ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍... പ്രതി നിരവധി ക്രിമിനല്‍ കേസുകള്‍ നിലവില്‍, പ്രതിയെ കോടതിയില്‍ ഹാജരാക്കി

ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. ഇടുക്കി ഉപ്പുതറ ചമ്പാരിയില്‍ വീട്ടില്‍ സി.എസ് പ്രഭാതിനെയാണ് (21) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
വാഗമണ്‍ കുരിശുമല ഭാഗത്തുനിന്നാണ് ഇയാള്‍ ബൈക്ക് മോഷ്ടിച്ച് കടന്നത്. പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും ശാസ്ത്രീയ പരിശോധനയിലൂടെ ബൈക്ക് മോഷ്ടിച്ചത് കണ്ടെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
ഈരാറ്റുപേട്ട എസ്.എച്ച്. ഒ ബാബു സെബാസ്റ്റ്യന്‍, എസ്.ഐ ഷാബുമോന്‍ ജോസഫ്, സി.പി.ഒമാരായ ജോബി ജോസഫ്, ജിനു കെ.ആര്‍, അജേഷ് കുമാര്‍ പി.എസ്, അനൂപ് സത്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിക്ക് ഉപ്പുതറ, കട്ടപ്പന, അടിമാലി എന്നീ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
"
https://www.facebook.com/Malayalivartha
























