ഇന്നോവ കാറിന്‍റെ പിന്നിലിടിച്ച് സ്കൂട്ടര്‍ യാത്രികരായ സഹോദരങ്ങളുടെ മരണം, ജോസ് കെ മാണിയുടെ മകൻ അറസ്റ്റിൽ.... കെ.എം മാണി ജൂനിയര്‍ (കുഞ്ഞുമാണി)ആണ് പൊലീസ് അറസ്റ്റ് ചെയ്തത്....മണിമല സ്വദേശികളായ ജിന്‍സ് ജോണ്‍, ജിന്‍സിന്റെ സഹോദരന്‍ ജിസ് എന്നിവരാണ് മരിച്ചത്. അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലേക്ക് പോയതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്...

ഇന്നോവ കാറിന്‍റെ പിന്നിലിടിച്ച് സ്കൂട്ടര്‍ യാത്രികരായ സഹോദരങ്ങളുടെ മരണത്തിനിടയാക്കിയതുമായി ബന്ധപ്പെട്ട് ജോസ് കെ മാണിയുടെ മകൻ അറസ്റ്റിൽ. കെ.എം മാണി ജൂനിയര്‍ (കുഞ്ഞുമാണി)ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മണിമല ബിഎസ്‌എന്‍എലിനു സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്.കെ.എം മാണി ജൂനിയറിനെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയച്ചു. KL-07-CC-1717 എന്ന ഇന്നോവക്കാറിലാണ് സ്കൂട്ടർ ഇടിച്ചത്. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍ (35), ജിന്‍സ് ജോണ്‍ (30) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടില്‍ പോയി മടങ്ങി വരികയായിരുന്നു ഇരുവരും.
ഇവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ മണിമല ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവയ്ക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇന്നോവ ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ഇവരുടെ സ്കൂട്ടര്‍ ഇന്നോവയുടെ പിന്നില്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇന്നോവ കാര്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മണിമല സ്വദേശികളായ ജിന്‍സ് ജോണ്‍, ജിന്‍സിന്റെ സഹോദരന്‍ ജിസ് എന്നിവരാണ് മരിച്ചത്.
അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലേക്ക് പോയതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടമുണ്ടായപ്പോള്‍, ജോസ് കെ മാണിയുടെ മകനെ രക്ഷിക്കാന്‍ പൊലീസ് ശ്രമം നടത്തിയതായി ആക്ഷേപമുയര്‍ന്നിരുന്നു. കാര്‍ ഡ്രൈവറുടെ പേരു പോലും രേഖപ്പെടുത്താതെയാണ് എഫ്‌ഐആര്‍ ഇട്ടത്. പിന്നീട് പ്രതിഷേധം ശക്തമായതോടെയാണ് ജോസ് കെ മാണിയുടെ മകനെ പ്രതി ചേര്‍ത്തത്. തുടര്‍ന്ന് വാഹനാപകടത്തില്‍ ജോസ് കെ മാണിയുടെ മകന്‍ 19 കാരനായ കെ എം മാണിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അതിനുശേഷം വിദ്യാര്‍ത്ഥിയായ കെ എം മാണിയെ ജാമ്യത്തില്‍ വിട്ടുവെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























