കെ ടി ജലീലിന്റെ ലക്ഷ്യമെന്ത് ? 2 പോസ്റ്റുകളാണ് ബിജെപി ഇപ്പോൾ ചർച്ച വിഷയമാക്കി ഇരിക്കുന്നത്..രണ്ടിലും ബിജെപി നേതൃത്വത്തെയും മോദി സർക്കാരിനെയും കടുത്ത ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്..ഇങ്ങനെ പോയാൽ, ജലീലിന്റെ ചരിത്രം അടക്കം തോണ്ടിയെടുക്കും മോദി...

കെ ടി ജലീൽ ഇതെന്തു ഭാവിച്ചാണെന്ന് ആണ് മനസിലാകാത്തത്..പലപ്പോഴും പല വിമർശങ്ങളും തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ നടത്താറുള്ള ജലീൽ കടുത്ത ഭാഷയിൽ തന്നെ വിമർശങ്ങളും എണീറ്റു വാങ്ങാറുണ്ട്..ഇത്തവണ പറഞ്ഞതെല്ലാം അല്പം കൂടി പോയെന്നാണ് തോന്നുന്നത്..ഒന്നിന് പുറകെ ഒന്നായി 2 പോസ്റ്റുകളാണ് ബിജെപി ഇപ്പോൾ ചർച്ച വിഷയമാക്കി ഇരിക്കുന്നത്..രണ്ടിലും ബിജെപി നേതൃത്വത്തെയും മോദി സർക്കാരിനെയും കടുത്ത ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്..ഇതിപ്പോൾ ആ പോസ്റ്റ് വായിച്ചാ ഏതൊരാൾക്കും മനസിലാകും കടുത്ത വർഗീയാതെയാണ് ജലീൽ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന്..ഏതായാലും ഇങ്ങനെ പോസ്റ്റിട്ട് കളിക്കുന്ന ജലീൽ ഒരു കാര്യം മറക്കണ്ട...ജലീലിന്റെ ചരിത്രം അടക്കം തോണ്ടിയെടുക്കും മോദി...പ്രതികരിക്കാതെ മിണ്ടാതെ ഇരിക്കുമ്പോഴും അതൊരു എളുപ്പവഴി ആയി കണ്ടാൽ പഴയ കടലാസൊക്കെ കുത്തി പൊക്കാൻ മോദിക്ക് ഒരു വിരൽ ഞൊടിക്കുന്ന സമയം മതി..
ജലീൽ സാഹിബിനെ കേന്ദ്ര സർക്കാർ അങ്ങ് എടുത്തേക്കും. ഇതിൽ എലത്തൂർ തീവണ്ടി ആക്രമണ കേസിലെ പ്രതിയെ അയച്ചത് ബി ജെ പിയാണെന്ന പ്രസ്താവനയാണ് കേന്ദ്ര ഇൻ്റലിജൻസ് അതീവ ഗൗരവമായി എടുത്തിരിക്കുന്നത്. ജലീൽ സാഹിബിനെതിരായി കേന്ദ്ര സർക്കാരിൻ്റെ കൈയിലുള്ള രാജ്യദ്രോഹ കേസ് ഉൾപ്പെടെയുള്ളവ പൊടി തട്ടിയെടുക്കാനുള്ള നീക്കങ്ങൾ അണിയറയിൽ തകൃതിയായി നടക്കുന്നുണ്ടെന്ന് ആണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്..എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിന്റെ പിന്നില്‍ വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള പദ്ധതിയുണ്ടായിരുന്നോയെന്ന ചോദ്യവുമായി കെടി ജലീല്‍ എംഎല്‍എ തികച്ചും അപ്രതീക്ഷിതമായാണ് രംഗത്തെത്തിയത്. വാർത്തകളിൽ ഇടം നേടാനുള്ള ശ്രമമായി ഇതിനെ വ്യാഖ്യാനിക്കാമെങ്കിലും ജലീലിൻ്റെ ഉദ്ദേശ ലക്ഷ്യങ്ങൾ ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്..ബിജെപിയെ കടുത്ത ഭാഷയിൽ വിമർശിക്കുക എന്നതിലുപരി മറ്റെന്തോ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നുള്ളത് വളരെ വ്യക്തമാണ്..ട്രെയിന്‍ കത്തിക്കാന്‍ എന്തിനാണ് ഡല്‍ഹിയില്‍ നിന്ന് പ്രതി കോഴിക്കോട് എത്തിയതെന്നും അയാളെ ആരെങ്കിലും വിലക്കെടുത്ത് ചെയ്യിപ്പിച്ചതാണോ ആക്രമണമെന്നും ജലീല്‍ ചോദിച്ചു.
ഉത്തര്‍പ്രദേശില്‍ രാമനവമി ദിനത്തില്‍ പശുക്കളെ അറുത്ത സംഭവത്തില്‍ ഭാരത് ഹിന്ദു മഹാസഭയിലെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതും ഇതില്‍ മുസ്ലീം യുവാക്കള്‍ക്കെതിരായ വ്യാജപരാതിയും ചൂണ്ടിക്കാണിച്ചാണ് ജലീലിന്റെ ചോദ്യങ്ങള്‍. ഇക്കാര്യങ്ങള്‍ എലത്തൂര്‍ കേസ് അന്വേഷണ സംഘം പരിശോധിക്കണമെന്ന് ജലീല്‍ ആവശ്യപ്പെട്ടു. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരും കണ്ണൂരും 'ഇങ്ങെടുക്കാന്‍' ആരെങ്കിലും നടത്തിയ ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നോ എലത്തൂരിലെ തീയ്യിടല്‍?. കോഴിക്കോട്ട് ഒരു വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ വല്ല പദ്ധതിയും തീവണ്ടി കത്തിക്കലിന് പിന്നില്‍ ഉണ്ടായിരുന്നോ?.സൈഫിയെ ആരെങ്കിലും വിലക്കെടുത്ത് ചെയ്യിച്ചതാണോ പ്രസ്തുത പൈശാചിക കൃത്യം?.വരാന്‍ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുഖത്ത് വെച്ച് ഇത്തരമൊരു സംഭവം അരങ്ങേറാന്‍ പ്രത്യേക കാരണം വല്ലതുമുണ്ടോ?. ആഗ്രയിലെ ''പശുവിനെ അറുത്ത്' കലാപം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ യാഥാര്‍ത്ഥ്യം പുറത്തായി കുറ്റവാളികള്‍ കയ്യോടെ പിടികൂടപ്പെട്ട സാഹചര്യത്തില്‍ മേല്‍ ചോദ്യങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുന്നുണ്ട്?
''ഇത്തരം ഒരു പോസ്റ്റ് ജലീൽ എന്തിനാണ് ഇട്ടതെന്ന സംശയത്തിലാണ് ബി ജെ പിയും കേന്ദ്ര സർക്കാരും. ഒരു പ്രാദേശിക സി പി എം നേതാവായി മാത്രം ജലീലിനെ ബി ജെ പി കാണുന്നില്ല. സിമി മുതലുള്ള അദ്ദേഹത്തിൻ്റെ ചരിത്രം ബി ജെ പിയുടെ കൈയിലുണ്ട്. കാശ്മീർ സന്ദർശനത്തിനിടയിൽ പാക് അധിനിവേശ കാശ്മീർ എന്ന് ജലീൽ പ്രയോഗിച്ചതും കേന്ദ്ര ഏജൻസികൾ ഗൗരവമായി എടുത്തിട്ടുണ്ട്.ഇങ്ങനെ പോയാൽ ജലീലിനെതിരെ രാജ്യ ദ്രോഹ കുറ്റം വരെ ചുമത്താനുള്ള വകുപ്പ് കേന്ദ്രത്തിന്റെ കൈയിലുണ്ട്..കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ജലീല്‍ ആസാദ് കശ്മീരെന്ന് ഒരു വിവാദ പ്രസ്താവന നടത്തിയിരുന്നു..പോലീസ് സുരക്ഷയില്‍ കശ്മീര്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമായിരുന്നു രാജ്യവിരുദ്ധ പരാമര്‍ശം. ജമ്മുവും, കശ്മീര്‍ താഴ് വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍. കശ്മീരില്‍ നിന്നും വേര്‍പെട്ട ഭാഗം പാക് അധീന കശ്മീര്‍ ആസാദ് കശ്മീരെന്ന് അറിയപ്പെട്ടിരുന്നതെന്നായിരുന്നു ജലീലിന്റെ പ്രസ്താവന.
ആസാദ് കശ്മീര്‍ പരാമാര്‍ശം വലിയ വിവാദമാവുകയും ദില്ലി പോലീസില്‍ പരാതി എത്തുകയും ചെയ്തപ്പോൾ ഡൽഹിയിലുണ്ടായിരുന്ന ജലീൽ പുലര്‍ച്ചെ മൂന്നിനുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി. ഇതെല്ലം ഓർമയിൽ ഉണ്ടായാൽ നല്ലത്..സി പി എമ്മിലെ മുസ്ലീം വർഗീയതയുടെ അടയാളമായാണ് ജലീൽ എന്ന മുൻ സിമി നേതാവ് അറിയപ്പെടുന്നത്. എംഎസ്എഫില്‍ നിന്നും ജലീൽ മുസ്ലീം യൂത്ത് ലീഗിന്റെ അഖിലേന്ത്യാ കണ്‍വീനര്‍ വരെ എത്തി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ മുസ്ലീം ലീഗ് നേതൃത്വവുമായി പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയുമായി ഇടഞ്ഞ് ഇടത് പാളയത്തിൽ എത്തിയ ജലീലിന്റെ ഇപ്പോഴത്തെ തള്ളി മറിയൊക്കെ ഒന്ന് നിയന്ത്രിക്കുന്നത് നല്ലതാകും..ഇല്ലെങ്കിൽ തൂക്കിയെടുത്ത് അകത്തിടാനുള്ള വകുപ്പ് മോദിയുടെ കയ്യിലുണ്ടെന്നുള്ള ഓര്മ വേണം..
https://www.facebook.com/Malayalivartha
























