Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഭർത്താവ് പോലുമറിയാതെ, തട്ടിയത് 21 ലക്ഷം..സാധാരണക്കാരുടെ നിക്ഷേപങ്ങളാണ് തട്ടിയെടുത്തത്....കയർ, തൊഴിലുറപ്പ്, മത്സ്യത്തൊഴിലാളികളായ സ്ത്രീകളാണു കൂടുതലും ഇരയായത്....കൂടുതൽ തട്ടിപ്പുകൾ നടത്തിയോ? അന്വേഷണം ഊർജിതം...

10 APRIL 2023 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു

കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

I WILL ARREST..ജഡ്ജിയുടെ മുന്നിൽ കിടന്ന് നിലവിളിച്ച് DYSP..!പൊട്ടിക്കരഞ്ഞ് റാമിന്റെ ഭാര്യ..! കോടതിയിൽ ട്വിസ്റ്റ്

നിക്ഷേപത്തുക പോസ്റ്റ് ഓഫിസ് അക്കൗണ്ടിൽ അടയ്ക്കാതെ 21 ലക്ഷം രൂപയുടെ തിരിമറി നടത്തിയ പോസ്റ്റ്മാസ്റ്റർ അമിതാനാഥ് (29) കൂടുതൽ തട്ടിപ്പു കഥകൾ ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത് വൻ വിവാദമായ കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ ജിഷാമോൾ നടത്തിയ തട്ടിപ്പു കഥകളുടെ കെട്ടടങ്ങിയിട്ടില്ല..ഇപ്പോഴും അന്വേഷണം തകൃതിയായി നടക്കുന്നുണ്ട്..ആ ഒരു തട്ടിപ്പിലേക്ക് നയിച്ചതും ആർഭാട ജീവിതം സ്വപ്നം കണ്ടു കൊണ്ട് നടന്നത് തന്നെയായിരുന്നു..ഇപ്പോഴിതാ കഴിഞ്ഞ ദിവസമായിട്ട് മറ്റൊരു വിവാദവും മറ്റൊരു സ്ത്രീയെ ചുറ്റി പറ്റി നടക്കുന്നുണ്ട്..നിക്ഷേപത്തുക പോസ്റ്റ് ഓഫിസ് അക്കൗണ്ടിൽ അടയ്ക്കാതെ 21 ലക്ഷം രൂപയുടെ തിരിമറി നടത്തിയ പോസ്റ്റ്മാസ്റ്റർ അമിതാനാഥ്
ഇപ്പോൾ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നുള്ള അന്വേഷണമാണ് നടക്കുന്നത്...ഈ രീതിയിലും അന്വേഷണം തുടങ്ങി.

 

ആലപ്പുഴ മാരാരിക്കുളം വടക്ക് ബ്രാഞ്ച് പോസ്റ്റ് ഓഫിസിൽ നടത്തിയ ക്രമക്കേടിന് അറസ്റ്റിലായ അമിതയെ ഇന്നലെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്കു മാറ്റി. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പരിശോധിക്കും. 4 വർഷം മുൻപു കാർ എടുത്തതിന്റെ തിരിച്ചടവു ബാധ്യത മാത്രമേ അമിതയ്ക്കും ഭർത്താവ് വൈശാഖിനും ഉണ്ടായിരുന്നുള്ളൂവെന്നു കുടുംബാംഗങ്ങൾ പറയുന്നു. തട്ടിച്ചെടുത്ത തുക അമിതയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നാണു സൂചന. ഇതും ദുരൂഹത കൂട്ടുന്നു.ജനങ്ങളെ കബളിപ്പിച്ചു കൊണ്ട് സർക്കാർ ജോലിയുടെ കസേരയിൽ ഇരുന്നു കൊണ്ട് ഇത്രയും വലിയ തട്ടിപ്പ് നടത്തിയത്..സ്വന്തം ഭർത്താവും കുടുംബവും പോലും അറിഞ്ഞിരുന്നില്ല..21 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാതെ അമിതയുടെ കുടുംബം. ഭർത്താവ് വൈശാഖ് പള്ളിപ്പുറം കേളമംഗലത്തു സ്റ്റുഡിയോ നടത്തുന്നു. അഞ്ചു വയസ്സുള്ള കുട്ടിയുണ്ട്. തട്ടിപ്പിന്റെ പരാതി ഉയർന്നപ്പോൾ തന്നെ വൈശാഖിന്റെ കുടുംബം സ്ഥലംവിറ്റു നിക്ഷേപകർക്കു പണം നൽകി കേസ് തീർക്കാൻ ആലോചിച്ചിരുന്നു.

വില പൊരുത്തപ്പെടാത്തതിനാൽ വിൽപന നടന്നില്ല. അമിത പള്ളിപ്പുറത്തു ഭർത്താവിന്റെ വീട്ടിൽ താമസിച്ചാണു ജോലിക്കു പോയിരുന്നത്. അമിത നടത്തിയ തട്ടിപ്പുകൾ സഹപ്രവർത്തകരെയും അമ്പരപ്പിച്ചു. ഹൃദ്യമായി പെരുമാറിയിരുന്നതിനാൽ നിക്ഷേപകർക്കും നല്ല അഭിപ്രായമായിരുന്നു. തട്ടിപ്പിനു നിർബന്ധിതയാക്കിയ സാഹചര്യമെന്താണെന്നത് അന്വേഷണ ഉദ്യോഗസ്ഥർക്കും വ്യക്തമാകുന്നില്ല. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നില്ല.മാരാരിക്കുളം വടക്ക് ബ്രാഞ്ച് പോസ്റ്റ് ഓഫിസിൽ എക്‌സ്ട്രാ ഡിപ്പാർട്‌മെന്റൽ ടെസ്റ്റ് എഴുതിയാണ് ഗ്രാമീൺ ടാക് സേവക് ജീവനക്കാരിയായി അമിത ജോലിയിൽ പ്രവേശിച്ചത്. പിന്നീട് വകുപ്പുതല പരീക്ഷയെഴുതി പോസ്റ്റ്മാസ്റ്റർ ആയി സ്ഥിരനിയമനം ലഭിച്ചു. അതിനു ശേഷം കഴിഞ്ഞ ജനുവരിയിൽ സ്ഥാനക്കയറ്റത്തോടെ പോസ്റ്റ്മാൻ ആയി തുറവൂർ പോസ്റ്റ് ഓഫിസിലെത്തി ചുമതലയേറ്റു. തൊട്ടുപിന്നാലെ, മാരാരിക്കുളത്ത് ജോലി ചെയ്യുമ്പോൾ 5 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയതായി പരാതിയെത്തി. അമിത സസ്‌പെൻഷനിലായി.

 

ആരോപണം ശരിവയ്ക്കുന്നതായിരുന്നു വകുപ്പുതല അന്വേഷണ റിപ്പോർട്ട്. ധൂർത്തിനും ആഡംബര ജീവിതത്തിനും വേണ്ടിയാണു പണം ചെലവാക്കിയത്. പോസ്റ്റ് ഓഫീസിൽ എത്തുന്നവരോടു നന്നായി ഇടപെടുന്ന പോസ്റ്റ് മാസ്റ്റർ പറഞ്ഞതെല്ലാം ജനം വിശ്വസിച്ചു.മാരാരിക്കുളം വടക്ക് പോസ്റ്റ് ഓഫിസ് പരിധിയിലെ 21 പേരാണു തട്ടിപ്പിനിരയായത്. ഇവിടെ വിവിധ നിക്ഷേപ പദ്ധതികളിലായി 700 പേരുണ്ട്. രേഖകൾ ഹാജരാക്കാൻ എല്ലാവർക്കും തപാൽ വകുപ്പ് നോട്ടിസ് നൽകിയിട്ടുണ്ട്. നിക്ഷേപകരിൽ നിന്നു പരാതി ലഭിച്ചപ്പോൾ തന്നെ വകുപ്പുതല അന്വേഷണം നടത്തിയെന്നും ഗുരുതരമാണെന്നു ബോധ്യപ്പെട്ടപ്പോഴാണു പൊലീസിൽ പരാതി നൽകിയതെന്നും ആലപ്പുഴ പോസ്റ്റ് ഓഫിസ് സൂപ്രണ്ട് ബിന്ദു വർമ പറഞ്ഞു. ഒന്ന്, അഞ്ച് വർഷ കാലാവധിയുള്ള വിവിധ നിക്ഷേപ പദ്ധതികളിൽ അടച്ച തുകയിലാണു ക്രമക്കേട് നടത്തിയത്. നിക്ഷേപകർക്ക് വ്യാജ അക്കൗണ്ട് നമ്പരുകൾ സ്വന്തം കൈപ്പടയിൽ എഴുതിനൽകിയും പണം അക്കൗണ്ടിൽ ഇട്ടിട്ടുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചുമായിരുന്നു തട്ടിപ്പ്.ഇടപാടിനുള്ള റൂറൽ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി (ആർ.ഐ.സി.ടി.) യന്ത്രംവഴി പണമടയ്ക്കാതെ നിക്ഷേപം അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തി ഓഫീസ് സീൽ പതിച്ചു കൊടുക്കുകയായിരുന്നു പതിവ്.

 

നിക്ഷേപകരെ കബളിപ്പിച്ചശേഷം പണം കൈക്കലാക്കി സ്വന്തം ആവശ്യങ്ങൾക്കും ആർഭാട ജീവിതത്തിനും ഉപയോഗിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഒരുമാസംമുൻപ് ആദ്യം പരാതിയുണ്ടായപ്പോൾ പണം മടക്കി നൽകി പരിഹരിച്ചു. തട്ടിപ്പിനിരയായവരിൽ കൂടുതലും മത്സ്യത്തൊഴിലാളികളാണ്. മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ അമിതാനാഥിനെതിരെ രണ്ടുകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.സാധാരണക്കാരുടെ നിക്ഷേപങ്ങളാണ് തട്ടിയെടുത്തത്. കയർ, തൊഴിലുറപ്പ്, മത്സ്യത്തൊഴിലാളികളായ സ്ത്രീകളാണു കൂടുതലും ഇരയായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (27 minutes ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (33 minutes ago)

Hyderabad ടെക്കിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്;  (43 minutes ago)

Savariya-Basant ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു?  (48 minutes ago)

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (49 minutes ago)

Nuclear-centrifuges ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍  (1 hour ago)

ത്രിപുര പൊലീസ് മേധാവിയെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സിജെപി സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി ജന്തര്‍ മന്തറില്‍  (1 hour ago)

പ്രതിഷേധത്തിനു നേരെ ലാത്തിചാര്‍ജ് ഉണ്ടായത് നേരില്‍ കണ്ട അനുഭവം പങ്കുവച്ച് നടി നോയ്‌ല ഫ്രാന്‍സി  (1 hour ago)

ഝാന്‍സി റാണി ചമയാതെ അടര്‍ക്കളത്തിലെ അഭിമന്യു : ശ്വേത മേനോനെതിരെ വിമര്‍ശനവുമായി ഉഷാ ഹസീന  (1 hour ago)

ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ നിസ്സഹായരാണ്... പ്രതിഷേധത്തിനിടെ പുറത്തു പോകേണ്ടി വന്നപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി സിജ റോസ്  (1 hour ago)

സിജെപി മാര്‍ച്ചില്‍ ലൈവ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് രഞ്ജിനി ഹരിദാസ്  (1 hour ago)

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു  (1 hour ago)

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത് രഞ്ജിനി ഹരിദാസ്  (1 hour ago)

സീതയാകാന്‍ ഒരുങ്ങിയതിനെ കുറിച്ച് സായ് പല്ലവിയുടെ വാക്കുകള്‍  (2 hours ago)

Malayali Vartha Recommends