണ്. ഇതിൽ എലത്തൂർ തീവണ്ടി ആക്രമണ കേസിലെ പ്രതിയെ അയച്ചത് ബി ജെ പിയാണെന്ന പ്രസ്താവനയാണ് കേന്ദ്ര ഇൻ്റലിജൻസ് അതീവ ഗൗരവമായി എടുത്തിരിക്കുന്നത്. ജലീൽ സാഹിബിനെതിരായി കേന്ദ്ര സർക്കാരിൻ്റെ കൈയിലുള്ള രാജ്യദ്രോഹ കേസ് ഉൾപ്പെടെയുള്ളവ പൊടി തട്ടിയെടുക്കാനാണ് നീക്കം..എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിന്റെ പിന്നില്‍ വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള പദ്ധതിയുണ്ടായിരുന്നോയെന്ന ചോദ്യവുമായി കെടി ജലീല്‍ എംഎല്‍എ തികച്ചും അപ്രതീക്ഷിതമായാണ് രംഗത്തെത്തിയത്. വാർത്തകളിൽ ഇടം നേടാനുള്ള ശ്രമമായി ഇതിനെ വ്യാഖ്യാനിക്കാമെങ്കിലും ജലീലിൻ്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വ്യക്തമാണ്.
ട്രെയിന്‍ കത്തിക്കാന്‍ എന്തിനാണ് ഡല്‍ഹിയില്‍ നിന്ന് പ്രതി കോഴിക്കോട് എത്തിയതെന്നും അയാളെ ആരെങ്കിലും വിലക്കെടുത്ത് ചെയ്യിപ്പിച്ചതാണോ ആക്രമണമെന്നും ജലീല്‍ ചോദിച്ചു. ഉത്തര്‍പ്രദേശില്‍ രാമനവമി ദിനത്തില്‍ പശുക്കളെ അറുത്ത സംഭവത്തില്‍ ഭാരത് ഹിന്ദു മഹാസഭയിലെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതും ഇതില്‍ മുസ്ലീം യുവാക്കള്‍ക്കെതിരായ വ്യാജപരാതിയും ചൂണ്ടിക്കാണിച്ചാണ് ജലീലിന്റെ ചോദ്യങ്ങള്‍. ഇക്കാര്യങ്ങള്‍ എലത്തൂര്‍ കേസ് അന്വേഷണ സംഘം പരിശോധിക്കണമെന്ന് ജലീല്‍ ആവശ്യപ്പെട്ടു. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരും കണ്ണൂരും 'ഇങ്ങെടുക്കാന്‍' ആരെങ്കിലും നടത്തിയ ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നോ എലത്തൂരിലെ തീയ്യിടല്‍?. കോഴിക്കോട്ട് ഒരു വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ വല്ല പദ്ധതിയും തീവണ്ടി കത്തിക്കലിന് പിന്നില്‍ ഉണ്ടായിരുന്നോ?.
സൈഫിയെ ആരെങ്കിലും വിലക്കെടുത്ത് ചെയ്യിച്ചതാണോ പ്രസ്തുത പൈശാചിക കൃത്യം?. വരാന്‍ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുഖത്ത് വെച്ച് ഇത്തരമൊരു സംഭവം അരങ്ങേറാന്‍ പ്രത്യേക കാരണം വല്ലതുമുണ്ടോ?. ആഗ്രയിലെ ''പശുവിനെ അറുത്ത്' കലാപം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ യാഥാര്‍ത്ഥ്യം പുറത്തായി കുറ്റവാളികള്‍ കയ്യോടെ പിടികൂടപ്പെട്ട സാഹചര്യത്തില്‍ മേല്‍ ചോദ്യങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുന്നുണ്ട്? ''ഇത്തരം ഒരു പോസ്റ്റ് ജലീൽ എന്തിനാണ് ഇട്ടതെന്ന സംശയത്തിലാണ് ബി ജെ പിയും കേന്ദ്ര സർക്കാരും. ഒരു പ്രാദേശിക സി പി എം നേതാവായി മാത്രം ജലീലിനെ ബി ജെ പി കാണുന്നില്ല. സിമി മുതലുള്ള അദ്ദേഹത്തിൻ്റെ ചരിത്രം ബി ജെ പിയുടെ കൈയിലുണ്ട്. കാശ്മീർ സന്ദർശനത്തിനിടയിൽ പാക് അധിനിവേശ കാശ്മീർ എന്ന് ജലീൽ പ്രയോഗിച്ചതും കേന്ദ്ര ഏജൻസികൾ ഗൗരവമായി എടുത്തിട്ടുണ്ട്.
അതേസമയം, പ്രതി ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഷാറൂഖ് മുമ്പും കേരളത്തില്‍ എത്തിയെന്ന സംശയത്തിലാണ് അന്വേഷണസംഘം. സംഭവ ദിവസം പ്രതി ഷൊര്‍ണൂരില്‍ ചിലവഴിച്ചത് 14 മണിക്കൂറാണ്. അവസാനം വിളിച്ച നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആയ നിലയിലാണ്. ഷാറൂഖിന് ദില്ലിയില്‍ മലയാളികളുമായി ബന്ധമുണ്ടോ എന്നതിലും പരിശോധന നടക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ പേരെ കേരള പൊലീസ് ദില്ലിയില്‍ ചോദ്യം ചെയ്തു. ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന ശ്രമങ്ങളെയും ചില ക്രൈസ്തവ പുരോഹിതന്മാരുടെ ബിജെപി അനുകൂല നിലപാടുകളെയും കെ ടി ജലീൽ എം എൽ എ തള്ളി.. ചില തിരുമേനിമാരുടെ ബിജെപി പ്രേമം കോൺഗ്രസിന്റെ ആപ്പീസ് പൂട്ടിക്കുമെന്നും പുരോഹിതൻമാരുടെ ബിജെപി പ്രേമത്തെ തള്ളിപ്പറയാൻ യുഡിഎഫ് രാഷ്ട്രീയ നേതൃത്വം വൈകരുതെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
തങ്ങൾ അകപ്പെട്ട കേസു കൂട്ടങ്ങളിൽ നിന്ന് തടിയൂരാനാണ് ചില പുരോഹിതരുടെ പുതിയ മോദി സ്തുതി. ഇത് തിരിച്ചറിയാൻ അഭിമാന ബോധമുള്ള ക്രൈസ്തവർക്കാകും. മുസ്ലിം-ക്രൈസ്തവ അകൽച്ച മുതലെടുത്ത് നേട്ടം കൊയ്യാനുള്ള ബിജെപി നീക്കത്തിന് തടയിടാൻ ഇരു സമുദായങ്ങളിലെയും വിവേകികളായ രാഷ്ട്രീയ നേതാക്കൻമാർ രംഗത്തുവരണം. എത്ര തലകുത്തി മറിഞ്ഞാലും ആരെ വിലക്കെടുത്താലും ബി.ജെ.പി കേരളത്തിൽ രക്ഷപ്പെടില്ല. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ പോലെ മുസ്ലിംലീഗും ഇടതുമുന്നണിയുടെ ഭാഗമാകണം. അസ്ഥിപഞ്ജരമായ കേരളത്തിലെ കോൺഗ്രസ്സിനെ ആരോഗ്യവതിയാക്കാൻ ലീഗല്ല ആര് വിചാരിച്ചാലും കഴിയില്ലെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
ഇതുവരെ കാര്യം നിസ്സാരമായി കണ്ടവർ യാഥാർത്ഥ്യം തിരിച്ചറിയണം. കോൺഗ്രസ്സിൻ്റെ കേരളത്തിലെ രാഷ്ട്രീയ അടിത്തറയാണ് തകരുന്നത്. ഒരേഒരാശ്വാസം ജനങ്ങൾക്ക് വിശ്വസിക്കാൻ കൊള്ളാവുന്ന ഒരൊറ്റ നേതാവ് മലയാളക്കരയിൽ ബി.ജെ.പിക്കില്ല എന്നുള്ളതാണ്. ഇങ്ങനെയാണ് ജലീലിൻ്റെ പോസ്റ്റ് ആരംഭിക്കുന്നത്.മൃതദേഹത്തിൽ നിന്ന് പേനിറങ്ങുന്നത് പോലെയാണ് കോൺഗ്രസ്സിൽ നിന്നുള്ള ആളുകളുടെ കുടിയിറക്കം. ചില തിരുമേനിമാരുടെ ബി.ജെ.പി പ്രേമം കോൺഗ്രസ്സിൻ്റെ ആപ്പീസ് പൂട്ടിക്കും. തങ്ങൾ അകപ്പെട്ട കേസു കൂട്ടങ്ങളിൽ നിന്ന് തടിയൂരാനാണ് പുതിയ മോദി സ്തുതി. ഇത് തിരിച്ചറിയാൻ അഭിമാന ബോധമുള്ള ക്രൈസ്തവർക്കാകും.മുസ്ലിം-ക്രൈസ്തവ അകൽച്ച മുതലെടുത്ത് നേട്ടം കൊയ്യാനുള്ള ബി.ജെ.പി നീക്കത്തിന് തടയിടാൻ ഇരു സമുദായങ്ങളിലെയും വിവേകികളായ രാഷ്ട്രീയ നേതാക്കൻമാർ രംഗത്തുവരണം. പുരോഹിതൻമാരുടെ സ്വർത്ഥ താൽപര്യങ്ങൾക്ക് വിശ്വാസികളെ വിട്ട് കൊടുത്ത് മിണ്ടാതിരിക്കരുത്. സമാന്തര കേമ്പയിൻ എത്രയും വേഗം ആരംഭിക്കണം..
മാർ ആലഞ്ചേരി പിതാവിനോട് ഒരു കാര്യം: മുസ്ലിം രാജ്യങ്ങളിൽ നിന്ന് ഇതര മതസ്ഥരെ ഓടിക്കുന്നുവെന്ന് അങ്ങ് പറഞ്ഞതായി വായിക്കാനിടയായി. അങ്ങിനെ അങ്ങ് പറഞ്ഞിട്ടില്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. മറിച്ചാണെങ്കിൽ ഏത് മുസ്ലിം രാജ്യത്ത് നിന്നാണാവോ സഹോദര മതസ്ഥരെ ഓടിക്കുന്നതെന്ന് പറഞ്ഞ് തന്നാൽ നന്നാകും. സാക്ഷാൽ മക്കയും മദീനയും നിലകൊള്ളുന്ന സൗദ്യ അറേബ്യയിൽ നിന്ന് ഓടിക്കപ്പെട്ട ഒരു ക്രൈസ്തവ കുടുംബത്തെയോ ഹൈന്ദവ കുടുംബത്തെയോ ചൂണ്ടിക്കാണിച്ച് തരാൻ അങ്ങേക്കാകുമോ പിതാവേ? യു.എ.ഇ.യിൽ നിന്നോ ഖത്തറിൽ നിന്നോ കുവൈത്തിൽ നിന്നോ ബഹറൈനിൽ നിന്നോ ഒമാനിൽ നിന്നോ മലേഷ്യയിൽ നിന്നോ ബാംഗ്ലാദേശിൽ നിന്നോ ഓടിക്കപ്പെട്ട ഒരു മലയാളി ക്രൈസ്തവ-ഹൈന്ദവ കുടുംബത്തെ കുറിച്ച് താങ്കൾക്ക് ചൂണ്ടിക്കാണിക്കാൻ സാധിക്കുമോ തിരുമേനി?അപ്പോൾ കാണുന്നവനെ ''അപ്പാ" എന്ന് വിളിക്കുന്നത് ഒരുതരം തല മറന്ന് എണ്ണ തേക്കലാണ്. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന ക്രൈസ്തവ-ഹൈന്ദവ സഹോദരങ്ങളാണ് ആലഞ്ചേരി പിതാവിൻ്റെ പ്രസ്താവന സത്യമാണെങ്കിൽ മറുപടി നൽകേണ്ടത്. അതവർ ചെയ്യുമെന്നാണ് എൻ്റെ പ്രതീക്ഷയെന്ന് ജലീൽ പറയുന്നു.
കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി ദില്ലി കോടതി പരിഗണിച്ചിട്ടുണ്ട്.. ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും ഹര്‍ജിയില്‍ ഹര്‍ജിക്കാരന്‍ വിശദീകരിച്ചിട്ടുണ്ട്. അഭിഭാഷകന്‍ ജി എസ് മണിയാണ് ഹര്‍ജി നല്‍കിയത്. ഇന്ത്യ അധീന കാശ്മീർ, ആസാദ് കാശ്മീർ തുടങ്ങിയ പരാമർശങ്ങളോട് കൂടിയ ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ കെ ടി ജലീലിനെതിരെ പത്തനംതിട്ട കീഴ് വായ്പൂർ പൊലീസ് കേസെടുത്തിരുന്നു. കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് കേസിൽ കെ ടി ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിരുന്നത്.. ഇന്ത്യൻ ശിക്ഷാ നിയമം 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നിവയാണ് വകുപ്പുകൾ. തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർദ വളർത്താൻ ശ്രമിച്ചെന്നുമാണ് എഫ്ഐആർ. എന്നാൽ പോലീസ് കേസ് ആവിയായി.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീൽ ഭരണഘടനയെ അപമാനിക്കാൻ ശ്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു. ആർഎസ്എസ് ജില്ലാ പ്രചാരക് പ്രമുഖ് അരുൺ മോഹനാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല ജുഡീഷ്യൽ മഡജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും ജലീലിന്‍റെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള തുടർ നടപടികളിലേക്ക് പൊലീസ് കടക്കുക. അതേസമയം ജലിലിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് എ ബി വി പി നൽകിയ പരാതിയിൽ കേസെടുക്കേണ്ടന്നാണ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രൊസിക്യൂഷൻ നൽകിയ നിയമോപദേശം. കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ജലീല്‍ ആസാദ് കശ്മീരെന്ന് പ്രസ്താവന നടത്തിയത്. പോലീസ് സുരക്ഷയില്‍ കശ്മീര്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമായിരുന്നു രാജ്യവിരുദ്ധ പരാമര്‍ശം. ജമ്മുവും, കശ്മീര്‍ താഴ് വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍. കശ്മീരില്‍ നിന്നും വേര്‍പെട്ട ഭാഗം പാക് അധീന കശ്മീര്‍ ആസാദ് കശ്മീരെന്ന് അറിയപ്പെട്ടിരുന്നതെന്നായിരുന്നു ജലീലിന്റെ പ്രസ്താവന.
കശ്മീരിന്റെ എല്ലായിടത്തും പട്ടാളക്കാരാണെന്നും പതിറ്റാണ്ടുകളായി കശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണെന്നും കേന്ദ്ര സര്‍ക്കാരിനേയും ജലീല്‍ വിമര്‍ശിക്കുന്നുണ്ട്. വിഭജന കാലത്ത് നല്‍കിയ സ്വതന്ത്ര പദവി സമ്മതം കൂടാതെ എടുത്തു മാറ്റിയതില്‍ കശ്മീര്‍ ജനതയ്ക്ക് ദുഃഖമുണ്ട്. എന്നാല്‍ സ്വസ്ഥത തകര്‍ക്കാന്‍ അവര്‍ക്ക് ഇഷ്ടമല്ല. വിഭജന കാലത്ത് പാകിസ് ഥാനൊപ്പം ചേര്‍ക്കപ്പെട്ട ഭാഗം ആസാദ് കശ്മീര്‍ എന്നാണ് അറിയപ്പെട്ടത്. സിയാഉല്‍ ഹഖ് പാക് പ്രസിഡന്റായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറിയെന്നുമായിരുന്നു ജലീലിന്റെ പ്രസ്താവന. ഇതിനെതിരെ ബിജെപി രംഗത്ത് എത്തുകയും എംഎല്‍എയുടേത് രാജ്യവിരുദ്ധ പ്രസ്താവനയാണെന്നും പരാതി നൽകിയിരുന്നു.ഒരു രാജ്യസ്നേഹിയും നടത്താത്ത പ്രതികരണമാണ് ജലീലിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. പിണറായി വിജയൻ ഒഴികെയുള്ള സി പി എം നേതാക്കളാരും തന്നെ ജലീലിനെ അനുകൂലിച്ചതേയില്ല. പിണറായി പരസ്യമായി ജലീലിന പിന്തുണച്ചില്ലെങ്കിലും ഉറ്റ ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം നിശബ്ദത പാലിച്ചു. ബി ജെ പിയുടെ ഇരയാണ് ജലീൽ എന്ന് വരുത്തി തീർക്കാനും ശ്രമങ്ങൾ തുടർന്നു. എന്നാൽ ജനാധിപത്യ വിശ്വാസികൾ ആരും തന്നെ ജലീലിനെ അനുകൂലിച്ച് രംഗത്തെത്തിയില്ല .
ആസാദ് കശ്മീര്‍ പരാമാര്‍ശം വലിയ വിവാദമാവുകയും ദില്ലി പോലീസില്‍ പരാതി എത്തുകയും ചെയ്തപ്പോൾ ഡൽഹിയിലുണ്ടായിരുന്ന ജലീൽ പുലര്‍ച്ചെ മൂന്നിനുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി. വീട്ടിൽ നിന്ന് സന്ദേശം ലഭിച്ചത് അനുസരിച്ചാണ് ജലീൽ ദില്ലിയില്‍ നിന്നും മടങ്ങിയതെന്നാണ് സി പി എം പറഞത്. പ്രവാസികാര്യവുമായി ബന്ധപ്പെട്ട നിയമസഭാ സമിതിയുടെ യോഗമാണ് ദില്ലിയില്‍ നടന്നത്. ഉച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാനായിരുന്നു ജലീല്‍ നേരത്തെ തീരുമാനിച്ചത്. എന്നാൽ പിന്നീട് യാത്ര പുലർച്ചെ മൂന്ന് മണിക്ക് നടത്താൻ നിശ്ചയിച്ചു. ആസാദ് കശ്മീരെന്ന പരാമർശത്തിലെ ആസാദ് ഇൻവെർട്ടഡ് കോമയിലായിട്ടും അർത്ഥം മനസ്സിലാകാത്തവരോട് സഹതാപം എന്നാണ് കെടി ജലീൽ ആദ്യം പ്രതികരിച്ചത്. വൈകുന്നേരത്തോടെ അദ്ദേഹം മലക്കം മറിഞ്ഞു. തനിക്ക് പിഴവ് പറ്റിയെന്ന് തുറന്ന് പറയാതെ പോസ്റ്റ് ദുർവ്യാഖ്യാനം ചെയ്തെന്നും നാടിന്റെ നന്മയക്കായി അത് പിൻവലിക്കുന്നു എന്നുമാണ് ജലീൽ അറിയിച്ചത്. വിവാദമായ പോസ്റ്റിലെ കശ്മീരിനെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കി 1947ൽ പൂർണ്ണമായി ഇന്ത്യയോട് ലയിച്ചു എന്നും തിരുത്തി. പാകിസ്ഥാൻ പോലും പറയാത്ത കാര്യങ്ങളാണ് ജലീൽ തൻ്റെ പോസ്റ്റിൽ പറഞ്ഞത്.
സി പി എമ്മിലെ മുസ്ലീം വർഗീയതയുടെ അടയാളമായാണ് ജലീൽ എന്ന മുൻ സിമി നേതാവ് അറിയപ്പെടുന്നത്. ജലീലിൻ്റെ വർഗീയത വിളഞ്ഞു പാകമായത് മുഖ്യമന്ത്രിയുടെ വിശ്വസ്തരിൽ ചില മാറ്റങ്ങൾ സംഭവിച്ചതോടെയാണ് . ജലീൽ ഇന്നും പാർട്ടി മെമ്പറല്ല. അതു കൊണ്ടു ജലീലിൻ്റെ ചെയ്തികളെ ന്യായീകരിക്കേണ്ട ബാധ്യത പാർട്ടിക്കില്ല. എന്നാൽ സി പി എമ്മിൻ്റെ എം എൽ എ ആണ് ജലീൽ. അതിനാൽ ജലീലിനെ തള്ളാനും കഴിയില്ല.'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യവുമായി ഇന്ത്യയെ ഇസ്ലാംവല്‍ക്കരിക്കാന്‍ നടന്ന തീവ്രവാദ സംഘടനയായ സിമി (സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ)യുടെ സജീവ പ്രവര്‍ത്തകനായിരുന്നു കെ.ടി. ജലീല്‍. ഭീകര സംഘടനയായ സിമി പിന്നീട് നിരോധിച്ചു. നിരോധനം ഇപ്പോഴും നിലവിലുമുണ്ട്. സിമിയില്‍ നിന്നും മുസ്ലിം യൂത്ത് ലീഗിലേക്കും അവിടെ നിന്ന് സിപിഎമ്മിലേക്കും സഞ്ചരിച്ചാണ് ജലീല്‍ മന്ത്രിയായത്. എന്നും വിവാദവഴികളിലൂടെയാണ് ജലീൽ സഞ്ചരിച്ചത്. ഒടുവില്‍ ഭീകര പ്രവര്‍ത്തനത്തിന് പണം ലഭ്യമാക്കാന്‍ സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികളില്‍ ഒരാളായ സ്വപ്നയുമായി ബന്ധപ്പെട്ടെന്ന വിവാദത്തിലും ജലീല്‍ പങ്കാളിയായി..
'ദേശീയത തകര്‍ക്കുക ഖിലാഫത്ത് സ്ഥാപിക്കുക' എന്ന ലക്ഷ്യത്തോടെ 1977ല്‍ രൂപം കൊണ്ടതാണ് സിമി. 'മതേതര ജനാധിപത്യം വേണ്ട, ഇസ്ലാമിക സമഗ്രാധിപത്യം മതി' എന്ന് വിളിച്ചുപറഞ്ഞ ജമാഅത്തെ ഇസ്ലാമിയുടെ, തിരൂരിലെ പിഎസ്എംഒ കോളേജിലെ സിമിയുടെ പ്രാസംഗികനായി ജലീൽ മാറുകയായിരുന്നു. 1986ല്‍ലും 87 ലും സിമി സ്ഥാനാര്‍ത്ഥിയായി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടു. 1987ലെ കോളേജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് സിമി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ജലീല്‍ മത്സരിച്ച് തോറ്റു. ഇതോടെ അതേകോളേജിലെ എംഎസ്എഫില്‍(മുസ്ലീം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) ചേര്‍ന്നു. സിമിയിലെ പലരും പിന്നീട് പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യഅടക്കമുള്ള തീവ്രവാദ സംഘടനകളില്‍ എത്തി. സിമി വിട്ടെങ്കിലും ജലീലിലെ വർഗീയ വാദിക്ക് ഒരു മാറ്റവും ഉണ്ടായില്ലെന്നാണ് അദ്ദേഹത്തിൻ്റെ പഴയ സുഹ്യത്തുക്കൾ പറയുന്നത്.എംഎസ്എഫില്‍ നിന്നും ജലീൽ മുസ്ലീം യൂത്ത് ലീഗിന്റെ അഖിലേന്ത്യാ കണ്‍വീനര്‍ വരെ എത്തി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ മുസ്ലീം ലീഗ് നേതൃത്വവുമായി പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയുമായി ഇടഞ്ഞു. ഇതോടെ ലീഗില്‍ നിന്നും പുറത്തായി. തുടര്‍ന്ന് 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ മത്സരിച്ചു. എല്‍ഡിഎഫ് പിന്തുണയോടെയായിരുന്നു ഇത്. പിണറായി വിജയന്റെ ആശിവര്‍വാദം ഉണ്ടായിരുന്നു.. സിമി പ്രവര്‍ത്തകനായിരുന്ന ജലീലിന് എല്‍ഡിഎഫ് പിന്തുണ നല്‍കുന്നത് വലിയ വിവാദമായി. ജലീല്‍ വിജയിച്ചു. 2011ലും 16ലും തവനൂര്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും നിയമസഭാംഗമായി. പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗവുമായി.തദ്ദേശ സ്വയംഭരണ വകുപ്പാണ് ജലീലിന് ആദ്യം നല്‍കിയത്. എന്നാല്‍ ജലീലിന്റെ ബന്ധുവായ കെ.ടി അദീബിനെ വേണ്ടത്രയോഗ്യത ഇല്ലാഞ്ഞിട്ടും ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറാക്കി. ഇത് വലിയ വിവാദമായി.
തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും മാറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നല്‍കി. അവിടെയും വിവാദങ്ങള്‍ പിന്നാലെ കൂടി. എംജി സര്‍വ്വകലാശാലയിലെ ബിടെക് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കുദാനം നല്‍കാന്‍ അദാലത്ത് നടത്തിയത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി. മാര്‍ക്കു കൂട്ടിനല്‍കാന്‍ അദാലത്തെടുത്ത തീരുമാനം നിയമവിരുദ്ധമെന്ന് സിന്‍ഡിക്കേറ്റും വ്യക്തമാക്കി. ഇതോടെ മന്ത്രി പ്രതിരോധത്തിലായി. ഒടുവില്‍ മാര്‍ക്ക് ദാനം റദ്ദാക്കി. ചട്ടവിരുദ്ധമായി സര്‍വ്വകലാശാലയില്‍ ഇടപെട്ടതിനും അദാലത്ത് നടത്തിയതിനും കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജലീലിനെ ശാസിച്ചു. ഇത്തരത്തിൽ എന്തും ചെയ്യുന്ന ഒരാളായാണ് ജലീൽ അറിയപ്പെടുന്നത്.
https://www.facebook.com/Malayalivartha
























